SIP: ചിട്ടിയില്‍ നിക്ഷേപിച്ച് സമയം കളയണോ? എസ്‌ഐപിയില്‍ 8 കോടി നേടാന്‍ ഈ തുക മതി, ഈ സമയം മതി
How Long Will it Take to Earn 8 Crores in SIP: നിങ്ങള്‍ക്ക് ഇഷ്ടമുള്ള മ്യൂച്വല്‍ ഫണ്ടില്‍ നിങ്ങളുടെ സൗകര്യത്തിന് അനുസരിച്ച് നിശ്ചിത തുക തവണകളായി നിക്ഷേപിക്കാനാകുന്നതുകൊണ്ട് തന്നെ നിക്ഷേപകര്‍ക്ക് ഇത് ഏറെ ഉപകാരപ്രദമാണ്. മറ്റ് നിക്ഷേപങ്ങളെ അപേക്ഷിച്ച് ദിവസവും അല്ലെങ്കില്‍ ആഴ്ച, മാസം എന്നിങ്ങനെയുള്ള കണക്കില്‍ നിക്ഷേപം നടത്തുന്നതിനുള്ള സൗകര്യമാണ് എസ്ഐപി നല്‍കുന്നത്.
പണം നിക്ഷേപിക്കുന്നതിനെ കുറിച്ചു സമ്പാദ്യ ശീലം ഉണ്ടാക്കിയെടുക്കേണ്ടതിനെ കുറിച്ചും കൂടുതലായി ഒന്നും പറയേണ്ടതില്ലല്ലോ. ജോലിക്ക് പോകാന്‍ സാധിക്കുന്ന കാലത്ത് തന്നെ കൃത്യമായ പണം നിക്ഷേപിച്ച് തുടങ്ങിയില്ലെങ്കില്‍ അത് ഭാവിയില്‍ വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ എവിടെ പണം നിക്ഷേപിക്കും എങ്ങനെ പണം നിക്ഷേപിക്കും എന്നതിനെ കുറിച്ച് പലര്‍ക്കും കൃത്യമായ ധാരണയുണ്ടായിരിക്കില്ല. ബാങ്കുകള്‍, പോസ്റ്റ് ഓഫീസ്, മ്യൂച്വല്‍ ഫണ്ടുകള്‍ തുടങ്ങി നിരവധി മാര്‍ഗങ്ങളാണ് നമ്മുടെ മുന്നിലുള്ളത്. എന്നാല്‍ നിക്ഷേപം നടത്തുന്നതിന് മുമ്പ് ഓരോ സ്‌കീന്റെയും പലിശ നിരക്കിനെയും ലാഭത്തെയും കുറിച്ച് മനസിലാക്കുന്നത് നല്ലതാണ്.
മ്യൂച്വല്‍ ഫണ്ടുകളിലും എസ്ഐപികളിലും നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം അവയുടെ ലാഭ നഷ്ട സാധ്യതകളെ കുറിച്ച് മനസിലാക്കേണ്ടതാണ്. എസ്ഐപികളില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവപാണ് നിങ്ങളെങ്കില്‍ ആദ്യം എന്താണ് എസ്ഐപി എന്ന് പരിശോധിക്കാം.
എന്താണ് എസ്‌ഐപി?
മ്യൂച്വല്‍ ഫണ്ടുകളില്‍ പ്രതിവാരമോ പ്രതിമാസമോ നിങ്ങള്‍ ഒരു നിശ്ചിത തുക നിക്ഷേപം നടത്തുന്ന രീതിയെയാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവാ എസ്‌ഐപി എന്നുപറയുന്നത്. നിര്‍ദ്ദിഷ്ട ഇടവേളകളില്‍ ഒരു നിശ്ചിത തുക നിശ്ചിത കാലയളവിലേക്ക് സമയബന്ധിതമായി ആവര്‍ത്തിച്ച് നിക്ഷേപിക്കുന്നതാണ് എസ്‌ഐപി രീതി. കുട്ടികളുടെ ഭാവി ആവശ്യങ്ങള്‍, വിരമിക്കല്‍ സമ്പാദ്യം, വാഹനം വാങ്ങുക തുടങ്ങിയ പോലുളള വ്യത്യസ്ത ജീവിത ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി എസ്‌ഐപിയില്‍ നിക്ഷേപം നടത്താവുന്നതാണ്. എത്ര രൂപയാണ് നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നത്, ഏത് തീയതി, ഏത് മ്യൂച്വല്‍ ഫണ്ട് സ്‌കീം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ നന്നായി മനസിലാക്കിയ ശേഷം നിക്ഷേപിക്കുന്നതാണ് നല്ലത്.
