Mutual Funds: ഈ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാം; അഞ്ചുവര്‍ഷം കൊണ്ട് ഇരട്ടിയായി തിരികെ ലഭിക്കും

Best Mutual Funds: മ്യൂച്വല്‍ ഫണ്ടുകളില്‍ മാത്രമല്ല എസ്ഐപികളിലും നിക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ പതിനാല് മാസങ്ങളായി എസ്ഐപിയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. 2,350 കോടിയെന്ന റെക്കോര്‍ഡാണ് എസ്ഐപി സ്വന്തമാക്കിയിട്ടുള്ളത്.

Mutual Funds: ഈ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാം; അഞ്ചുവര്‍ഷം കൊണ്ട് ഇരട്ടിയായി തിരികെ ലഭിക്കും

മ്യൂച്വല്‍ ഫണ്ടുകള്‍ (meshaphoto/Getty Images Creative)

Updated On: 

19 Sep 2024 11:29 AM

മികച്ച പ്രതിഫലം ലക്ഷ്യമിട്ടാണ് പലരും മ്യൂച്വല്‍ ഫണ്ടുകളില്‍ (Mutual Funds) നിക്ഷേപിക്കുന്നത്. ഉപഭോക്താക്കളുടെ ആവശ്യം അനുസരിച്ച് നല്ല ലാഭവും മ്യൂച്വല്‍ ഫണ്ടുകള്‍ നല്‍കുന്നുണ്ട്. ഓരോ മാസവും മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ജൂലൈ മാസത്തില്‍ 37,113 കോടി രൂപയാണ് മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപമുണ്ടായത്. എന്നാല്‍ ഓഗസ്റ്റ് മാസത്തിലേക്ക് കടന്നപ്പോഴത് 3.3 ശതമാനം വളര്‍ച്ച കൈവരിച്ചു. 38,239 കോടി രൂപയാണ് ഓഗസ്റ്റ് മാസത്തില്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിച്ച തുക.

മ്യൂച്വല്‍ ഫണ്ടുകളില്‍ മാത്രമല്ല എസ്ഐപികളിലും നിക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ പതിനാല് മാസങ്ങളായി എസ്ഐപിയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. 2,350 കോടിയെന്ന റെക്കോര്‍ഡാണ് എസ്ഐപി സ്വന്തമാക്കിയിട്ടുള്ളത്.

എന്താണ് മ്യൂച്വല്‍ ഫണ്ടുകള്‍? (What is Mutual Funds)

മ്യൂച്വല്‍ ഫണ്ടുകള്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പലര്‍ക്കും ഭയമാണ്. എന്നാല്‍ നന്നായി പഠിച്ച ശേഷം നിക്ഷേപിക്കുകയാണെങ്കില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ നല്ല ലാഭം തരുന്ന ഒന്നാണ്. മ്യൂച്വല്‍ ഫണ്ടുകള്‍ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണെന്ന് പരസ്യങ്ങളില്‍ പറയുന്നത് പോലെ തന്നെ അതിന്റെ ലാഭവും നഷ്ടവും താങ്ങാന്‍ തയാറാണെങ്കില്‍ മാത്രമേ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാവൂ.

Also Read: Fixed Deposit: ഇവിടെ എഫ്ഡി ഇട്ടാൽ കൈ നിറയെ പലിശ , വിശ്വസിക്കാവുന്നൊരു ബാങ്ക്

സ്റ്റോക്കുകള്‍, ബോണ്ടുകള്‍, ഗവണ്‍മെന്റ് സെക്യൂരിറ്റികള്‍ അല്ലെങ്കില്‍ സ്വര്‍ണം എന്നിങ്ങനെയുള്ള ആസ്തികളില്‍ നിക്ഷേപിക്കാനായി ആളുകളില്‍ നിന്ന് പണം ശേഖരിക്കുന്ന ഒരു നിക്ഷേപ മാര്‍ഗമാണ് മ്യൂച്വല്‍ ഫണ്ടുകള്‍. ഓരോ ഫണ്ടിന്റെയും പ്രകടനത്തെ ആശ്രയിച്ചാണ് റിട്ടേണുകളും റിസ്‌കുകളും വരുന്നത്. ഫണ്ട് മാനേജര്‍മാര്‍ എന്ന് വിളിക്കപ്പെടുന്ന സാമ്പത്തിക വിദഗ്ധരാണ് ഇത്തരം ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്നത്. ഇങ്ങനെ ഫണ്ട് കൈകാര്യം ചെയ്യുന്നതിന് ഒരു ഫീസും ഇവര്‍ ഈടാക്കുന്നുണ്ട്.

