AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Post Office Savings Scheme: പ്രതിമാസം 9,000 രൂപ വേണോ? പോസ്റ്റ് ഓഫീസ് തരും, നിങ്ങള്‍ക്കും നിക്ഷേപിക്കാം

Post Office Monthly Income Scheme: പണം നിക്ഷേപിച്ചതിന് തൊട്ടടുത്ത മാസം മുതല്‍ കാലാവധി പൂര്‍ത്തിയാകുന്നത് വരെ നിങ്ങള്‍ക്ക് കൃത്യമായി പലിശ ലഭിക്കും. ഒരാള്‍ക്ക് ഒറ്റയ്‌ക്കോ അല്ലെങ്കില്‍ ജോയിന്റ് ആയിട്ടോ അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. സിംഗിള്‍ അക്കൗണ്ടില്‍ 9 ലക്ഷം വരെയും ജോയിന്റ് അക്കൗണ്ടില്‍ 15 ലക്ഷം വരെയുമാണ് പരമാവധി നിക്ഷേപിക്കാവുന്നതാണ്.

Post Office Savings Scheme: പ്രതിമാസം 9,000 രൂപ വേണോ? പോസ്റ്റ് ഓഫീസ് തരും, നിങ്ങള്‍ക്കും നിക്ഷേപിക്കാം
പ്രതീകാത്മക ചിത്രംImage Credit source: Getty Images
shiji-mk
Shiji M K | Published: 24 Apr 2025 10:25 AM

ഒട്ടേറെ ജനപ്രിയ പദ്ധതികളാണ് പോസ്റ്റ് ഓഫീസ് മുന്നോട്ട് വെക്കുന്നത്. ആര്‍ക്ക് വേണമെങ്കിലും ഈ പദ്ധതികളില്‍ നിക്ഷേപം നടത്താവുന്നതാണ്. ഓരോരുത്തരുടെയും സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ചുള്ള പദ്ധതികള്‍ തിരഞ്ഞെടുക്കാവുന്നതാണ്. സ്ഥിര വരുമാനമാണ് നിക്ഷേപങ്ങള്‍ വഴി നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയില്‍ നിക്ഷേപിക്കാം.

ഈ പദ്ധതിയില്‍ ഫിക്‌സഡ് ഡെപ്പോസിറ്റ് പോലെ ഒറ്റത്തവണയാണ് നിങ്ങള്‍ നിക്ഷേപം നടത്തേണ്ടത്. ഈ നിക്ഷേപത്തിന് ലഭിക്കുന്ന പലിശയാണ് എല്ലാ മാസവും നിങ്ങളിലേക്ക് എത്തുന്നത്. 18 വയസ് പൂര്‍ത്തിയായ ഏതൊരാള്‍ക്കും നിക്ഷേപം നടത്താവുന്നതാണ്. 100 രൂപ അടച്ച് പോസ്റ്റ് ഓഫീസില്‍ അക്കൗണ്ട് ആരംഭിക്കാം.

പണം നിക്ഷേപിച്ചതിന് തൊട്ടടുത്ത മാസം മുതല്‍ കാലാവധി പൂര്‍ത്തിയാകുന്നത് വരെ നിങ്ങള്‍ക്ക് കൃത്യമായി പലിശ ലഭിക്കും. ഒരാള്‍ക്ക് ഒറ്റയ്‌ക്കോ അല്ലെങ്കില്‍ ജോയിന്റ് ആയിട്ടോ അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. സിംഗിള്‍ അക്കൗണ്ടില്‍ 9 ലക്ഷം വരെയും ജോയിന്റ് അക്കൗണ്ടില്‍ 15 ലക്ഷം വരെയുമാണ് പരമാവധി നിക്ഷേപിക്കാവുന്നതാണ്.

കൂടാതെ നോമിനിയെ നിര്‍ദേശിക്കാനുള്ള അവസരവും നിങ്ങള്‍ക്ക് ലഭിക്കുന്നു. കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് നിക്ഷേപകന്‍ മരണപ്പെട്ടാല്‍ ആ തുക നോമിനിക്ക് ലഭിക്കും. എന്നാല്‍ ഈ പദ്ധതിക്ക് നികുതി ഇളവുകള്‍ ഒന്നും തന്നെയില്ല.

Also Read: Government Investment Schemes: സര്‍ക്കാരല്ലേ വിശ്വസിക്കാം! കിടു സമ്പാദ്യ പദ്ധതികളല്ലേ കയ്യിലുള്ളത്‌

7.4 ശതമാനം നിരക്കിലാണ് നിലവില്‍ പ്രതിമാസ വരുമാന പദ്ധതിക്ക് പോസ്റ്റ് ഓഫീസ് പലിശ നല്‍കുന്നത്. അഞ്ച് വര്‍ഷമാണ് പദ്ധതിയുടെ കാലാവധി. പ്രതിമാസം 9,250 നേടുന്നതിനായി ജോയിന്റ് അക്കൗണ്ടില്‍ 15 ലക്ഷം നിക്ഷേപിക്കാം. 7.4 ശതമാനം പലിശ ലഭിച്ചാല്‍ ആ ഇനത്തില്‍ മാത്രം 1,11,000 രൂപ സമ്പാദ്യമുണ്ടാക്കാം. എല്ലാ മാസവും 9,250 രൂപ നിങ്ങള്‍ക്ക് പലിശയായി ഇതുവഴി ലഭിക്കും.

9 ലക്ഷമാണ് നിക്ഷേപിക്കുന്നതെങ്കില്‍ പലിശയായി ലഭിക്കുന്നത് ആകെ 66,600 രൂപ. പ്രതിമാസം ലഭിക്കുന്ന വരുമാനം 5,550 രൂപയായിരിക്കും.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.