5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Mutual Funds: മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നവരാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചുകൊണ്ടാകട്ടെ യാത്ര

Things to Know Before Investing in Mutual Funds India: ദീര്‍ഘകാല അടിസ്ഥാനത്തില്‍ നിക്ഷേപം നടത്തുന്നവരാണ് പ്രധാനമായും മ്യൂച്വല്‍ ഫണ്ടുകളെയും എസ്‌ഐപികളെയും ആശ്രയിക്കുന്നത്. ദീര്‍ഘകാല നിക്ഷേപമായതിനാല്‍ തോന്നിയതുപോലെ നിക്ഷേപിക്കുന്നതും ശരിയായ രീതിയല്ല. എന്തെല്ലാം കാര്യങ്ങളാണ് മ്യൂച്വല്‍ ഫണ്ടുകളിലും എസ്‌ഐപികളും നിക്ഷേപിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ടതെന്ന് പരിശോധിക്കാം.

Mutual Funds: മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നവരാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചുകൊണ്ടാകട്ടെ യാത്ര
മ്യൂച്വല്‍ ഫണ്ട് (Image Credits: TV9 Marathi)
shiji-mk
Shiji M K | Published: 11 Nov 2024 18:13 PM

ഓരോരുത്തരും പണം സമ്പാദിക്കുന്നത് വ്യത്യസ്ത രീതികളിലാണ്. ചിലര്‍ക്ക് ബാങ്കുകളാണ് മികച്ചതായി തോന്നുന്നതെങ്കില്‍ മറ്റു ചിലര്‍ക്ക് മ്യൂച്വല്‍ ഫണ്ടുകളാകാം നല്ലത്. നല്ലൊരു നിക്ഷേപ മാര്‍ഗമായാണ് പലരും മ്യൂച്വല്‍ ഫണ്ടുകളെയും എസ്‌ഐപികളെയും കാണുന്നത്. ദീര്‍ഘകാല അടിസ്ഥാനത്തില്‍ നിക്ഷേപം നടത്തുന്നവരാണ് പ്രധാനമായും മ്യൂച്വല്‍ ഫണ്ടുകളെയും എസ്‌ഐപികളെയും ആശ്രയിക്കുന്നത്. ദീര്‍ഘകാല നിക്ഷേപമായതിനാല്‍ തോന്നിയതുപോലെ നിക്ഷേപിക്കുന്നതും ശരിയായ രീതിയല്ല. എന്തെല്ലാം കാര്യങ്ങളാണ് മ്യൂച്വല്‍ ഫണ്ടുകളിലും എസ്‌ഐപികളും നിക്ഷേപിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ടതെന്ന് പരിശോധിക്കാം.

ശ്രദ്ധ മികച്ച മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളിലാകട്ടെ

എസ്‌ഐപികളിലും മ്യൂച്വല്‍ ഫണ്ടുകളിലും നിക്ഷേപിക്കുന്നതിന് മുമ്പ് റിസ്‌ക്കെടുക്കാന്‍ നിങ്ങള്‍ തയാറാണോ എന്ന കാര്യം പരിശോധിക്കുക. റിസ്‌ക്കിനെ കുറിച്ച് മനസിലാക്കിയതിന് ശേഷം നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായ സ്‌കീം തിരഞ്ഞെടുക്കാം. ഓരോ സ്‌കീമുകളും വ്യത്യസ്തമായിരിക്കും. അവ ഓരോന്നിനും ലാഭ-നഷ്ട സാധ്യതകളും വ്യത്യസ്തമായിരിക്കും അതിനാല്‍ തന്നെ അവയെ കുറിച്ച് കൃത്യമായ ധാരണ ഉണ്ടാക്കിയെടുക്കുക. പലിശയാണ് നിങ്ങള്‍ ലക്ഷ്യം വെക്കുന്നതെങ്കില്‍ ഇക്വിറ്റി ലിങ്ക്ഡ് സേവിങ്‌സ് സ്‌കീമുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്.

Also Read: Niva Bupa IPO: വില 70 മുതല്‍ 74 വരെ; ഈ ഐപിഒ വാങ്ങിക്കുന്നത് ലാഭമോ? നിവ ബുപയെ കുറിച്ചറിയാം

ഫണ്ട് മാനേജരെ കുറിച്ചറിയാം

തുടക്കത്തില്‍ നിങ്ങള്‍ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളെ തിരിച്ചറിഞ്ഞു. അവയ്ക്ക് അനുയോജ്യമായ സ്‌കീമും നിങ്ങള്‍ തിരഞ്ഞെടുത്തു. ഇനി അറിയേണ്ടത് ഫണ്ട് മാനേജരെ കുറിച്ചാണ്. ഫണ്ട് മാനേജരെ കുറിച്ചും അതോടൊപ്പം മുന്‍കാല റെക്കോര്‍ഡുകളും കൃത്യമായി പരിശോധിക്കുക. ഇത്തരം വിവരങ്ങള്‍ കണ്ടെത്താന്‍ അധികം ബുദ്ധിമുട്ട് നേരിടില്ല.

ഹോള്‍ഡിങിലാണ് കാര്യം

നിങ്ങള്‍ തിരഞ്ഞെടുത്ത സ്‌കീമില്‍ നിക്ഷേപിക്കുന്നതിന് മുമ്പ് ആ സ്‌കീമിന്റെ കൈവശമുള്ള ഹോള്‍ഡിങ്ങുകളെ കുറിച്ചറിയണം. ഇതറിഞ്ഞെങ്കില്‍ മാത്രമേ നിങ്ങളുടെ പണം ഫണ്ട് മാനേജര്‍ എവിടെ നിക്ഷേപിക്കുന്നു എന്ന് മനസിലാക്കാന്‍ സാധിക്കൂ. നിങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്നത് ഇക്വിറ്റി ഫണ്ട് ആണെങ്കില്‍ സ്വാഭാവികമായും നിങ്ങളുടെ തുക വിവിധ കമ്പനികളിലെ ഇക്വിറ്റികളിലായിരിക്കും നിക്ഷേപിക്കുന്നത്.

Also Read: Stock Investment: ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാമോ?

ചെലവ് അറിയണം

മാനേജ്‌മെന്റ് ഫീസ്, അഡ്മിനിട്രേറ്റീവ് ചെലവുകള്‍, ലോഡ് ഫീസ് തുടങ്ങിയ പല ചെലവുകളും മ്യൂച്വല്‍ ഫണ്ടുകളുടെ ഭാഗമായുണ്ട്. അതിനാല്‍ തന്നെ ഇങ്ങനെയുള്ള ഫീസുകള്‍ നിങ്ങളുടെ റിട്ടേണിനെ ബാധിക്കാനുമിടയുണ്ട്. സ്‌കീം തിരഞ്ഞെടുക്കും മുമ്പ് നിങ്ങള്‍ എത്ര രൂപ ഫീസ് ഇനത്തില്‍ നല്‍കേണ്ടി വരുമെന്ന് അറിഞ്ഞുവെക്കുന്നത് വളരെ നല്ലതാണ്.

(ഓഹരികളില്‍ നിക്ഷേപം നടത്തുന്നത് വിപണിയിലെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് സാമ്പത്തിക വിദഗ്ധരുമായി കൂടിയാലോചനകള്‍ നടത്തുക. കൃത്യമായ പഠനം നടത്താതെയുള്ള നിക്ഷേപങ്ങള്‍ക്കും അവയിലുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തിനും ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.)