എന്താണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍? (What is SIP)

മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്ന രീതിയാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവാ എസ്‌ഐപി എന്ന് പറയുന്നത്. ഒരു നിക്ഷേപകന്‍ ഒരു മ്യൂച്വല്‍ ഫണ്ട് സ്‌കീം തിരഞ്ഞെടുക്കുകയും നിശ്ചിത സമയത്ത് അയാള്‍ക്ക് ഇഷ്ടമുള്ള തുക നിക്ഷേപിക്കുകയും ചെയ്യുന്ന രീതിയാണിത്. ഒറ്റത്തവണ വലിയ തുക നിക്ഷേപിക്കുന്നതിന് പകരം കാലക്രമേണ ചെറിയ തുക വെച്ച് നിക്ഷേപിക്കുന്നതാണ് എസ്‌ഐപിയുടെ രീതി.

ഒന്നോ അതിലധികമോ എസ്‌ഐപി പ്ലാനുകള്‍ ഒരാള്‍ക്ക് തിരഞ്ഞെടുക്കാന്‍ സാധിക്കുന്നതാണ്. ഈ തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് സ്വയമേവ ഡെബിറ്റ് ചെയ്യുകയും മുന്‍കൂട്ടി നിശ്ചയിച്ച സമയത്ത് നിങ്ങള്‍ വാങ്ങിയ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുകയും ചെയ്യും. ടോപ്പ് അപ്പ് എസ്‌ഐപി, ഫ്‌ളെക്‌സിബിള്‍ എസ്‌ഐപി, സ്ഥിരം എസ്‌ഐപി ഇങ്ങനെ നിരവധി എസ്‌ഐപി സ്‌കീമുകളുണ്ട്. കൃത്യമായ ഇടവേളകളില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഒരു മ്യൂച്വല്‍ ഫണ്ട് പ്ലാനില്‍ നിശ്ചിത തുക നിക്ഷേപിക്കാന്‍ ഓരോരുത്തരെയും അനുവദിക്കുന്ന ഫണ്ട് ഹൗസ് ക്രമീകരണമാണ് എസ്‌ഐപി അക്കൗണ്ട്. ഒരു മ്യൂച്വല്‍ ഫണ്ട് സ്‌കീമില്‍ നിക്ഷേപിക്കാനുള്ള ഏറ്റവും സൗകര്യപ്രദമായ മാര്‍ഗം സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനാണ്.

എസ്ഐപിയിലെ നിക്ഷേപം, അന്താരാഷ്ട്ര ഇക്വിറ്റി പദ്ധതികളുടെ കാര്യത്തിലൊഴികെ ബാക്കി എല്ലാ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളും കഴിഞ്ഞ അഞ്ച് വര്‍ഷമായി 15 ശതമാനത്തിലേറെ വാര്‍ഷികാ വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തുന്നുണ്ട്. അഞ്ച് വര്‍ഷം കൊണ്ട് നിക്ഷേപ തുക ഇരട്ടിയാക്കാന്‍ സാധിക്കുന്ന വളര്‍ച്ച കൂടിയാണിത്. വരുന്ന അഞ്ചുവര്‍ഷം കൊണ്ട് നിക്ഷേപ തുക ഇരട്ടിയാക്കാന്‍ സാധിക്കുന്ന പത്ത് മ്യൂച്വല്‍ ഫണ്ടുകളെ പരിചയപ്പെടാം.

