5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Virat Kohli: ഇൻസ്റ്റഗ്രാം പോസ്റ്റിന് 11 കോടി, ക്രിക്കറ്റിൽ നിന്ന് 7 കോടി; തീരുന്നില്ല കോഹ്ലിയുടെ ആസ്തി

Virat Kohli Assets and Salarym2024: ക്രിക്കറ്റ് താരമെന്ന നിലയിലും ബ്രാൻഡിങ്ങ് വഴിയും കോടിക്കണക്കിന് രൂപയാണ് താരത്തിന് ലഭിക്കുന്ന വരുമാനം. ഇതിനൊപ്പം നിരവധി സ്റ്റാർട്ടപ്പുകളിലും വിരാട് നിക്ഷേപം നടത്തിയിട്ടുണ്ട്

Virat Kohli: ഇൻസ്റ്റഗ്രാം പോസ്റ്റിന് 11 കോടി, ക്രിക്കറ്റിൽ നിന്ന് 7 കോടി; തീരുന്നില്ല കോഹ്ലിയുടെ ആസ്തി
Virat Kohli | Credits: facebook
arun-nair
Arun Nair | Published: 05 Nov 2024 13:31 PM

ക്രിക്കറ്റ് ലോകത്തെ അതികായരുടെ പേരിനൊപ്പം എഴുതി ചേർത്തു കഴിഞ്ഞു വിരാട് കോഹ്ലിയുടെ പേരും. മാച്ചുകളിൽ പ്രകടനം മാത്രമല്ല, മൈതാനത്തെ നർമ്മ ബോധവും താരത്തിനെ ആളുകളുടെ പ്രിയപ്പെട്ട പ്ലെയറാക്കി മാറ്റി. ക്രിക്കറ്റ് താരമെന്ന നിലയിൽ താരത്തിൻ്റെ വരുമാനം ലോകത്തിലെ തന്നെ ഏറ്റവും ഉയർന്നതാണ്. ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബിസിസിഐ)യുമായുള്ള കരാർ പ്രകാരം കോഹ്‌ലി പ്രതിവർഷം 7 കോടി രൂപ (ഏകദേശം 850,000 ഡോളർ) പ്രതിഫലമായി വാങ്ങുന്നുണ്ട്. ഐപിഎൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി കളിക്കുന്നതിൻ്റെ ഭാഗമായി 2024 സീസണിൽ മാത്രം  15.25 കോടി രൂപയാണ് താരം കോഹ്ലി നേടിയത്.

സോഷ്യൽ മീഡിയ മാർക്കറ്റിംഗ് സൊല്യൂഷൻ പ്ലാറ്റ്‌ഫോമായ ഹോപ്പർ എച്ച്ക്യു പ്രകാരം, സാമൂഹിക മാധ്യമങ്ങളിലെ ഒരു പരസ്യം ചെയ്യാൻ പോസ്റ്റിന് ഏകദേശം 11.45 കോടി രൂപയാണ് അദ്ദേഹം ഈടാക്കുന്നത്. ആഗോളതലത്തിൽ തന്നെ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന 20 വ്യക്തികളിൽ ഒരാളാണ് അദ്ദേഹം.

ബ്ലൂ ട്രൈബ്

ക്രിക്കറ്റിന് പുറമെ മറ്റ് പല സൈഡ് ബിസിനസുകളിലും കമ്പനി നിക്ഷേപം നടത്തിയിട്ടുണ്ട്. അതിൽ ഒന്നാണ് ബ്ലൂ ട്രൈബ്. പ്ലാൻ്റ് അധിഷ്ഠിത മാംസം ഉപഭോക്താക്കാൾക്ക് നൽകുക എന്ന ലക്ഷ്യത്തോടെ പ്രവർക്കുന്ന കമ്പനികളിൽ ഒന്നാണ് ബ്ലൂ ട്രൈബ്. ഭാര്യക്കൊപ്പമാണ് കോഹ്ലിയുടെ നിക്ഷേപം

കോഫി

2022 മാർച്ചിലാണ് കോഫി റേജ് കോഫിയിൽ കമ്പനി നിക്ഷേപം നടത്തിയത്. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകളിൽ ഒന്നാണിത്.

വൺ 8

അത്‌ലറ്റിക് ബ്രാൻഡായി ആരംഭിച്ച വൺ 8 പിന്നീട് വൺ 8 കമ്യൂൺ എന്ന പേരിൽ റെസ്റ്റോറൻ്റ് ശാഖകൾ തുറക്കുകയും PUMA യുമായി സഹകരിച്ച് ഒരു സ്‌നീക്കർ ലൈനും സ്റ്റാർട്ട് ചെയ്തു. വിരാടും ഈ ബിസിനസിൻ്റെ ഭാഗമാണ്.

