AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Mukesh Ambani Driver Salary: മുകേഷ് അംബാനിയുടെ ഡ്രൈവർക്ക് കിട്ടുന്ന ശമ്പളം അറിയുമോ? നികുതി അതിലും വലുത്

Mukesh Ambani Driver Monthly Salary : വെറുതേ ലഭിക്കുന്ന ശമ്പളമല്ലിത് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡ്രൈവിംഗ് ഏജൻസികളാണ് അംബാനിയുടെ ഡ്രൈവർമാരെ നിയമിക്കുന്നത്. കഠിനമായ പരിശീലനത്തിന് ശേഷമാണ് ഇവർക്ക് ജോലി

Mukesh Ambani Driver Salary: മുകേഷ് അംബാനിയുടെ ഡ്രൈവർക്ക് കിട്ടുന്ന ശമ്പളം അറിയുമോ? നികുതി അതിലും വലുത്
Mukesh Ambani Driver SalaryImage Credit source: TV9 Network
arun-nair
Arun Nair | Published: 22 Apr 2025 15:24 PM

ഏപ്രിൽ 19-നായിരുന്നു റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് കമ്പനികളുടെ ഉടമ മുകേഷ് അംബാനിയുടെ 68-ാം ജന്മദിനം. ബ്ലൂംബെർഗ് ശതകോടീശ്വരന്മാരുടെ സൂചിക പ്രകാരം 92.1 ബില്യൺ ഡോളർ ആസ്തിയുള്ള അദ്ദേഹം ലോകത്തിലെ 17-ാമത്തെ ധനികനാണെന്നതടക്കമുള്ള വിവരങ്ങളെല്ലാം രാജ്യത്തെ കൊച്ചു കുട്ടികൾക്ക് പോലും അറിയാം. അംബാനിയുടെ സമ്പത്ത് എല്ലാവർക്കും അറിയാമെങ്കിലും വളരെ കുറച്ച് പേർക്ക് മാത്രമേ അവരുടെ സ്റ്റാഫിൻ്റെ ശമ്പളത്തെക്കുറിച്ച് അറിയൂ. അംബാനി കുടുംബത്തിൻ്റെ പാചകക്കാർ മുതൽ ഡ്രൈവർമാർ വരെയുള്ളവർക്ക് ലഭിക്കുന്നത് മൾട്ടിനാഷണൽ കോർപ്പറേഷനുകളിലെ മുതിർന്ന എക്സിക്യൂട്ടീവുകൾക്ക് തുല്യമായ ശമ്പളമാണ്.

മുകേഷ് അംബാനിയുടെ ഡ്രൈവർ ശമ്പളം

ഹിന്ദുസ്ഥാൻ ടൈംസിൻ്റെ റിപ്പോർട്ട് പ്രകാരം മുകേഷ് അംബാനിയുടെ ഡ്രൈവർക്ക് 24 ലക്ഷം രൂപയാണ് വാർഷിക ശമ്പളം. അതായത് പ്രതിമാസം 2 ലക്ഷം രൂപയായിരിക്കും ശമ്പളം, വൻ കോർപ്പറേറ്റ് കമ്പനികളുടെ ശമ്പളത്തിന് തത്തുല്യമായ ശമ്പളം കൂടിയാണിത്. വെറുതേ ലഭിക്കുന്ന ശമ്പളമല്ലിത് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡ്രൈവിംഗ് ഏജൻസികളാണ് അംബാനിയുടെ ഡ്രൈവർമാരെ നിയമിക്കുന്നത്. കഠിനമായ പരിശീലനത്തിന് ശേഷമാണ് ഇവർക്ക് ജോലി. യാത്രക്കാരുടെ സുരക്ഷ, രാജ്യത്തെ ഏത് സ്ഥലത്തെയും റൂട്ടുകൾ, തുടങ്ങി ഉത്തരവാദിത്തങ്ങൾ ഡ്രൈവർമാർക്ക് നിരവധിയാണ്. ബുള്ളറ്റ് പ്രൂഫ് സാങ്കേതികവിദ്യയും ഉയർന്ന സുരക്ഷാ ഫീച്ചറുകളുമുള്ള വാഹനങ്ങൾ കൂടിയാണ് ഇവരോടിക്കേണ്ടതും.

ഡ്രൈവർ എത്ര നികുതി നൽകണം?

24 ലക്ഷം രൂപ വാർഷിക വരുമാനമുള്ള ഡ്രൈവർക്ക് പഴയതോ പുതിയതോ ആയ നികുതി വ്യവസ്ഥ പ്രകാരം ആദായനികുതി അടയ്ക്കാൻ ബാധ്യസ്ഥതയുണ്ട്. ഇവ ഏത്രയൊക്കെയാണെന്ന് കൂടി നോക്കാം.

4 ലക്ഷം മുതൽ 8 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് 20,000 രൂപ.

8 ലക്ഷം മുതൽ 12 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് 40,000 രൂപ.

12 ലക്ഷത്തിനും 16 ലക്ഷത്തിനും ഇടയിൽ വരുമാനമുള്ളവർക്ക് 60,000 രൂപ.

16 ലക്ഷത്തിനും 20 ലക്ഷത്തിനും ഇടയിൽ വരുമാനമുള്ളവർക്ക് 80,000 രൂപ.

20 ലക്ഷത്തിനും 24 ലക്ഷത്തിനും ഇടയിൽ വരുമാനമുള്ളവർക്ക് 1,00,000 രൂപ.

ഇത് മൊത്തം 2,80,000 രൂപയാണ്. എന്നിരുന്നാലും, 75,000 രൂപ സ്റ്റാൻഡേർഡ് കിഴിവോടെ നികുതി ബാധ്യത 2,05,000 രൂപയായി കുറയുന്നു.

പഴയ നികുതി വ്യവസ്ഥയിൽ

3,00,001 രൂപ മുതൽ 7,00,000 രൂപ വരെ വരുമാനമുള്ളവർക്ക് 20,000 രൂപ.

7,00,001 മുതൽ 10,00,000 രൂപ വരെ വരുമാനമുള്ളവർക്ക് 30,000 രൂപ.

10,00,001 മുതൽ 12,00,000 രൂപ വരെ വരുമാനമുള്ളവർക്ക് 30,000 രൂപ.

12,00,001 മുതൽ 15,00,000 രൂപ വരെ വരുമാനമുള്ളവർക്ക് 60,000 രൂപ.

15,00,000 രൂപയ്ക്ക് മുകളിലുള്ള വരുമാനത്തിന് 2,70,000 രൂപ.