Also Read: BSNL Offers: എന്താപ്പോദ്…. ദിവസവും 3ജിബി അധിക ഡാറ്റയോ…?; ആകർഷകമായ റീച്ചാർജ് പ്ലാനുകളുമായി ബിഎസ്എൻഎൽ

  1. മള്‍ട്ടി കാപ് മ്യൂച്വല്‍ ഫണ്ട്- കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് 25 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്കാണ് രേഖപ്പെടുന്ന നിക്ഷേപമാണ് മള്‍ട്ടി കാപ് മ്യൂച്വല്‍ ഫണ്ടുകള്‍.
  2. ഫ്ളക്സി കാപ് ഫണ്ട്- വിവിധ മേഖലകളില്‍ നിന്നുള്ള ഓഹരികള്‍ ഉള്‍പ്പെടുത്തിയാണ് ഈ നിക്ഷേപ രീതി. 21 ശതമാനമാണ് ഈ നിക്ഷേപത്തിന്റെ വളര്‍ച്ചാ നിരക്ക്.
  3. മള്‍ട്ടി അസറ്റ് അലോക്കേഷന്‍ ഫണ്ട്- അഞ്ച് വര്‍ഷം കൊണ്ട് 19.2 ശതമാനം വരെയാണ് വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തുന്നത്.
  4. കോണ്‍ട്രാ ഫണ്ട്- കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ 27 ശതമാനം വളര്‍ച്ചാ നിരക്കാണ് കോണ്‍ട്രാ ഫണ്ട് രേഖപ്പെടുത്തിയത്.
  5. എംഎന്‍സി ഫണ്ട്- 19 ശതമാനം വരെയാണ് എംഎന്‍സി ഫണ്ട് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വാര്‍ഷിക വളര്‍ച്ച കൈവരിച്ചത്.
  6. നിഫ്റ്റി ഇന്‍ഡക്സ് ഫണ്ട്- ലാര്‍ജ് കാപ് ഫണ്ടുകളാണ് നിഫ്റ്റി ഇന്‍ഡക്സ്. അഞ്ച് വര്‍ഷത്തിനിടയ്ക്ക് ശരാശരി 18 ശതമാനമാണ് ഈ നിക്ഷേപം ലാഭം നല്‍കിയത്.
  7. സെക്ടറല്‍ ഫണ്ട്- ബാങ്ക്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നീ മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫണ്ട് വളരെ നല്ല രീതിയിലുള്ള പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നത്. അതുകൊണ്ട് തന്നെ അടുത്ത അഞ്ച് വര്‍ഷം കൊണ്ട് മുന്നേറ്റമുണ്ടാക്കും.
  8. ടെക്നോളജി മ്യൂച്വല്‍ ഫണ്ട്- കഴിഞ്ഞ കുറച്ചുനാളുകളായി മോശം പ്രകടനമാണെങ്കിലും ലോകമെമ്പാടും പലിശ നിരക്ക് താഴ്ത്തുന്നത് ഈ മേഖലയ്ക്ക് ഗുണം ചെയ്യും.
  9. ലാര്‍ജ് കാപ് ഫണ്ട്- ഈ മേഖലയില്‍ ധാരാളം നിക്ഷേപം വരാന്‍ സാധ്യതയുള്ളതുകൊണ്ട് മികച്ച അഞ്ച് വര്‍ഷം കൊണ്ട് മികച്ച പ്രതിഫലം നല്‍കുമെന്ന് ഉറപ്പാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയ്ക്ക് 19 ശതമാനമാണ് ഈ നിക്ഷേപം വളര്‍ച്ച കൈവരിച്ചത്.
  10. ഇഎല്‍എസ്എസ് ഫണ്ട്- ഈ ഫണ്ടിന്റെ പ്രത്യേകത എന്തെന്നാല്‍ മൂന്ന് വര്‍ഷത്തേക്ക് പിന്‍വലിക്കാന്‍ സാധിക്കില്ല എന്നതാണ്. അഞ്ച് വര്‍ഷം കൊണ്ട് 22 മുതല്‍ 28 ശതമാനം വരെ പ്രതിഫലം പ്രതീക്ഷിക്കാം.
തൈരിനൊപ്പം ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്
ഹൺമൂൺ ആഷോഷിക്കാൻ പറ്റിയ റൊമാൻ്റിക് നഗരങ്ങൾ
പാല്‍ കേടാകാതിരിക്കാന്‍ ഫ്രിഡ്ജ് വേണ്ട; ഈ വഴി നോക്കിക്കോളൂ
20 ലക്ഷം രൂപയ്ക്ക് ട്രെയിൻ യാത്രയോ? അതും ഇന്ത്യയിൽ