5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Rishi Parti : ഗുരുഗ്രാമില്‍ 190 കോടി രൂപയ്ക്ക് ഫ്ലാറ്റ് വാങ്ങി ഞെട്ടിച്ച് യുവ വ്യവസായി ! വൈറലായി റിഷി പാർടി

Who Is Rishi Parti : ഗുരുഗ്രാമിലെ ഡിഎല്‍എഫിന്റെ കാമെലിയാസ് അൾട്രാ ലക്ഷ്വറി പെൻ്റ്‌ഹൗസാണ് റിഷി പാർടി 190 കോടി രൂപയ്ക്ക് വാങ്ങിയത്. രാജ്യത്തെ ഏറ്റവും ചെലവേറിയ അപ്പാര്‍ട്ട്‌മെന്റ് ഡീലുകളില്‍ ഒന്നാണ് ഇതെന്നതാണ് ഏറ്റവും ശ്രദ്ധേയം

Rishi Parti : ഗുരുഗ്രാമില്‍ 190 കോടി രൂപയ്ക്ക് ഫ്ലാറ്റ് വാങ്ങി ഞെട്ടിച്ച് യുവ വ്യവസായി ! വൈറലായി റിഷി പാർടി
റിഷി പാര്‍ടി (image credits: social media)
jayadevan-am
Jayadevan AM | Published: 09 Dec 2024 13:33 PM

റിഷി പാർടി (47) എന്ന യുവ വ്യവസായിയുടെ പേര് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. ഒരു ഫ്ലാറ്റ് വാങ്ങിയതാണ് ഇദ്ദേഹത്തെ വൈറലാക്കിയത്. ഫ്ലാറ്റ് വാങ്ങിയാല്‍ എങ്ങനെയാണ് വൈറലാകുന്നതല്ലേ ? സംശയിക്കേണ്ട, ഇദ്ദേഹം മുടക്കിയ തുകയാണ് അതിന് കാരണം. കോടിക്കണക്കിന് രൂപയാണ് റിഷി ഫ്ലാറ്റിനായി ചെലവിട്ടത്. 190 കോടി രൂപയാണ് ഇദ്ദേഹം മുടക്കിയത്.

ഗുരുഗ്രാമിലെ ഡിഎല്‍എഫിന്റെ കാമെലിയാസ് അൾട്രാ ലക്ഷ്വറി പെൻ്റ്‌ഹൗസാണ് റിഷി പാർടി 190 കോടി രൂപയ്ക്ക് വാങ്ങിയത്. രാജ്യത്തെ ഏറ്റവും ചെലവേറിയ അപ്പാര്‍ട്ട്‌മെന്റ് ഡീലുകളില്‍ ഒന്നാണ് ഇതെന്നതാണ് ഏറ്റവും ശ്രദ്ധേയം. ഡിഎല്‍എഫിന്റെ ഏറ്റവും പുതിയ അൾട്രാ ലക്ഷ്വറി പ്രോജക്ടായ ദ ഡാലിയാസ് ഗുരുഗ്രാമിലെ ഗോൾഫ് കോഴ്‌സ് റോഡിലാണ് സ്ഥിതി ചെയ്യുന്നത്. ഇടപാടുമായി ബന്ധപ്പെട്ട കരാര്‍ ഡിസംബര്‍ രണ്ടിന് രജിസ്റ്റര്‍ ചെയ്തു. സ്റ്റാമ്പ് ഡ്യൂട്ടിയായി 13.30 കോടി അടച്ചു.

റിഷി പാർടി

ലോജിസ്റ്റിക്‌സ്‌, ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷന്‍സ് എന്നിവയുമായി ബന്ധപ്പെട്ടുള്ള ഇൻഫോ-എക്‌സ് സോഫ്റ്റ്‌വെയർ ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡിൻ്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമാണ് ഇദ്ദേഹം. ഫൈൻഡ് മൈ സ്റ്റേ പ്രൈവറ്റ് ലിമിറ്റഡ്, ഇൻ്റഗ്രേറ്റർ വെഞ്ച്വേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളുടെ ഡയറക്ടര്‍ കൂടിയാണ് ഇദ്ദേഹം.

2001ലാണ് റിഷി പാർടി ഇൻഫോ-എക്‌സ് സോഫ്റ്റ്‌വെയർ ടെക്‌നോളജിയുടെ സഹസ്ഥാപകനായത്. അന്ന് 24 വയസ് മാത്രമായിരുന്നു പ്രായം. ഗുരുഗ്രാം കേന്ദ്രീകരിച്ചാണ് കമ്പനിയുടെ പ്രവര്‍ത്തനം. ഷിപ്പിങ് മേഖലയിലടക്കം കമ്പനി ലോജിസ്റ്റിക്സ് സൊല്യൂഷനുകൾ നൽകുന്നുണ്ട്. 15 രാജ്യങ്ങളിലായി കമ്പനി പ്രവര്‍ത്തിക്കുന്നുണ്ട്. ഏതാണ്ട് 150 ജീവനക്കാരാണ് കമ്പനിയില്‍ പ്രവര്‍ത്തിക്കുന്നത്.

Read Also: വീണ്ടും ചതിച്ചാശാനേ! സ്വർണവില 57,000 ത്തിലേക്ക്; ഇന്നത്തെ നിരക്ക് അറിയാം

സമ്പന്നരുടെ ഗുരുഗ്രാം

മുംബൈയ്ക്കും ബെംഗളൂരുവിനുമൊപ്പം നഗരം അതിവേഗം പ്രീമിയം പ്രോപ്പർട്ടി മാർക്കറ്റായി ഗുരുഗ്രാമും മാറുകയാണ്. ഗുരുഗ്രാമിലെ ഗോൾഫ് കോഴ്‌സ് റോഡ് ആഡംബര ഭവനങ്ങള്‍ക്കായി അതിസമ്പന്നര്‍ ലക്ഷ്യമിടുന്ന സ്ഥലമാണെന്നാണ് റിപ്പോര്‍ട്ട്. ‘നോര്‍ത്ത് ഇന്ത്യാസ് ബില്യണേഴ്‌സ് റോ’ എന്നാണ് ഗുരുഗ്രാമിലെ ഗോള്‍ഫ് കോഴ്‌സ് റോഡ് അറിയപ്പെടുന്നത് പോലും. നേരത്തെ ഗുഡ്ഗാവിലെ ഗോൾഫ് കോഴ്‌സ് റോഡിലെ ഡിഎൽഎഫിൻ്റെ ദി കാമെലിയസിലെ 11,000 ചതുരശ്ര അടി അപ്പാർട്ട്‌മെൻ്റ് 114 കോടി രൂപയ്ക്ക് വിറ്റിരുന്നു. 2023 ഒക്‌ടോബറിലായിരുന്നു ഇത്.

എന്തായാലും റിഷി പാര്‍ടി ഫ്ലാറ്റ് വാങ്ങിയത് വന്‍ ചര്‍ച്ചയായി. ഉയര്‍ന്ന തുകയുടെ ഇടപാട് കണ്ട് സമൂഹമാധ്യമങ്ങളില്‍ പലരും ആശ്ചര്യം രേഖപ്പെടുത്തുന്നുണ്ട്. അങ്ങനെ റിഷി പാര്‍ടിയും അദ്ദേഹത്തിന്റെ ഫ്ലാറ്റും വൈറലായി.