ഡിമാൻ്റ് കൂടിയ മ്യൂച്വൽ ഫണ്ട് : ഇന്ത്യയിലെ പ്രധാനികൾ ഇവർ
മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാൻ തയ്യാറായവരുടെ എണ്ണം കൂടിയതോടെ നിരവധി സ്കീമുകളും നിലവിൽ വരുന്നുണ്ട്.
ന്യൂഡൽഹി: സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഓഹരി വിപണിയില്‍ പണം നിക്ഷേപിക്കുകയെന്നത് ഇത്തിരി റിസ്‌കാണ്. വേണ്ടത്ര അറിവില്ലായ്മയും പരിചയസമ്പത്തിന്റെ കുറവും ആളുകളെ പലപ്പോഴും വെട്ടിലാക്കാറുണ്ട്. ഇത്തരക്കാര്‍ക്ക് ഏറ്റവും യോജിച്ച നിക്ഷേപ മാര്‍ഗ്ഗമാണ് മ്യൂച്ചല്‍ഫണ്ടുകള്‍ എന്നാണ് പരക്കെയുള്ള വിശ്വാസം.
മ്യൂച്വൽ ഫണ്ടുകളിലെ ലാഭവും നഷ്ടവും ഓഹരിയുടെയും സാമ്പത്തിക വിപണിയുടെയും പ്രകടനത്തെ ആശ്രയിച്ചിരിക്കുന്നു. വിപണിയിലെ ലാഭ നഷ്ടങ്ങൾക്ക് വിധേയം എന്ന വാചകത്തോടെ എത്തുന്ന മ്യൂച്വൽ ഫണ്ടിന് ഇന്ന് സാധ്യതകൾ കൂടിക്കൊണ്ടിരിക്കുകയാണ്.
മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാൻ തയ്യാറായവരുടെ എണ്ണം കൂടിയതോടെ നിരവധി സ്കീമുകളും നിലവിൽ വരുന്നുണ്ട്. ഇത്തരത്തിൽ നിലവിൽ ഇന്ത്യയിൽ ഏകദേശം 1500 മ്യൂച്വൽ ഫണ്ട് സ്കീമുകളാണ് ഉള്ളത്. ഇക്വിറ്റി, ഡെറ്റ്, ഹൈബ്രിഡ് അടക്കം ആക്ടീവ്-പാസീവ് സ്കീമുകൾ ലഭ്യമാണ്. ഇടിഎഫ്, ബാലൻസ്ഡ് അഡ്വാന്റേജ്, അഗ്രസീവ് ഹൈബ്രിഡ്, ഫ്ലെക്സി ക്യാപ്, മിഡ്ക്യാപ്, ലാർജ്ക്യാപ്, ലിക്വിഡ് ഫണ്ട് വിഭാഗങ്ങളിലാണ് മുൻനിരയിലുള്ള ഫണ്ടുകൾ ഉൾപ്പെട്ടിരിക്കുന്നത്.
എസ്ബിഐ നിഫ്റ്റി 50 ഇ ടി എഫ്
ഏറ്റവുമധികം അസറ്റ് അണ്ടർ മാനേജ്മെന്റ് ഉള്ളത് ഈ ഫണ്ടിനാണ്. ഇവരുടെ മാർച്ചിലെ എ യു എം 1.77 ലക്ഷം കോടിയും ഫെബ്രുവരിയിലേത് 1.73 ലക്ഷം കോടി രൂപയുമാണ്. 9 വർഷത്തെ പ്രവർത്തി പരിചയമാണ് ഇവർക്കുള്ളത്.
എസ്ബിഐ എസ് & പി ബി എസ് ഇ സെൻസെക്സ് ഇ ടി എഫ്
ആകെ 11 വർഷത്തെ പ്രവർത്തി പരിചയം ഉള്ള ഇവരുടെ മാർച്ചിലെ എ യു എം 1.08 ലക്ഷം കോടിയും ഫെബ്രുവരിയിലെ എ യു എം 1.05 ലക്ഷം കോടിയുമാണ്.
