5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

ഇന്ത്യയിലെ ക്രിപ്റ്റോ നിക്ഷേപകരിൽ കൂടുതലും യുവാക്കൾ

ടയർ II ന​ഗരങ്ങളായ പൂനെ, ജയ്പൂർ, ലഖ്നൗ എന്നിവിടങ്ങളിൽ നിന്നും കൂടുതൽ ക്രിപ്റ്റോ നിക്ഷേപകരുണ്ട്. ഇത്തരത്തിൽ രാജ്യത്തെ പ്രധാന ന​ഗരങ്ങളിലെല്ലാം ഇപ്പോഴും ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപം നടത്തിയിരിക്കുന്നവർ ഉണ്ടെന്നത് വ്യക്തമാണ്.

ഇന്ത്യയിലെ ക്രിപ്റ്റോ നിക്ഷേപകരിൽ കൂടുതലും യുവാക്കൾ
aswathy-balachandran
Aswathy Balachandran | Updated On: 30 Apr 2024 18:12 PM

ന്യൂഡൽഹി : ക്രിപ്റ്റോകറൻസിയെപ്പറ്റി രാജ്യം കേട്ടു തുടങ്ങിയിട്ട് അധികമായിട്ടില്ല. അറിവില്ലാതെയും പരിചയക്കുറവ് കാരണവും അതിലേക്ക് കൂടുതൽ പണം ഒഴുക്കാനും ഇന്നും പലർക്കും മടിയാണ്.

ഈ സാഹചര്യത്തിൽ പുതിയ കണക്കുകൾ പുറത്തു വരുമ്പോൾ ഇന്ത്യയിൽ, യുവാക്കളാണ് കൂടുതലായും ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപം നടത്തിയിരിക്കുന്നത് എന്ന് കാണാം. കോവിഡ് കാലത്ത് ആണ് ക്രിപ്റ്റോ കറൻസിക്ക് ഏറെ പ്രാധാന്യം ലഭിച്ചു തുടങ്ങിയത്.

പിന്നീടത് സർക്കാർ കൂടി ഏറ്റെടുത്തതോടെ കൂടുതൽ ശ്രദ്ധ ക്രിപ്റ്റോ കറൻസിയിലേക്ക് എത്തി.
രാജ്യത്ത് 2023 അവസാനം വരെയുള്ള കണക്കുകൾ പ്രകാരം 1.9 കോടി ക്രിപ്റ്റോ നിക്ഷേപകരാണ് ഉള്ളത്.

ഏറ്റവുമധികം ക്രിപ്റ്റോ നിക്ഷേപകർ ഉള്ളത് ഡൽഹിയിലാണെന്ന് ആഭ്യന്തര ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചായ കോയിൻ സ്വിച്ചിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. രണ്ടാം സ്ഥാനത്ത് ബാം​ഗ്ലൂരാണ് ഉള്ളത് . ഡൽഹിയിലും, ബാം​ഗ്ലൂരിലും യഥാക്രമം 8.8%, 8.3% എന്നിങ്ങനെയാണ് നിക്ഷേപകരുടെ എണ്ണം എന്നും കണക്കുകൾ വ്യക്തമാക്കുന്നു.
ഇന്ത്യയിലെ ക്രിപ്റ്റോ നിക്ഷേപങ്ങളിൽ കൂടുതലും വലിയ ക്യാപ്പുള്ള ക്രിപ്റ്റോ കറൻസികളായ ബിറ്റ്കോയിൻ ഏതെർ എന്നിവയിലാണ്. ഈ കോയിനുകളുടെ മാർക്കറ്റ് ക്യാപ് 1 ബില്യൺ ഡോളറിലും അധികമാണ്.

ഡൽഹി, ബാം​ഗ്ലൂർ എന്നീ ന​ഗരങ്ങൾ കഴിഞ്ഞാൽ പിന്നീട് ഏറ്റവുമധികം നിക്ഷേപകരുള്ളത് മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നാണ് എന്നും കാണാം. ഇതിൽ ഇന്ത്യയിലെ 20% ക്രിപ്റ്റോ നിക്ഷേപകള്ളത് ആദ്യത്തെ മൂന്ന് ന​ഗരങ്ങളിൽ മാത്രമാണെന്നത് ഏറ്റവും രസകരമായ വസ്തുതയാണ്.

ടയർ II ന​ഗരങ്ങളായ പൂനെ, ജയ്പൂർ, ലഖ്നൗ എന്നിവിടങ്ങളിൽ നിന്നും ക്രിപ്റ്റോ നിക്ഷേപകരുടെ എണ്ണം കുറവല്ല. ഇത്തരത്തിൽ രാജ്യത്തെ പ്രധാന ന​ഗരങ്ങളിലെല്ലാം ഇപ്പോഴും ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപം നടത്തിയിരിക്കുന്നവർ ഉണ്ടെന്നത് വ്യക്തമാണ്.

എന്നാൽ 2021-22 കാലയളവിൽ ക്രിപ്റ്റോ കറൻസിയോടുണ്ടായിരുന്ന നിക്ഷേപ താല്പര്യം കഴിഞ്ഞ വർഷം കുറഞ്ഞിട്ടുണ്ട്. അതേ സമയം ക്രിപ്റ്റോ കറൻസികൾ വളർച്ച നേടിയിട്ടുമുണ്ട്. 2023ൽ ബിറ്റ്കോയിൻ അതിന്റെ മൂല്യത്തിൽ 150% വരെ ഉയർച്ച കൈവരിച്ചിരുന്നു.

ഇന്ത്യൻ പോർട്ഫോളിയോകളിൽ മികച്ച പ്രകടനം നടത്തിയത് സൊളാനയാണ്. 2023ൽ 633% ഉയർച്ചയാണ് ഈ കോയിൻ നേടിയത്. പൊതുവെയുള്ള കണക്കുകൾ നോക്കുമ്പോൾ ക്രിപ്റ്റോ കറൻസികളുടെ മാർക്കറ്റ് വാല്യു 2022 ജൂണിൽ 1 ട്രില്യൺ ഡോളറുകൾ എന്ന നിലയിൽ നിന്ന് താഴേക്കു പോയിരുന്നു. എന്നാൽ ഡിസംബറോടെ 1.5 ട്രില്യൺ ഉയർച്ച നേടുകയുമുണ്ടായി എന്ന് കാണാം .