5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Mutual Funds: ലാഭം 20% വരെ; ഈ സ്‌മോള്‍ ക്യാപുകള്‍ ഇപ്പോള്‍ വാങ്ങുന്നത് വെറുതെയാകില്ല

Best Small Cap Funds: നവംബര്‍ രണ്ടാം ആഴ്ചയില്‍ വാങ്ങിക്കാവുന്ന സ്‌മോള്‍ ക്യാപ് ഓഹരികളെ കുറിച്ച് പ്രമുഖ ബ്രോക്കറേജ് സ്ഥാനങ്ങളിലെ ടെക്‌നിക്കല്‍ അനലിസ്റ്റുമാര്‍ പറഞ്ഞിരുന്നു. 11 മുതല്‍ 20 ശതമാനം വരെ നേട്ടം കൊയ്യാവുന്ന ഓഹരികളെ കുറിച്ചാണ് അവര്‍ പരിചയപ്പെടുത്തുന്നത്. ഏതെല്ലാമാണ് അവയെന്ന് നോക്കാം.

Mutual Funds: ലാഭം 20% വരെ; ഈ സ്‌മോള്‍ ക്യാപുകള്‍ ഇപ്പോള്‍ വാങ്ങുന്നത് വെറുതെയാകില്ല
സ്റ്റോക്ക് മാര്‍ക്കറ്റ്‌ (Image Credits: Javier Ghersi/Getty Images Creative)
shiji-mk
Shiji M K | Updated On: 12 Nov 2024 10:25 AM

ഓഹരി വിവണിയില്‍ പണം നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍. എങ്കില്‍ സ്‌മോള്‍ ക്യാപ് ഫണ്ടുകളില്‍ നിന്ന് തന്നെയാകട്ടെ തുടക്കം. നവംബര്‍ രണ്ടാം ആഴ്ചയില്‍ വാങ്ങിക്കാവുന്ന സ്‌മോള്‍ ക്യാപ് ഓഹരികളെ കുറിച്ച് പ്രമുഖ ബ്രോക്കറേജ് സ്ഥാനങ്ങളിലെ ടെക്‌നിക്കല്‍ അനലിസ്റ്റുമാര്‍ പറഞ്ഞിരുന്നു. 11 മുതല്‍ 20 ശതമാനം വരെ നേട്ടം കൊയ്യാവുന്ന ഓഹരികളെ കുറിച്ചാണ് അവര്‍ പരിചയപ്പെടുത്തുന്നത്. ഏതെല്ലാമാണ് അവയെന്ന് നോക്കാം.

സ്‌കിപ്പര്‍

വൈദ്യുതിയുടെ പ്രസരണവും വിതരണവും നിര്‍വഹിക്കുന്ന ടവറുകളും പോളുകളും നിര്‍മിക്കുന്ന കമ്പനിയാണ് സ്‌കിപ്പര്‍ ലിമിറ്റഡ്. കഴിഞ്ഞയാഴ്ച നാല് ശതമാനത്തിലധികം മുന്നേറ്റത്തോടെ 568 രൂപയിലായിരുന്നു സ്‌കിപ്പര്‍ വ്യാപാരം അവസാനിപ്പിച്ചത്. സമീപ ഭാവിയില്‍ 694 രൂപ ലക്ഷ്യമാക്കി സ്‌കിപ്പര്‍ ഓഹരിയില്‍ ഹ്രസ്വകാല നിക്ഷേപം നടത്താവുന്നതാണെന്നാണ് ജിഇപിഎല്‍ ക്യാപിറ്റലിന്റെ റിസര്‍ച്ച് വിഭാഗം മേധാവി വിദ്‌ന്യാന്‍ എസ് സാവന്ത് പറയുന്നത്.

Also Read: Mutual Funds: മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നവരാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചുകൊണ്ടാകട്ടെ യാത്ര

കൂടാതെ ഈ ഓഹരി വാങ്ങിക്കുന്നവര്‍ 530 രൂപയില്‍ സ്റ്റോപ്പ് ലോസ് സജീകരിക്കാനും അദ്ദേഹം നിര്‍ദേശിക്കുന്നുണ്ട്. ഇഎംഐ നിലാവരങ്ങള്‍ക്ക് മുകളിലാണ് സ്‌കിപ്പര്‍ ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത് എന്നത് നല്ല സൂചനയാണ്. കൂടാതെ ഹയര്‍ ടോപ് ഹയര്‍ ബോട്ടം പാറ്റേണ്‍ സ്ഥിരമായി കാണാനും സാധിക്കുന്നുണ്ട്.

