5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Savings Accounts Rules: നിക്ഷേപ പരിധി കഴിഞ്ഞാൽ പണി പാളും, സേവിംഗ്സ് അക്കൗണ്ടിൽ ഇതൊക്കെ സൂക്ഷിക്കണം

സേവിംഗ്സ് അക്കൗണ്ടുകളിലെനിക്ഷേപങ്ങൾ, പിൻവലിക്കൽ എന്നിവയിൽ ആദായനികുതി വകുപ്പ് പ്രത്യേക നിയമങ്ങൾ നിശ്ചയിച്ചിട്ടുണ്ട് ഇത് പാലിക്കാതിരുന്നാൽ പ്രശ്നങ്ങൾ നേരിട്ടേക്കാം

Savings Accounts Rules: നിക്ഷേപ പരിധി കഴിഞ്ഞാൽ പണി പാളും, സേവിംഗ്സ് അക്കൗണ്ടിൽ ഇതൊക്കെ സൂക്ഷിക്കണം
Savings Accounts RulesImage Credit source: Getty Images
arun-nair
Arun Nair | Published: 29 Jan 2025 15:20 PM

കാര്യം മറ്റ് പ്രശ്നങ്ങളൊന്നുമില്ലെങ്കിലും ശ്രദ്ധ ഒന്ന് തെറ്റിയാൽ പ്രശ്നമായേക്കാവുന്ന ഒന്നാണ് സേവിംഗ്സ് അക്കൗണ്ട്. സേവിംഗ്സ് അക്കൗണ്ടുകളിലെനിക്ഷേപങ്ങൾ, പിൻവലിക്കൽ എന്നിവയിൽ ആദായനികുതി വകുപ്പ് പ്രത്യേക നിയമങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. ഈ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ, നിങ്ങൾക്ക് പിഴകളോ ആദായനികുതി വകുപ്പ് അന്വേഷണങ്ങളോ നേരിടേണ്ടി വന്നേക്കാം.

പ്രധാന നിയമങ്ങൾ

നിങ്ങളുടെ സേവിംഗ്സ് അക്കൗണ്ട് ഉണ്ടെങ്കിൽ,ഉയർന്ന മൂല്യമുള്ള പണമിടപാടുകൾക്ക് ആദായനികുതി നിയമത്തിന് കീഴിൽ നിർവചിച്ചിരിക്കുന്ന പരിധികളും വ്യവസ്ഥകളും ബാധകമാണ്. കള്ളപ്പണം വെളുപ്പിക്കൽ, നികുതി വെട്ടിപ്പ്, മറ്റ് നിയമവിരുദ്ധ സാമ്പത്തിക പ്രവർത്തനങ്ങൾ എന്നിവ തടയുകയാണ് ലക്ഷ്യം.

ക്യാഷ് ഡെപ്പോസിറ്റ് പരിധി

ഒരു സാമ്പത്തിക വർഷത്തിൽ നിങ്ങൾക്ക് 10 ലക്ഷം രൂപയോ അതിൽ കൂടുതലോ ആണ് നിക്ഷേപിക്കുന്നതെങ്കിൽ, ഇടപാട് ആദായനികുതി വകുപ്പിനെ അറിയിക്കണം. സംശയാസ്പദമായ പ്രവർത്തനങ്ങൾ കണ്ടെത്തുന്നതിനും കള്ളപ്പണത്തിൻ്റെ ഒഴുക്ക് തടയുന്നതിനും ഇത് സഹായിക്കും. എന്നാൽ കറൻ്റ് അക്കൗണ്ടിൽ. ഒരു സാമ്പത്തിക വർഷം 50 ലക്ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങൾ ആദായനികുതി വകുപ്പിൽ റിപ്പോർട്ട് ചെയ്യണം.
ലാണ്,

സെക്ഷൻ 194 എ പ്രകാരം പണം പിൻവലിക്കൽ

ഒരു സാമ്പത്തിക വർഷത്തിൽ നിങ്ങളുടെ സേവിംഗ്‌സ് അക്കൗണ്ടിൽ നിന്ന് 1 കോടിയിലധികം പിൻവലിക്കുകയാണെങ്കിൽ, 2% TDS ബാധകമായിരിക്കും. കഴിഞ്ഞ മൂന്ന് വർഷമായി നിങ്ങൾ ആദായ നികുതി റിട്ടേൺ (ITR) ഫയൽ ചെയ്തിട്ടില്ലെങ്കിൽ, 20 ലക്ഷം രൂപയിൽ കൂടുതലുള്ള പിൻവലിക്കലുകൾക്ക് 2% TDS ബാധകമാണ്, കൂടാതെ 1 കോടിയോ അതിൽ കൂടുതലോ പിൻവലിക്കലുകൾക്ക് TDS നിരക്ക് 5% ആയി വർദ്ധിക്കും.

എന്തുകൊണ്ടാണ് ഈ നിയമങ്ങൾ

ഇന്ത്യയിലെ പണമിടപാടുകൾ നിരീക്ഷിക്കുക നിയന്ത്രിക്കുക സുതാര്യത ഉറപ്പുവരുത്തുക നികുതിവെട്ടിപ്പ് പോലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളെ തടയുക തുടങ്ങി സർക്കാരിൻ്റെ ശ്രമത്തിൻ്റെ ഭാഗമാണ് ഈ മാർഗ്ഗനിർദ്ദേശങ്ങൾ.

അറിഞ്ഞിരിക്കുക

നിങ്ങൾ പണം നിക്ഷേപിക്കുകയോ പിൻവലിക്കുകയോ ചെയ്യുകയാണെങ്കിൽ, ഈ പരിധികളെയും മാർഗ്ഗനിർദ്ദേശങ്ങളെയും കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഈ നിയമങ്ങൾ പാലിക്കുന്നത് പിഴയും മറ്റ് പ്രശ്നങ്ങളും ഒഴിവാക്കാൻ സഹായിക്കും.നിയന്ത്രണങ്ങളിൽ കൂടുതൽ വ്യക്തതയ്ക്കായി ഒരു സാമ്പത്തിക ഉപദേഷ്ടാവിനെയോ നിങ്ങളുടെ ബാങ്കിനെയോ സമീപിക്കുക.