5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

തിരഞ്ഞെടുപ്പ് ഫലം വരും മുമ്പ് എന്തുകൊണ്ട് വിപണി ഇടിയുന്നു? കാരണങ്ങൾ ഇവ

ഈ മാസത്തെ എല്ലാ ദിവസങ്ങളിലും ഇത്തരത്തിലുള്ള അറ്റവില്പനയാണ് കൂടുതൽ നടത്തിയിരുന്നത്. ഇത് ആഭ്യന്തര റീടെയിൽ നിക്ഷേപകരെ ആശങ്കപ്പെടുത്തുന്നുണ്ട്.

തിരഞ്ഞെടുപ്പ് ഫലം വരും മുമ്പ് എന്തുകൊണ്ട് വിപണി ഇടിയുന്നു? കാരണങ്ങൾ ഇവ
aswathy-balachandran
Aswathy Balachandran | Updated On: 08 May 2024 13:06 PM

ന്യൂഡൽഹി: കുറച്ചു ദിവസങ്ങളായി ഇന്ത്യൻ ഓഹരിവിപണി ചാഞ്ചാടുകയാണ്. ഓഹരിവിപണിയുടെ അസ്ഥിരതയെ കുറിക്കുന്ന സൂചകം പറയുന്നതനുസരിച്ച് ഇന്ത്യാ വിക്സ് ഈ മാസം മാത്രം 35% ആണ് വർധിച്ചത്. കഴിഞ്ഞ ഏപ്രിലിൽ 0.30% മാത്രം ഉയർന്ന ഇന്ത്യാ വിക്സ്, ഇക്കഴിഞ്ഞ മാർച്ചിൽ 18% താഴ്ന്നിരുന്നു.അഞ്ച് ഘടകങ്ങളാണ് ഇന്ത്യൻ ഓഹരിവിപണിയിലെ നിലവിലെ വലിയ അസ്ഥിരതയ്ക്ക് കാരണം എന്ന് വിദ​ഗ്ധർ പറയുന്നു.​

ഇന്ത്യൻ വിപണികളെ സാരമായി ബാധിക്കുന്നത് വിദേശ നിക്ഷേപ സ്ഥാപനങ്ങളിൽ നടക്കുന്ന വലിയ വില്പനകളാണ് എന്നത് പ്രത്യേക ശ്രദ്ധിക്കണം. മെയ് മാസം ആദ്യവാരത്തിൽ തന്നെ 9194.04 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകർ അറ്റവില്പന നടത്തിയതായി കണ്ടത്.

ഈ മാസത്തെ എല്ലാ ദിവസങ്ങളിലും ഇത്തരത്തിലുള്ള അറ്റവില്പനയാണ് കൂടുതൽ നടത്തിയിരുന്നത്. ഇത് ആഭ്യന്തര റീടെയിൽ നിക്ഷേപകരെ ആശങ്കപ്പെടുത്തുന്നുണ്ട്. പൊതുവെ വിദേശ നിക്ഷേപകർക്ക ഒരു ശീലമുണ്ട്. ഇവർ പൊതു തെരഞ്ഞെടുപ്പുകൾക്ക് മുമ്പ് ഓഹരികൾ വാങ്ങില്ല. പ്രീമിയം നൽകേണ്ടി വന്നാൽപ്പോലും തെരഞ്ഞെടുപ്പ് ഫലം വന്നശേഷമേ ഇവർ വാങ്ങൂ. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലധികമായി ഈ ശീലമാണ് അവർ പിന്തുടരുന്നത്.

ഇപ്പോഴത്തെ പൊതുതെരഞ്ഞെടുപ്പാണ് വിപണിയെ സ്വാധീനിക്കുന്ന മറ്റൊരു പ്രധാന ഘടകം. എൻ.ഡി.എ അധികാരത്തിൽ തിരിച്ചെത്തുമോ, അധികാരത്തിലെത്തിയാൽ ഭൂരിപക്ഷം എങ്ങനെയായിരിക്കും എന്ന തരത്തിലുള്ള ചർച്ചകൾ  സജീവമാണ്. ഇത് റീടെയിൽ നിക്ഷേപകർ കാര്യമായി ശ്രദ്ധിക്കുകയും അവർ കൂടുതൽ ജാ​ഗ്രത പുലർത്തുകയും ചെയ്യും.

ഇന്ത്യൻ ഓഹരിവിപണികളുടെ ചരിത്രം പരിശോധിച്ചാൽ ഇതുവരെ വന്നിട്ടുള്ല ശരാശരിയേക്കാൾ വളരെ ഉയർന്ന വാല്യുവേഷനിലാണ് ഇപ്പോഴുള്ളത്. നിഫ്റ്റി 50 സൂചിക അതിന്റെ 12 മാസത്തെ ഫോർവേർഡ് പി/ഇ അനുപാതത്തേക്കാൾ 19.3 മടങ്ങ് അധികം എന്ന നിലയിലാണ് വ്യാപാരം നടത്തുന്നത് എന്നാണ് വിലയിരുത്തൽ. നിഫ്റ്റി 50 സൂചികയുടെ വാല്യുവേഷൻ വളരെ ഉയരത്തിലാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

കമ്പനികളുടെ നാലാം പാദഫലപ്രഖ്യാപനങ്ങൾ വിപണി പ്രതീക്ഷിച്ചതു പോലെ അത്രകണ്ട് ആകർഷകമായല്ല നീങ്ങുന്നത് എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. പോസിറ്റീവായതും, വിപണിക്ക് ​ഗുണകരമായി റിസൾട്ടുകൾ തീരെ കുറവാണെന്നാണ് പറയപ്പെടുന്നത്.