മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാറുണ്ടോ? ഓണ്‍ലൈനായി പ്രത്യേക ലോണ്‍ ലഭിക്കും | Mutual Funds investors will Get a special loan through online sbi introduced new plan for customers Malayalam news - Malayalam Tv9

Mutual Funds: മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാറുണ്ടോ? ഓണ്‍ലൈനായി പ്രത്യേക ലോണ്‍ ലഭിക്കും

Published: 

13 Jul 2024 10:23 AM

Mutual Funds Loan Through SBI: മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപം ഉള്ളവര്‍ക്ക് എങ്ങനെ ലോണുകള്‍ ലഭിക്കും എന്ന് പരിശോധിക്കാം. മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളെ അടിസ്ഥാനമാക്കി ഓണ്‍ലൈന്‍ വായ്പകള്‍ അവതരിപ്പിച്ചിരിക്കുകയാണ് എസ്ബിഐ.

Mutual Funds: മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാറുണ്ടോ? ഓണ്‍ലൈനായി പ്രത്യേക ലോണ്‍ ലഭിക്കും

Image Social Media

Follow Us On

ഇന്നത്തെ കാലത്ത് എങ്ങനെ സമ്പാദ്യം ഉണ്ടാക്കി എടുക്കണം എന്ന് ആരെയും പഠിപ്പിക്കേണ്ട ആവശ്യം ഇല്ല. എല്ലാവരും വളരെ ചെറിയ പ്രായത്തില്‍ തന്നെ അവരുടേതായ വഴികള്‍ തെരഞ്ഞെടുക്കുന്നവരാണ്. അത്തരത്തില്‍ ഭൂരിഭാഗം ആളുകളും തെരഞ്ഞെടുക്കുന്ന ഒന്നാണ് മ്യൂച്വല്‍ ഫണ്ടുകള്‍. സ്ഥിര വരുമാനം നല്‍കുന്ന ഒന്നാണ് മ്യൂച്വല്‍ ഫണ്ടുകള്‍ എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം ഇല്ലല്ലോ. മാത്രമല്ല മ്യൂച്വല്‍ ഫണ്ടുകളെ കുറിച്ച് നന്നായി പഠിച്ച ശേഷം നിക്ഷേപിക്കുന്നവര്‍ക്ക് ഫലം ഉറപ്പാണ്.

മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് ഉപയോഗിക്കാവുന്ന ഒരു ലോണിനെ കുറിച്ചാണ് സംസാരിക്കാന്‍ പോകുന്നത്. മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപം ഉള്ളവര്‍ക്ക് എങ്ങനെ ലോണുകള്‍ ലഭിക്കും എന്ന് പരിശോധിക്കാം. മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളെ അടിസ്ഥാനമാക്കി ഓണ്‍ലൈന്‍ വായ്പകള്‍ അവതരിപ്പിച്ചിരിക്കുകയാണ് എസ്ബിഐ.

Also Read: UPI Credit Line: ഇനി യുപിഐയും ക്രെഡിറ്റ് കാർഡിനു സമാനം; പുതിയ മാറ്റങ്ങൾ എന്തെല്ലാം

ഇന്റര്‍നെറ്റ് ബാങ്കിംഗ് അല്ലെങ്കില്‍ യോനോ ആപ് എന്നിവ വഴി മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളുടെ അടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് ലോണ്‍ ലഭിക്കും. ഇത്തരത്തില്‍ ഓണ്‍ലൈന്‍ വായ്പ സൗകരും എസ്ബിഐ ഏര്‍പ്പെടുത്തുന്നത് ഇതാദ്യമായാണ്. ഇതുവഴി ഒരു പേപ്പറിന്റെ പോലും ആവശ്യമില്ലാതെ ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ വഴി ലോണ്‍ എടുക്കാവുന്നതാണ്.

രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ അസറ്റ് മാനേജ്‌മെന്റ് കമ്പനികളുടെയും മ്യൂച്വല്‍ ഫണ്ട് യൂണിറ്റിന്റെ അടിസ്ഥാനത്തില്‍ പുതിയ വായ്പ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. മാത്രമല്ല ഈ വായ്പകള്‍ക്ക് ആകര്‍ഷകമായ പലിശ നിരക്കുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എല്ലാം മ്യൂച്വല്‍ ഫണ്ടുകള്‍ക്കും ലോണ്‍ ലഭിക്കുന്നതാണ്.

ഈ സൗകര്യം വഴി അടിയന്തിര ആവശ്യം വരുമ്പോള്‍ മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകള്‍ റിഡീം ചെയ്യുന്നത് ഒഴിവാക്കാന്‍ സാധിക്കും. പുതിയ നടപടി ആവിഷ്‌കരിച്ചതോടെ മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളുടെ അടിസ്ഥാനത്തില്‍ സമ്പൂര്‍ണ ഡിജിറ്റല്‍ വായ്പകള്‍ നല്‍കുന്ന ബാങ്കായി എസ്ബിഐ മാറി.

Also Read: Budget 2024: വീട് വാങ്ങാൻ പോകുന്നവർക്ക് സന്തോഷ വാർത്ത, നികുതിയിൽ മാറ്റങ്ങൾ വരാം

എന്താണ് മ്യൂച്വല്‍ ഫണ്ട്

ഒരു വ്യക്തി ഒരുമിച്ചോ അല്ലെങ്കില്‍ മാസതവണകളായോ നിക്ഷേപിക്കുന്ന പണം മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ ഓഹരികള്‍ ഉള്‍പ്പെടെയുള്ള നിക്ഷേപ മാര്‍ഗങ്ങളില്‍ നിക്ഷേപിക്കുന്നു. ഇതില്‍ ഓഹരികളില്‍ നിക്ഷേപിക്കുന്നവയെ ഇക്വിറ്റി ഫണ്ട് എന്നും ബോണ്ടുകള്‍ കടപ്പത്രങ്ങള്‍ എന്നിവയിലെ നിക്ഷേപിക്കുന്നതിനെ ഡെബ്റ്റ് ഫണ്ടെന്നും ഓഹരിയിലും സ്ഥിര നിക്ഷേപത്തിലും ഒരുപോലെ നിക്ഷേപിക്കുന്നതിനെ ബാലന്‍സ്ഡ് ഫണ്ടുകളെന്നും പറയുന്നു.

പൈനാപ്പിൾ ജ്യൂസ് ചില്ലറക്കാരനല്ല
പൈൽസ് ഉള്ളവർ ഇത് ശ്രദ്ധിക്കൂ...
നെല്ലിക്ക രാവിലെ വെറും വയറ്റില്‍ കഴിച്ചുനോക്കൂ; ഗുണങ്ങള്‍ ഏറെ
മുരിങ്ങയിലയുടെ ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്
Exit mobile version