എച്ച് ഡി എഫ് സി ബാലൻസ്ഡ് അഡ്വാന്റേജ് ഫണ്ട്
ഇവരുടെ മാർച്ചിലെ എ യു എം 79,875 കോടിയും ഫെബ്രുവരിയിലേത് 78,759 കോടി രൂപയുമാണ്. 24 വർഷത്തെ പ്രവർത്തി പരിചയമാണ് ഇവർക്കുള്ളത്.
പരാഗ് പരീഖ് ഫ്ലെക്സിക്യാപ് ഫണ്ട്
ആകെ 11 വർഷത്തെ പ്രവർത്തി പരിചയം ഉള്ള ഇവരുടെ മാർച്ചിലെ എ യു എം 60,559 കോടിയും ഫെബ്രുവരിയിലെ എ യു എം 58,900 കോടിയുമാണ്.
ഐ സി ഐ സി ഐ പ്രുഡൻഷ്യൽ ബാലൻസ്‍ഡ് അഡ്വാന്റേജ് ഫണ്ട് & ഐ സി ഐ സി ഐ പ്രുഡൻഷ്യൽ ബ്ലൂചിപ്
16-17 വർഷത്തെ പ്രവർത്തി പരിചയം ഉള്ള ഇവരുടെ മാർച്ചിലെ എ യു എം 56,174 കോടിയും ഫെബ്രുവരിയിലെ എ യു എം 53,505 കോടിയുമാണ്.
എച്ച്ഡിഎഫ്സി ഫ്ലെക്സിക്യാപ് ഫണ്ട്
ഇവരുടെ മാർച്ചിലെ എ യു എം 50,839 കോടിയും ഫെബ്രുവരിയിലേത് 49,656 കോടി രൂപയുമാണ്. 29 വർഷത്തെ പ്രവർത്തി പരിചയമാണ് ഇവർക്കുള്ളത്.
എ.സി.ഇ എംഫ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ലഭിച്ച ഈ വിവരങ്ങളിൽ മാറ്റങ്ങൾ ഉണ്ടായേക്കാം. ലാഭ നഷ്ടങ്ങൾക്ക് വിധേയമായ മ്യൂച്വൽ ഫണ്ടിൽ നിക്ഷ്പിക്കാനുള്ള തീരുമാനത്തെ ഇത്തരം വിവരങ്ങളുടെ അടിസ്ഥാനത്തിൽ എടുക്കാതിരിക്കുന്നതാണ് ബുദ്ധി.
ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ഏറ്റവും ഉയര്‍ന്ന റിട്ടേണ്‍ നല്‍കുന്ന ഒരു നല്ല ഫണ്ട് ഏതാണെന്നതാണ് നിക്ഷേപകരുടെ സാധാരണമായ ചോദ്യം. ഈ കോമ്പിനേഷൻ ഒരിക്കലു നടക്കാത്തതാണെന്നതാണ് നിക്ഷേപിക്കുന്ന സമയം മുതൽ നിക്ഷേപകർ ആദ്യം മനസിലാക്കണം.
ചെറിയ കാലത്തേക്ക് വലിയ തുക ഉണ്ടാക്കിയെടുക്കുക എന്നത് ഒരിക്കലും സാധിക്കുന്ന കാര്യമില്ല. ഇതോടൊപ്പം റിസ്‌ക് കുറഞ്ഞ ഫണ്ടുകളില്‍ നിന്ന് വലിയ ആദായം പ്രതീക്ഷിക്കുന്നതിലും അര്‍ഥമില്ല. ഇതിനാല്‍ തന്നെ നീണ്ട കാലത്തേക്ക് നിക്ഷേപിക്കുന്നതിലൂടെ മാത്രമെ വലിയൊരു ആദായം നേടാന്‍ സാധിക്കുകയുള്ളൂ.