ഇന്ത്യയിലെ ഏറ്റവും വിലകൂടിയ പ്രൈവറ്റ് ജെറ്റ് ഇനി മുകേഷ് അംബാനിക്ക് സ്വന്തം; വില അറിയണ്ടേ | Mukesh ambani buys India’s most expensive first boeing private jet, check the worth and details in malayalam Malayalam news - Malayalam Tv9

Mukesh Ambani: ഇന്ത്യയിലെ ഏറ്റവും വിലകൂടിയ പ്രൈവറ്റ് ജെറ്റ് ഇനി മുകേഷ് അംബാനിക്ക് സ്വന്തം; വില അറിയണ്ടേ

Published: 

20 Sep 2024 07:40 AM

Mukesh Ambani Private Jet: സ്വകാര്യ ജെറ്റുകൾ, കാറുകൾ, വീടുകൾ, ഹെലികോപ്റ്ററുകൾ തുടങ്ങിയ ആഡംബര സ്വത്തുക്കൾ മുകേഷ് അംബാനിക്ക് നിരവധിയുണ്ട്. ഇപ്പോഴിതാ ഈ ശേഖരത്തിലേക്ക് പുതിയൊരു അതിഥി കൂടി വന്നെത്തിയിരിക്കുകയാണ്. പുതുതായി ഏറ്റെടുത്ത ബോയിംഗ് 737 മാക്‌സ് 9 കൂടാതെ, മുകേഷ് അംബാനിക്ക് ഒമ്പത് സ്വകാര്യ ജെറ്റുകളാണ് വേറെയുള്ളത്.

1 / 5 രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ കോടീശ്വരനായ മുകേഷ് അംബാനിയുടെ ആഡംബര ജീവിതവുമായി ബന്ധപ്പെട്ട വാർത്തകൾ പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ ഇടംപിടിക്കാറുണ്ട്. അംബാനി കുടുംബം താമസിക്കുന്ന ആന്റലിയ എന്ന വീട് ലോകത്തിലെ തന്നെ ഏറ്റവും ചെലവേറിയ ഭവനങ്ങളിൽ ഒന്നാണ്. അവരുടെ ജീവിതത്തെക്കുറിച്ചറിയാൻ ആളുകൾക്കും താല്പര്യം കൂടുതലാണ്. (Image Credits: Social Media)

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ കോടീശ്വരനായ മുകേഷ് അംബാനിയുടെ ആഡംബര ജീവിതവുമായി ബന്ധപ്പെട്ട വാർത്തകൾ പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ ഇടംപിടിക്കാറുണ്ട്. അംബാനി കുടുംബം താമസിക്കുന്ന ആന്റലിയ എന്ന വീട് ലോകത്തിലെ തന്നെ ഏറ്റവും ചെലവേറിയ ഭവനങ്ങളിൽ ഒന്നാണ്. അവരുടെ ജീവിതത്തെക്കുറിച്ചറിയാൻ ആളുകൾക്കും താല്പര്യം കൂടുതലാണ്. (Image Credits: Social Media)

2 / 5

സ്വകാര്യ ജെറ്റുകൾ, കാറുകൾ, വീടുകൾ, ഹെലികോപ്റ്ററുകൾ തുടങ്ങിയ ആഡംബര സ്വത്തുക്കൾ മുകേഷ് അംബാനിക്ക് നിരവധിയുണ്ട്. ഇപ്പോഴിതാ ഈ ശേഖരത്തിലേക്ക് പുതിയൊരു അതിഥി കൂടി വന്നെത്തിയിരിക്കുകയാണ്. ഇന്ത്യയിലെ ആദ്യത്തെ ബോയിംഗ് 737 മാക്‌സ് 9 ജെറ്റ് സ്വന്തമാക്കിയിരിക്കുകയാണ് മുകേഷ് അംബാനി ഇപ്പോൾ. (Image Credits: Social Media)

3 / 5

അംബാനി അടുത്തിടെ വാങ്ങിയ ബോയിംഗ് 737 മാക്‌സ് 9 ന് 118.5 മില്യൺ ഡോളറാണ് വില വരുന്നത്. അതായത് ഏകദേശം 987 കോടി രൂപയോളം വരും. ഇതോടെ രാജ്യത്തെ ഏറ്റവും ചെലവേറിയ വിമാനങ്ങളിലൊന്നായി മാറിയിരിക്കുകയാണ് ബോയിംഗ് 737 മാക്‌സ് 9. (Image Credits: Social Media)

4 / 5

മുൻഗാമിയായ ബോയിംഗ് മാക്‌സ് 8 നെ അപേക്ഷിച്ച് ബോയിംഗ് 737 മാക്‌സ് 9 ന് വിശാലമായ ക്യാബിനാണുള്ളത്. രണ്ട് സിഎഫ്എംഐ ലീപ്-1B എഞ്ചിനുകളാൽ പ്രവർത്തിക്കുന്ന ജെറ്റ് 8401 ന് 6,355 നോട്ടിക്കൽ മൈൽ (11,770 കി.മീ) വേഗതയിൽ സഞ്ചരിക്കാനുള്ള ശേഷിയുണ്ട്. യാത്രക്കാർക്ക് വേഗതയും ആഡംബരവും പ്രദാനം ചെയ്യുന്ന ജെറ്റ് ആഗോളതലത്തിൽ ഏറ്റവും മികച്ച സ്വകാര്യ ജെറ്റുകളിൽ ഒന്നായി വിലയിരുത്തപ്പെടുന്നു. (Image Credits: Social Media)

5 / 5

പുതുതായി ഏറ്റെടുത്ത ബോയിംഗ് 737 മാക്‌സ് 9 കൂടാതെ, മുകേഷ് അംബാനിക്ക് ഒമ്പത് സ്വകാര്യ ജെറ്റുകളാണ് വേറെയുള്ളത്. ബൊംബാർഡിയർ ഗ്ലോബൽ 6000, രണ്ട് ഫാൽക്കൺ 900 ജെറ്റ്, ഒരു Embraer ERJ-135 എന്നിവ അംബാനിയുടെ ജെറ്റ് ശേഖരണത്തിൽ ഉൾപ്പെടുന്നു. (Image Credits: Social Media)

ഹൺമൂൺ ആഷോഷിക്കാൻ പറ്റിയ റൊമാൻ്റിക് നഗരങ്ങൾ
പാല്‍ കേടാകാതിരിക്കാന്‍ ഫ്രിഡ്ജ് വേണ്ട; ഈ വഴി നോക്കിക്കോളൂ
20 ലക്ഷം രൂപയ്ക്ക് ട്രെയിൻ യാത്രയോ? അതും ഇന്ത്യയിൽ
രഞ്ജി ഇത്തിരി മുറ്റാണാശാനേ; താരങ്ങൾക്ക് കൂട്ടത്തോൽവി