National Pension System: ഭാര്യയുടെ അക്കൗണ്ടിൽ മാസം 5000 ഇടാം, കാലാവധി പൂർത്തിയാകുമ്പോൾ 1 കോടിക്ക് മുകളിൽ

National Pension System Deposit: ഭാര്യയുടെ പേരിൽ നിങ്ങൾക്ക് ഒരു പുതിയ എൻപിഎസ് അക്കൗണ്ട് തുറക്കാം. നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് എല്ലാ മാസവും അല്ലെങ്കിൽ വർഷം തോറും പണം നിക്ഷേപിക്കാനുള്ള ഓപ്ഷൻ ഇതിലുണ്ട്

National Pension System: ഭാര്യയുടെ അക്കൗണ്ടിൽ മാസം 5000 ഇടാം, കാലാവധി പൂർത്തിയാകുമ്പോൾ 1 കോടിക്ക് മുകളിൽ

National Pension System | Freepik

Published: 

16 Jul 2024 15:35 PM

നിങ്ങളുടെ റിട്ടയർമെൻ്റിനെക്കുറിച്ച് ആശങ്കയുണ്ടോ? എളുപ്പവഴി നിങ്ങളുടെ കയ്യിൽ തന്നെയുണ്ട്. ഭാര്യയുടെ പേരിൽ ഒരു അക്കൗണ്ട് തുറന്നാൽ പ്രശ്‌നത്തിന് പരിഹാരമാകും. ഇതിന് നിങ്ങളെ സഹായിക്കുന്നത് നാഷണൽ പെൻഷൻ സിസ്റ്റം അല്ലെങ്കിൽ നാഷണൽ പെൻഷൻ സ്കീം. നിങ്ങൾക്ക് മാത്രമല്ല നിങ്ങളുടെ ഭാര്യയ്ക്കും ഇതുവഴി പണം സമ്പാദിക്കാൻ സാധിക്കും എന്നതാണ് പ്രത്യേകത. 60 വയസ്സിൽ ഭാര്യക്ക് ഒരു നിശ്ചിത തുക ലഭിക്കും. ഒപ്പം എല്ലാ മാസവും പെൻഷനും നിങ്ങൾക്ക് കിട്ടും. ഓരോ മാസവും എത്ര രൂപ പെൻഷൻ വേണമെന്ന് നിങ്ങൾക്ക് സ്വയം തീരുമാനിക്കാം എന്നതാണ് എൻപിഎസ് അക്കൗണ്ടിൻ്റെ ഏറ്റവും വലിയ നേട്ടം. നിങ്ങളുടെ 60 വയസ്സിൽ ഇനി സാമ്പത്തികമായി നിങ്ങൾക്ക് ടെൻഷൻ ഉണ്ടാവില്ല.

നിങ്ങളുടെ ഭാര്യയുടെ പേരിൽ നിങ്ങൾക്ക് ഒരു പുതിയ എൻപിഎസ് അക്കൗണ്ട് നിങ്ങൾക്ക് തുറക്കാം. നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് എല്ലാ മാസവും അല്ലെങ്കിൽ വർഷം തോറും പണം നിക്ഷേപിക്കാനുള്ള ഓപ്ഷൻ ഇതിലുണ്ട്. വെറും 1000 രൂപ കൊണ്ട് ഭാര്യയുടെ പേരിൽ നിങ്ങൾക്ക് എൻപിഎസ് അക്കൗണ്ട് തുടങ്ങാം. 60 വയസ്സിൽ അക്കൗണ്ട് മെച്യൂർ ആകും. പുതിയ നിയമങ്ങൾ പ്രകാരം, ഭാര്യക്ക് 65 വയസ്സ് തികയുന്നത് വരെ നിങ്ങൾക്ക് NPS അക്കൗണ്ട് ഉപയോഗിക്കാം.

എങ്ങനെ എൻപിഎസിൽ നിന്ന് പണം സമ്പാദിക്കാം?

നിങ്ങളുടെ ഭാര്യക്ക് ഇപ്പോൾ 30 വയസ്സ് പ്രായമുണ്ട്, നിങ്ങൾ എല്ലാ മാസവും 5000 രൂപ എൻപിഎസ് അക്കൗണ്ടിൽ നിക്ഷേപിക്കുന്നുവെന്ന് കരുതുക. ഇത്തരത്തിൽ നിങ്ങളുടെ വാർഷിക നിക്ഷേപം 60,000 രൂപയാകും. 30 വർഷത്തേക്ക് നിക്ഷേപം തുടരുക. ഇതോടെ ആകെ നിക്ഷേപം 18 ലക്ഷം രൂപയായിരിക്കും. പലിശയിനത്തിൽ മാത്രം 1,05,89,741 രൂപ ലഭിക്കും. ഇങ്ങനെ നോക്കുമ്പോൾ വിരമിക്കുമ്പോൾ നിങ്ങൾക്ക് 1,76,49,569 രൂപ ലഭിക്കും.

നിങ്ങൾക്ക് എത്ര പെൻഷൻ വേണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം എന്നതാണ് എൻപിഎസ് അക്കൗണ്ടിൻ്റെ ഏറ്റവും വലിയ നേട്ടം. നിങ്ങളുടെ ഭാര്യക്ക് 60 വയസ്സ് പൂർത്തിയാകുമ്പോൾ, നിങ്ങൾക്ക് ഒറ്റത്തവണയായി 1,05,89,741 രൂപ ലഭിക്കും. പലിശ ഇനത്തിൽ സമ്പാദിച്ച അതേ പണമാണിത്. ബാക്കി 70,59,828 രൂപ ആന്വിറ്റി പ്ലാനിൽ നിക്ഷേപിക്കാം. 12 ശതമാനമാണ് ഇതിൻ്റെ പലിശ. എട്ട് ശതമാനമാണ് ആന്വിറ്റി നിരക്ക്. ഇങ്ങനെ നോക്കിയാൽ കുറഞ്ഞത് 47,066 പെൻഷനായും ലഭിക്കും.

വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ
സീനിയർ താരങ്ങൾ വീഴും; ഇംഗ്ലണ്ടിനെതിരെ ഇവർക്ക് സ്ഥാനം നഷ്ടപ്പെട്ടേക്കാം
വാടി പോയ ക്യാരറ്റിനെ നിമിഷനേരം കൊണ്ട് ഫ്രഷാക്കാം
പല്ലുവേദന മാറ്റാൻ ഇതാ ചില നാടൻ വിദ്യകൾ