5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

LPG Mustering: പാചകവാതകത്തിന് ഇനി മുതൽ ബയോമെട്രിക് മസ്റ്ററിങ് നിർബന്ധം; ഏതെല്ലാം ഏജൻസികളിൽ ചെയ്യാം

LPG Mustering Update: മരിച്ചവരുടെ പേരിലുള്ള സിലിണ്ടറുകളടക്കം മറ്റുള്ളവർ ഉപയോഗിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് മസ്റ്ററിങ് നിർബന്ധമാക്കുന്നത്. മസ്റ്ററിങ് നടത്താത്തവർക്ക് പാചകവാതകം ബുക്കു ചെയ്യുന്നതിന് തടസം നേരിടേണ്ടി വരും.

LPG Mustering: പാചകവാതകത്തിന് ഇനി മുതൽ ബയോമെട്രിക് മസ്റ്ററിങ് നിർബന്ധം; ഏതെല്ലാം ഏജൻസികളിൽ ചെയ്യാം
LPG Cylinders.
Follow Us
neethu-vijayan
Neethu Vijayan | Published: 30 Jun 2024 16:51 PM

പാചകവാതക കണക്ഷൻ നിലനിർത്താൻ ഇനി മുതൽ ബയോമെട്രിക് മസ്റ്ററിങ് (LPG Mustering) നിർബന്ധമാക്കുന്നു. പ്രധാനമന്ത്രി ഉജ്ജ്വൽ യോജനയിൽ ഉൾപ്പെട്ടവർക്കായിരുന്നു ഇതുവരെ മസ്റ്ററിങ് നിർബന്ധമായിരുന്നത്. എന്നാൽ ഇനി മുതൽ കണക്ഷനുള്ള എല്ലാവരും ഇത്‌ നടത്തണമെന്നാണ് പാചകവാതക കമ്പനികൾ വിതരണക്കാർക്കു നൽകിയ സർക്കുലറിൽ പറയുന്നത്. മസ്റ്ററിങ് പൂർത്തിയാക്കേണ്ട അവസാന തീയതി തീരുമാനിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന.

അതേസമയം മസ്റ്ററിങ് നടത്താത്തവർക്ക് പാചകവാതകം ബുക്കു ചെയ്യുന്നതിന് തടസം നേരിടേണ്ടി വരും. ഉപഭോക്താവിനെ തിരിച്ചറിയുന്നതിനു മുമ്പ് നടത്തിയ കെവൈസി (നോ യുവർ കസ്റ്റമർ) അപ്‌ഡേഷന്റെ ചുവടുപിടിച്ചാണ് ബയോമെട്രിക് മസ്റ്ററിങ്. ഇൻഡ്യൻ, ഭാരത്, എച്ച്പി എന്നീ പൊതുമേഖലാ കമ്പനികളുടെ ഏജൻസി ഓഫീസുകളിലെത്തി ഉപഭോക്താക്കൾക്ക് മസ്റ്ററിങ് നടത്താവുന്നതാണ്.

ALSO READ: ഐപിസിയ്‌ക്ക് പകരം ഭാരതീയ ന്യായസംഹിത; ഇന്ന് അർധരാത്രി മുതൽ രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങള്‍

വിരലടയാളം പതിക്കാനും കണ്ണിന്റെ കൃഷ്ണമണി സ്‌കാൻ ചെയ്യാനുമുള്ള ബയോമെട്രിക് ഉപകരണങ്ങൾ ഏജൻസികൾ സജ്ജമാക്കും. രണ്ടുമാസം മുമ്പാണ് പാചകവാതക കമ്പനികൾ ഏജൻസികൾക്ക് മസ്റ്ററിങ് സംബന്ധിച്ച് നിർദേശം നൽകിയത്. എന്നാൽ, ഉപഭോക്താക്കൾ കാര്യമായി സഹകരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് മസ്റ്ററിം​ഗ് നിർബന്ധമാക്കുന്നത്.

യാഥാർത്ഥ ഉപഭോക്താവാണോ എൽപിജി സിലിണ്ടറുകൾ കൈവശം വെച്ചിരിക്കുന്നതെന്ന് അറിയാനുള്ള മസ്റ്ററിങ് നടപ്പാക്കാനാണ് കേന്ദ്രം ഒരുങ്ങുന്നത്. മരിച്ചവരുടെ പേരിലുള്ള സിലിണ്ടറുകളടക്കം മറ്റുള്ളവർ ഉപയോഗിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് മസ്റ്ററിങ് നിർബന്ധമാക്കുന്നത്.

കണക്ഷൻ മാറ്റിയുള്ള മസ്റ്ററിങ്

കണക്ഷൻ ഉടമ കിടപ്പുരോഗിയോ സ്ഥലത്തില്ലാത്തയാളോ പ്രായാധിക്യത്താൻ യാത്ര ചെയ്യാൻ പ്രയാസമുള്ള വ്യക്തിയോ ആണെങ്കിൽ, കുടുംബത്തിലെ റേഷൻകാർഡിൽ പേരുള്ള മറ്റാരുടെയെങ്കിലും പേരിലേക്ക് കണക്ഷൻ മാറ്റി മസ്റ്ററിങ് നടത്താവുന്നതാണ്. കണക്ഷൻ മാറ്റാൻ ആധാർ കാർഡ്, പാചകവാതക കണക്ഷൻ ബുക്ക്, റേഷൻകാർഡ് എന്നിവയുമായി ഏജൻസി ഓഫീലെത്തണം.

മസ്റ്ററിങ് നടത്താൻ ചെയ്യേണ്ടത്

1. പാചകവാതക കണക്ഷനുള്ളയാൾ അവരുടെ ആധാർകാർഡ്, പാചകവാതക കണക്ഷൻ ബുക്ക് എന്നിവയുമായി ഏജൻസിയുടെ ഓഫീസിലെത്തണം.

2. ഏജൻസി ഓഫീസിലെ ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് വിരലടയാളമോ കണ്ണിന്റെ കൃഷ്ണമണിയോ പതിപ്പിക്കാനാവും.

3. ശേഷം രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഇകെവൈസി അപ്‌ഡേറ്റായെന്ന സന്ദേശം എത്തും.

4. പാചകവാതക കമ്പനികളുടെ മൊബൈൽ ആപ്പ് ഉപയോഗിച്ച് മസ്റ്ററിങ് നടത്താം. ഇതിനായി മൊബൈൽ ആപ്ലിക്കേഷനും ആധാർ ഫേസ് റെക്കഗ്നിഷൻ ആപ്ലിക്കേഷനും ഡൗൺലോഡ് ചെയ്യേണ്ടതുണ്ട്.

Stories