ഹൈപ്പ്റൈസ്

ആരോഗ്യകരമായ ഉത്പന്നങ്ങൾ വിപണിയിൽ ഏത്തിക്കുന്ന വെൽനെസ് സ്റ്റാർട്ടപ്പാണ് ഹൈപ്പ്റൈസ്. ഇതിലും കോഹ്‌ലി നിക്ഷേപം നടത്തിയിട്ടുണ്ട്.

ചിസൽ ഫിറ്റ്‌നസ്

ഇന്ത്യയിലുടനീളം ഫിറ്റ്‌നസ് സെൻ്ററുകൾ നിർമ്മിക്കുന്ന ചിസൽ ഫിറ്റ്നസിൽ താരം 90 കോടി രൂപയാണ് നിക്ഷേപിച്ചിരിക്കുന്നത്.

ഡിജിറ്റ് ഇൻഷുറൻസ്

ഇൻഷുറൻസ് വിപണിയിൽ ഇപ്പോൾ ശക്തമായി നിൽക്കുന്ന ഡിജിറ്റ് ഇൻഷുറൻസിൽ അനുഷ്‌കയ്‌ക്കൊപ്പം വിരാട് 2.2 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്

യൂണിവേഴ്സൽ സ്പോർട്സ്ബിസ് പ്രൈവറ്റ് ലിമിറ്റഡ്

2020 ൽ ഈ കമ്പനിയിൽ കോഹ്ലി 19.3 കോടി രൂപ നിക്ഷേപിച്ചു, മേഖലയിലെ സുപ്രധാന സ്റ്റാർട്ടപ്പുകളിൽ ഒന്ന് കൂടിയാണിത്.

വ്രൊഗൻ

ഐപിഎൽ ടീമായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻ്റെ (ആർസിബി) സ്പോൺസർ കൂടിയാണ് ഈ ഫാഷൻ ബ്രാൻഡ്. കോഹ്ലിയാണ് കമ്പനിയുടെ ഉടമ.

ഗെയിമിംഗ് സ്റ്റാർട്ടപ്പിലും

ബംഗളൂരു ആസ്ഥാനമായുള്ള ഗെയിമിംഗ് സ്റ്റാർട്ടപ്പിലും കോഹ്ലി നിക്ഷേപം നടത്തിയിട്ടുണ്ട്. 33.42 ലക്ഷം രൂപയാണ് കോഹ്‌ലി നിക്ഷേപിച്ചിരിക്കുന്നത്, ഇത് തനിക്ക് വലിയ വരുമാനം നൽകുന്നുണ്ടെന്ന് താരം പറയുന്നു. ഇതുകൂടാതെ ഇന്ത്യൻ സൂപ്പർ ലീഗിലെ ഫുട്ബോൾ ടീമായ എഫ്സി ഗോവയിൽ വിരാട് കോഹ്‌ലിക്ക് 12% ഓഹരിയുമുണ്ട്. കോഹ്‌ലിയും അനുഷ്‌കയും ചേർന്ന് ദൽഹിയിൽ ന്യൂവ എന്ന സൗത്ത് അമേരിക്കൻ റെസ്റ്റോറൻ്റും ആരംഭിച്ചിട്ടുണ്ട്.

ഉയർന്ന മൂല്യമുള്ള ബ്രാൻഡ്

ഷാരൂഖ് ഖാൻ, രൺവീർ സിംഗ് തുടങ്ങിയ ബോളിവുഡ് താരങ്ങളെക്കാൾ വിരാട് കോഹ്ലി മുന്നിലെത്തിയതിൻ്റെ പ്രധാന കാരണം വിരാട് കോലിയുടെ ബ്രാൻഡ് മൂല്യമാണ്. ക്രാളിൻ്റെ സെലിബ്രിറ്റി ബ്രാൻഡ് മൂല്യനിർണ്ണയ റിപ്പോർട്ട് 2023 അനുസരിച്ച്, വിരാടിൻ്റെ ബ്രാൻഡ് മൂല്യം 29% വർധിച്ച് 227.9 മില്യൺ ഡോളറായി (ഏകദേശം 1,900 കോടി രൂപ). ഒരു ബ്രാൻഡ് എൻഡോഴ്‌സ്‌മെൻ്റിന് 7.5 കോടി മുതൽ 10 കോടി രൂപ വരെയാണ് താരം വാങ്ങുന്നത്.

Latest News