ഇതൊക്കെ എന്ത്! മുകേഷ് അംബാനിയുടെ ആഡംബര വീട്ടിലെ വൈദ്യുതി ബില്ലും ഞെട്ടിപ്പിക്കുന്നത്! എത്രയാണെന്ന് അറിയേണ്ടേ?
Mukesh Ambani’s First Electricity Bill in Antilia: വർഷങ്ങൾക്ക് മുൻപ് ഇത്രയും ഭീമമായ തുകയാണ് വൈദ്യുതി ബില്ലായി വന്നതെങ്കില്‍ നിലവിലെ ബില്ല് ഊഹിക്കാന്‍ കഴിയുന്നതിന് അപ്പുറമായിരിക്കുമെന്നാണ് സൂചന.

ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. ഇതിനു പുറമെ ഭാര്യ നിത അംബാനി മക്കളായ ആകാശ്, അനന്ത്, ഇഷ തുടങ്ങിയവരും ഇന്ന് സുപരിചിതരാണ്. അതിസമ്പന്നരില്‍ ഒരാള്‍ ആയതിനാല്‍ തന്നെ മുകേഷ് അംബാനിയുടെയും കുടുംബത്തിന്റെയും വിശേഷങ്ങൾ വലിയ രീതിയിൽ പ്രചാരം ലഭിക്കാറുണ്ട്. ഇത് കൂടാതെ അംബാനിയുടെ വീടിനെ കുറിച്ച് പലപ്പോഴും വാർത്തകൾ നിറയാറുണ്ട്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ആഡംബര വസതികളിൽ ഒന്നായ മുകേഷ് അംബാനിയുട ആന്റിലിയ എന്ന വീട് 27 നിലകളിലായിട്ടാണ് നിൽക്കുന്നത്. 2005 ൽ നിർമ്മാണം ആരംഭിച്ച് വസതിയുടെ പണി തീർന്നത് 2010 ൽ ആണ്. ഏകദേശം 2 ബില്ല്യൺ ഡോളറാണ് ഈ വീടിനായതെന്നാണ് റിപ്പോർട്ട്. മുംബൈയിലാണ് ഈ വസതിയുള്ളത്. പഞ്ചനക്ഷത്ര ഹോട്ടലുകളെ പോലും തോല്‍പ്പിക്കുന്ന അംബാനിയുടെ വീട് പലപ്പോഴു ശ്രദ്ധ നേടിയിട്ടുണ്ട്. ആഡംബര സ്പാ, ഹെല്‍ത്ത് സെന്റര്‍, ഒരേസമയം 50 പേര്‍ക്ക് ഇരിക്കാവുന്ന സിനിമ തിയറ്റര്‍, സ്വിമ്മിങ് പൂളുകള്‍, ജാക്കുസികള്‍, യോഗാ സ്റ്റുഡിയോ, ഡാന്‍സ് ഫ്‌ളോര്‍, അമ്പലം, ഡാന്‍സ് ഫ്‌ളോര്‍ എന്നിവയെല്ലാം ഇവിടെയുണ്ട്. ഇതിനു പുറമെ ജോലിക്കാരായും നിരവധി പേരാണ് ഇവിടെ സ്ഥിരപ്പെടുത്തിയിരിക്കുന്നത്.
Also Read:ടിവി9 വാട്ട് ഇന്ത്യ തിങ്ക്സ് ടുഡേയിലെ പ്രധാനമന്ത്രിയുടെ പ്രസംഗം ലൈവായ് കേട്ട് യൂസഫലി
എന്നാൽ ഇപ്പോഴിതാ ശ്രദ്ധേയമാകുന്നത് അംബാനിയുടെ വീട്ടിലെ ആദ്യത്തെ വൈദ്യുതി ബില്ലിനെ കുറിച്ചാണ്. ആഡംബര സൗകര്യങ്ങളും മറ്റ് സംവിധാനങ്ങളും നിറഞ്ഞ വീട്ടിലേക്ക് അംബാനി താമസം മാറിയതിന് ശേഷമുള്ള ആദ്യത്തെ മാസത്തെ ബില്ലാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഏകദേശം 6,37,240 യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത് അനുസരിച്ച് ആ മാസം ആന്റിലിയയില്‍ 70,69,488 ലക്ഷ രൂപയുടെ വൈദ്യുതി ബില്ല് വന്നിട്ടുണ്ടെന്നാണ് വിവരം.
എന്നാൽ ആശ്ചര്യപ്പെടേണ്ട കാര്യം ഇതല്ല. വർഷങ്ങൾക്ക് മുൻപ് ഇത്രയും ഭീമമായ തുകയാണ് വൈദ്യുതി ബില്ലായി വന്നതെങ്കില്‍ നിലവിലെ ബില്ല് ഊഹിക്കാന്‍ കഴിയുന്നതിന് അപ്പുറമായിരിക്കുമെന്നാണ് സൂചന.