മൂന്നാമൂഴത്തിൽ മോദി ആദ്യം ഒപ്പിട്ടത് കർഷകർക്ക് വേണ്ടി; പിഎം കിസാൻ യോജനയുടെ 17-ാം ഗഡു ഉടൻ വിതരണം ചെയ്യും | Narendra Modi First Signs To Release 17th Instalment PM Kisan Samman Nidhi Yojana For 9.3 Crore Farmers Benefits After He Sworn Third Consecutive Time Malayalam news - Malayalam Tv9

PM Kisan Yojana : മൂന്നാമൂഴത്തിൽ മോദി ആദ്യം ഒപ്പിട്ടത് കർഷകർക്ക് വേണ്ടി; പിഎം കിസാൻ യോജനയുടെ 17-ാം ഗഡു ഉടൻ വിതരണം ചെയ്യും

Updated On: 

10 Jun 2024 15:27 PM

PM Kisan Samman Nidhi Yojana 17th Instalment : രാജ്യത്തെ 9.3 കോടി കർഷകരാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയും അനുകൂല്യം കൈപ്പറ്റുന്നത്. പ്രധാനമന്ത്രി ഫയലിൽ ഒപ്പിട്ടതോടെ കർഷകരിലേക്ക് 2,000 രൂപ വീതം നേരിട്ട് ലഭിക്കും

PM Kisan Yojana : മൂന്നാമൂഴത്തിൽ മോദി ആദ്യം ഒപ്പിട്ടത് കർഷകർക്ക് വേണ്ടി; പിഎം കിസാൻ യോജനയുടെ 17-ാം ഗഡു ഉടൻ വിതരണം ചെയ്യും

PM Narendra Modi

Follow Us On

ന്യൂ ഡൽഹി : തുടർച്ചയായി മൂന്നാം തവണയും അധികാരത്തിലെത്തിയ എൻഡിഎ സർക്കാരിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യം ഒപ്പ് രേഖപ്പെടുത്തിയത് കർഷകർക്ക് വേണ്ടിയുള്ള പദ്ധതിക്ക്. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ 17-ാം ഗഡു വിതരണം ചെയ്യുന്നതിന് വേണ്ടിയുള്ള ഫയലിലാണ് നരേന്ദ്ര മോദി തൻ്റെ മൂന്നാമൂഴത്തിൽ ആദ്യം ഒപ്പ് രേഖപ്പെടുത്തിയത്. ഇതോടെ രാജ്യത്തെ 9.3 കോടിയോളം വരുന്ന കർഷകർക്കാണ് ഗുണം ലഭിക്കുക. 20,000 കോടി രൂപയാണ് സർക്കാർ പിഎം കിസാൻ യോജനയിലൂടെ കർഷകർക്ക് നേരിട്ട് വിതരണം ചെയ്യുന്നത്.

തൻ്റെ സർക്കാർ കർഷകരുടെ ഉന്നമനത്തിനായി പൂർണമായിയും പ്രതിബദ്ധതയുള്ളവരാണ്. അതിനാൽ ചുമതലയേറ്റ് ആദ്യം ഒപ്പിട്ട ഫയൽ കർഷകരുടെ ക്ഷേമത്തിന് വേണ്ടിയുള്ളതാണ്. വരും കാലങ്ങളിലും കർഷകർക്കും കാർഷിക മേഖലയ്ക്കും വേണ്ടി കൂടുതൽ പ്രവർത്തിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നുയെന്ന് ഫയലിൽ ഒപ്പ് രേഖപ്പെടുത്തിയതിന് ശേഷം മോദി പറഞ്ഞു. പ്രധാനമന്ത്രി ഫയലിൽ ഒപ്പ് രേഖപ്പെടുത്തിയതോടെ പിഎം കിസാൻ യോജനയുടെ 17-ാം ഗഡു ഉടൻ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടെത്തും. 20,000 കോടി രൂപയാണ് കർഷകരിലേക്ക് സർക്കാർ വിതരണം ചെയ്യുക.

ALSO READ : PAN Correction Online: പാൻ കാർഡിൽ തെറ്റുകൾ ഉണ്ടോ? ഇനി വിഷമിക്കേണ്ട ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും തിരുത്താം


പിഎം കിസാൻ സമ്മാൻ നിധി യോജന

വർഷത്തിൽ മൂന്ന് തവണയായി കേന്ദ്ര സർക്കാർ കർഷകർക്ക് നേരിട്ട് നൽകുന്ന ധനസഹായമാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന. വർഷത്തിൽ മൂന്ന് ഗഡുക്കളായി (2000 വീതം) 6,000 രൂപ കേന്ദ്രം കർഷകർക്ക് നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കും. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കർഷകരുടെ ഉന്നമനത്തിന് വേണ്ടിയാണ് കേന്ദ്രം ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്.

ഇ-കെവൈസി അപ്ഡേറ്റ് ചെയ്തോ?

പിഎം കിസാൻ സമ്മാൻ നിധിയുടെ ആനുകൂല്യം ലഭിക്കുന്ന കർഷകർ അവരുടെ ഇ-കെവൈസി നിർബന്ധമായും അപ്ഡേറ്റ് ചെയ്യേണ്ടതാണ്. അല്ലാത്തപക്ഷം ഉടൻ വിതരണം ചെയ്യാൻ പോകുന്ന പിഎം കിസാൻ സമ്മാൻ നിധിയുടെ 17-ാം ഗഡു ലഭിക്കില്ല. കൂടാതെ ഭൂമിയുടെ രേഖകൾ കൃത്യമായി സമർപ്പിക്കാത്തവർക്കും പണം ലഭിക്കുന്നതല്ല.

പിഎം കിസാൻ യോജനയുടെ ഗുണഫലം നിങ്ങൾക്ക് ഉണ്ടോ എന്ന് പരിശോധിക്കാം

1. pmkisan.gov.in എന്ന വെബ്സൈറ്റിൽ പ്രവേശിക്കുക

2. തുടർന്ന് ഹോം പേജിലുള്ള KNOW YOUR STATUS എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

3. ശേഷം നിങ്ങളുടെ രജിസ്ട്രേഷൻ നമ്പരും ക്യാപ്ച കോഡും രേഖപ്പെടുത്തിയതിന് ശേഷം GET DATA ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക

4. തുടർന്ന് നിങ്ങളുടെ ഗുണഭോക്താവാണോന്ന് എന്നറിയാൻ സാധിക്കുന്നതാണ്

ഇതെ പേജിൽ ബെനഫിഷറി ലിസ്റ്റിൽ കയറി പിഎം കിസാൻ യോജനയുടെ ഗുണഭോക്താക്കളുടെ പട്ടിക വില്ലേജ് അടിസ്ഥാനത്തിൽ ലഭിക്കുന്നതാണ്.

തുളസി വെള്ളം ഒരു മാസം കുടിക്കൂ... കണ്ണുതള്ളും ​ഗുണങ്ങൾ അറിയാം
മത്തങ്ങ കൊണ്ടൊരു മായാജാലം; വണ്ണം കുറയ്ക്കാം ഈസിയായി
ഇപ്പോൾ ഗൂഗിളിൽ ലഭിക്കുന്ന അഞ്ച് ഇൻ്റേൺഷിപ്പ് റോളുകൾ
നവരാത്രി വ്രതമെടുക്കുന്നവര്‍ ഇക്കാര്യം അറിയാതെ പോകരുത്
Exit mobile version