തിരുമലൈ കെമിക്കല്‍സ്

വ്യവസായ സ്ഥാപനങ്ങളിലേക്കാവശ്യമായ രാസ പദാര്‍ഥങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് തിരുമലൈ കെമിക്കല്‍സ് ലിമിറ്റഡ്. കഴിഞ്ഞ വ്യാപാര ആഴ്ചയില്‍ 10 ശതമാനം മുന്നേറ്റത്തോടെ 332 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 368 രൂപ വരെ ഓഹരി ലക്ഷ്യമാക്കി തിരുമലൈ ഓഹരി കുതിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 11 ശതമാനം ലാഭമാണ് ഈ ഓഹരിയില്‍ നിന്ന് ലക്ഷ്യമിടുന്നത്. കൂടാതെ തിരുമലൈ ഓഹരികള്‍ വാങ്ങിക്കുന്നവര്‍ 315 രൂപയില്‍ സ്റ്റോപ്പ് ലോസ് സജീകരിക്കണമെന്ന് സ്‌റ്റോക്ക്‌ബോക്‌സിന്റെ മുതിര്‍ന്ന ടെക്‌നിക്കല്‍ അനലിസ്റ്റ് അമേയ രണദിവെ പറയുന്നു.

ഫസ്റ്റ്‌സോഴ്‌സ് സൊല്യൂഷന്‍സ്

ബിസിനസ് പ്രോസസ് മാനേജ്‌മെന്റ് മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന കമ്പനിയാണ് ഫസ്റ്റ്‌സോഴ്‌സ് സൊല്യൂഷന്‍സ് ലിമിറ്റഡ്. അഞ്ച് ശതമാനം നേട്ടത്തോടെ 368 രൂപയിലാണ് ഈ സ്‌മോള്‍ ക്യാപ് കഴിഞ്ഞ വ്യാപാര ആഴ്ച വ്യാപാരം ക്ലോസ് ചെയ്തത്. ഈ തുകയില്‍ നിന്നും 405 മുതല്‍ 415 രൂപ വരെ ഹ്രസ്വകാലയളവില്‍ ഈ ഓഹരി വാങ്ങിക്കാമെന്നാണ് അമേയ രണദിവെ പറയുന്നത്. 13 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ ഈ ഓഹരികള്‍ വാങ്ങിക്കുന്നവര്‍ 360 രൂപ നിലവാരത്തില്‍ സ്റ്റോപ്പ് ലോസ് ക്രമീകരിക്കണമെന്നും അദ്ദേഹം പറയുന്നു.

Also Read: Retirement Planning: റിട്ടയര്‍മെന്റ് ജീവിതം അടിപൊളിയാക്കേണ്ടേ? എസ്‌ഐപി തരും 3 കോടിക്ക് മുകളില്‍ സമ്പാദ്യം

ആരതി ഫാര്‍മാലാബ്‌സ്

മരുന്ന് നിര്‍മാണ കമ്പനിയാണ് ആരതി ഫാര്‍മാലാബ്‌സ് ലിമിറ്റഡ്. നാല് ശതമാനം മുന്നേറ്റത്തോടെ 659 രൂപയിലായിരുന്നു കഴിഞ്ഞ വ്യാപാര ആഴ്ച ഈ സ്‌മോള്‍ ക്യാപ് ഓഹരിയുടെ വ്യാപാരം അവസാനിച്ചത്. സമീപ ഭാവിയില്‍ 750 മുതല്‍ 765 രൂപ വരെ ലക്ഷ്യമാക്കി ഹ്രസ്വകാലം നിക്ഷേപം നടത്താവുന്നതാണെന്ന് എസ്എംസി ഗ്ലാബല്‍ സെക്യൂരിറ്റീസിന്റെ മുതിര്‍ന്ന ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് ഷിതിജ് ഗാന്ധി പറയുന്നു. 16 ശതമാനം ലാഭമാണ് ഈ ഓഹരിയില്‍ നിന്നും പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ ഈ ഓഹരി വാങ്ങിക്കുന്നവര്‍ 600 രൂപയില്‍ സ്റ്റോപ്പ് ലോസ് ക്രമീകരിക്കുക.