Ration Distribution: മാർച്ചിലെ റേഷൻ വിതരണം ഏപ്രിൽ മൂന്ന് വരെ നീട്ടി; വെള്ളിയാഴ്ച അവധി

March Month Ration Distribution: അഞ്ച് മുതൽ ഏപ്രിൽ മാസത്തെ റേഷൻ വിതരണം ആരംഭിക്കുന്നതാണ്. ശനിയാഴ്ച വൈകിട്ട് വരെ 75 ശതമാനം കാർഡ് ഉടമകളും റേഷൻ വിഹിതം കൈപ്പറ്റിയതായും മന്ത്രി അറിയിച്ചു. എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള, 2025 ഏപ്രിൽ മാസത്തെ റേഷൻ വിഹിതം അറിയാം.

Ration Distribution: മാർച്ചിലെ റേഷൻ വിതരണം ഏപ്രിൽ മൂന്ന് വരെ നീട്ടി; വെള്ളിയാഴ്ച അവധി

പ്രതീകാത്മക ചിത്രം

neethu-vijayan
Published: 

30 Mar 2025 08:45 AM

തിരുവനന്തപുരം: സംസ്ഥാനത്ത് മാർച്ച് മാസത്തിലെ റേഷൻ വിതരണം ഏപ്രിൽ മൂന്ന് വരെ നീട്ടിയതായി ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. ഏപ്രിൽ നാലിന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ കടകൾക്ക് അവധി ആയിരിക്കും. അഞ്ച് മുതൽ ഏപ്രിൽ മാസത്തെ റേഷൻ വിതരണം ആരംഭിക്കുന്നതാണ്. ശനിയാഴ്ച വൈകിട്ട് വരെ 75 ശതമാനം കാർഡ് ഉടമകളും റേഷൻ വിഹിതം കൈപ്പറ്റിയതായും മന്ത്രി അറിയിച്ചു. എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള, 2025 ഏപ്രിൽ മാസത്തെ റേഷൻ വിഹിതം അറിയാം.

  1. അന്ത്യോദയ അന്ന യോജന (എഎവൈ)- എഎവൈ കാർഡിന് 30 കിലോ അരിയും 3 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കുന്നതാണ്. ഇതിന് പുറമേ രണ്ട് പായ്ക്കറ്റ് ആട്ട, ഒന്നിന് ഏഴ് രൂപ നിരക്കിലും ലഭിക്കും.
  2. മുൻഗണന വിഭാഗം (പിഎച്ച്എച്ച്)- പിഎച്ച്എച്ച് കാർഡിലെ ഓരോ അംഗത്തിനും 4 കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. കാർഡിന് അനുവദിച്ചിട്ടുള്ള ആകെ ഗോതമ്പിന്റെ അളവിൽ നിന്നും മൂന്ന് കിലോ കുറച്ച് അതിന് പകരം മൂന്ന് പായ്ക്കറ്റ് ആട്ട ഒന്നിന് 9 രൂപ നിരക്കിലും ലഭിക്കുന്നതാണ്.
  3. പൊതുവിഭാഗം (എൻപിഎസ്)- എൻപിഎസ് കാർഡിലെ ഓരോ അംഗത്തിനും 2 കിലോ അരി വീതം കിലോയ്ക്ക് നാല് രൂപ നിരക്കിൽ ലഭിക്കും. കൂടാതെ എൻപിഎസ് അധിക വിഹിതമായി 3 കിലോ അരി കിലോയ്ക്ക് 1.90 രൂപ നിരക്കിലും ലഭിക്കുന്നതാണ്.
  4. പൊതുവിഭാഗം (എൻപിഎൻഎസ്)- എൻപിഎൻഎസ് കാർഡിന് ആറ് കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും.
  5. പൊതുവിഭാഗം (എൻപിഐ)- എൻപിഐ കാർഡിന് രണ്ട് കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കുന്നതാണ്.

അതേസമയം, ഈ വർഷം ജനുവരി ഒന്ന് മുതൽ റേഷൻ വിതരണ സംവിധാനത്തിൽ മാറ്റങ്ങൾ വരുന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 80 കോടിയോളം ആളുകൾക്ക് ഭക്ഷ്യസുരക്ഷാ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ദേശീയ ഭക്ഷ്യസുരക്ഷാ നിയമം ജനുവരി ഒന്ന് മുതൽ നടപ്പാക്കാൻ തീരുമാനിച്ചത്.

വേനൽകാലത്ത് കഴിക്കാം തണ്ണിമത്തൻ കുരു
ദഹനക്കേട് അകറ്റാന്‍ ഇവ കഴിക്കൂ
വെറുംവയറ്റിൽ ഏത്തപ്പഴം കഴിക്കല്ലേ! നല്ലതല്ല
അമിതമായാൽ ഗ്രീൻ ടീയും ആപത്ത്! കുടിക്കേണ്ടത് ഇത്രമാത്രം