നിങ്ങള്‍ക്ക് ഇഷ്ടമുള്ള മ്യൂച്വല്‍ ഫണ്ടില്‍ നിങ്ങളുടെ സൗകര്യത്തിന് അനുസരിച്ച് നിശ്ചിത തുക തവണകളായി നിക്ഷേപിക്കാനാകുന്നതുകൊണ്ട് തന്നെ നിക്ഷേപകര്‍ക്ക് ഇത് ഏറെ ഉപകാരപ്രദമാണ്. മറ്റ് നിക്ഷേപങ്ങളെ അപേക്ഷിച്ച് ദിവസവും അല്ലെങ്കില്‍ ആഴ്ച, മാസം എന്നിങ്ങനെയുള്ള കണക്കില്‍ നിക്ഷേപം നടത്തുന്നതിനുള്ള സൗകര്യമാണ് എസ്ഐപി നല്‍കുന്നത്.
Also Read: SIP: എസ്‌ഐപി മുടങ്ങി അല്ലേ? നഷ്ടം ചെറുതല്ല, ബാധിക്കുന്നത് ഇക്കാര്യങ്ങളില്‍
തവണകളായി നിക്ഷേപിക്കാം എന്നതുകൊണ്ട് തന്നെ എസ്ഐപിയോട് സാധാരണക്കാര്‍ക്കും താത്പര്യം വര്‍ധിച്ചിട്ടുണ്ട്. ഓഹരിയില്‍ അധിഷ്ഠിതമായ അഥവാ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളോടാണ് നിക്ഷേപകര്‍ക്ക് കൂടുതല്‍ താത്പര്യമുള്ളതെന്നാണ് പഠനങ്ങള്‍ പറയുന്നത്. 100 രൂപ മുതല്‍ എസ്ഐപി നിക്ഷേപം ആരംഭിക്കാന്‍ സാധിക്കും. എത്ര നേരത്തെ നിക്ഷേപം ആരംഭിക്കുന്നുവോ അത്രയും നേരത്തെ വലിയൊരു തുക തിരികെ നേടാനാകും എന്നതാണ് എസ്ഐപിയുടെ ഗുണം.
8 കോടി നേടാന്‍ എത്ര രൂപ, എത്ര മാസം നിക്ഷേപിക്കണം
പ്രതിമാസം 25,000 രൂപ നിക്ഷേപിച്ചുകൊണ്ട് അതിവേഗം നിങ്ങള്‍ക്ക് 8 കോടി രൂപ സമ്പാദ്യം നേടിയെടുക്കാവുന്നതാണ്. എന്നാല്‍ വര്‍ഷം 25,000 രൂപ അടയ്ക്കേണ്ടി വരുമെന്ന് അറിയാമോ? ശരാശരി 12 ശതമാനം റിട്ടേണ്‍ കണക്കാക്കിയാല്‍ 8 കോടി രൂപ സമ്പാദ്യം ലഭിക്കുന്നതിനായി നിങ്ങള്‍ 30 വര്‍ഷമാണ് നിക്ഷേപിക്കേണ്ടത്.
മുപ്പത് 30 വര്‍ഷത്തിനുള്ളില്‍ ഓരോ മാസവും 25,000 രൂപ നിക്ഷേപിക്കുമ്പോള്‍ നിങ്ങള്‍ നിക്ഷേപിക്കുന്ന തുക 90,00,000 രൂപയാണ്. എന്നാല്‍ 12 ശതമാനം പലിശയായി ആകെ 7,92,47,844 രൂപ ലഭിക്കും. അങ്ങനെ ആകെ 8,82,47,844 രൂപയാണ് നിങ്ങള്‍ക്ക് 30 വര്‍ഷം കഴിയുമ്പോള്‍ ലഭിക്കുന്നത്.