5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Anand Mahindra: കാറുകളുടെ പ്രശ്‌നവും ജോലിക്കാരുടെ സ്വഭാവവും ശരിയാക്കണമെന്ന് ഉപയോക്താവ്; ആനന്ദ് മഹീന്ദ്രയുടെ മറുപടി വൈറല്‍

Anand Mahindra Replies: ആനന്ദ് മഹീന്ദ്രയുടെ മറുപടിയില്‍ സന്തോഷം പ്രകടിപ്പിച്ച് സുശാന്ത് രംഗത്തെത്തി. ഇത് വളരെ നല്ല കാര്യമാണെന്നും വിമര്‍ശനം ക്രിയാത്മകമായി എടുത്തതില്‍ സന്തോഷമെന്നും സുശാന്ത് പ്രതികരിച്ചു

Anand Mahindra: കാറുകളുടെ പ്രശ്‌നവും ജോലിക്കാരുടെ സ്വഭാവവും ശരിയാക്കണമെന്ന് ഉപയോക്താവ്; ആനന്ദ് മഹീന്ദ്രയുടെ മറുപടി വൈറല്‍
jayadevan-am
Jayadevan AM | Published: 02 Dec 2024 18:34 PM

ഏത് വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്താനും, അത് അധികാരികളുടെ ശ്രദ്ധയില്‍ എത്തിക്കാനും ഇന്ന് നവമാധ്യമങ്ങള്‍ ഏറെ പ്രയോജനപ്രദമാണ്. ചിലര്‍ നല്ല ഉദ്ദേശ്യങ്ങളോട് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നു. മറ്റ് ചിലര്‍ സോഷ്യല്‍ മീഡിയകള്‍ ദുരുപയോഗം ചെയ്യുന്നവരാണ്.

ഇപ്പോഴിതാ, മഹീന്ദ്ര ഗ്രൂപ്പിന്റെ വാഹനങ്ങളെക്കുറിച്ച് ഒരു ഉപയോക്താവ് നടത്തിയ പരാമര്‍ശമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. യുവാവിന്റെ പരാമര്‍ശത്തെക്കാള്‍ അതിന് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര നല്‍കിയ മറുപടിയാണ് വൈറലായതെന്നും പറയാം. സുശാന്ത് മേത്ത എന്ന യുവാവിനാണ് ആനന്ദ് മഹീന്ദ്ര മറുപടി നല്‍കിയത്. ട്വീറ്റ് ചെയ്തതിന് പിന്നാലെ സുശാന്ത് അത് നീക്കം ചെയ്തിരുന്നു.

സുശാന്ത് മേത്തയുടെ ട്വീറ്റ്‌

നിലവിലുള്ള കാറുകൾ, സർവീസ് സെൻ്ററുകൾ, സ്‌പെയർ പാർട്‌സ് പ്രശ്‌നങ്ങൾ, ജീവനക്കാരുടെ പെരുമാറ്റം തുടങ്ങിയ ഗ്രൗണ്ട് ലെവല്‍ പ്രശ്‌നങ്ങള്‍ ആദ്യം പരിഹരിക്കൂ. നിങ്ങളുടെ ഓരോ ഉൽപ്പന്നവും പഠിക്കാത്തവർക്കും ഗവേഷണം ചെയ്യാത്തവർക്കും വേണ്ടിയുള്ളതാണ്. മാധ്യമങ്ങൾ പരാതികൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. നിങ്ങളുടെ ഉൽപ്പന്നങ്ങളുടെ രൂപത്തെക്കുറിച്ച് ഞാൻ സംസാരിക്കില്ല, കാരണം അത് ആത്മനിഷ്ഠമായ കാര്യമാണ്. സൗന്ദര്യശാസ്ത്രത്തിൻ്റെ കാര്യത്തിൽ നിങ്ങളുടെ കാറുകൾ ഹ്യുണ്ടായിയുടെ അടുത്ത് നില്‍ക്കില്ല. മഹീന്ദ്രയ്ക്കും ടാറ്റയ്ക്കും ലോകത്തിന് പുതിയ മാരുതിയും ഹ്യുണ്ടായിയും ആകാൻ കഴിയുമെന്ന് ഞാൻ ആത്മാർത്ഥമായി പ്രതീക്ഷിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നു, പക്ഷേ ഇതുവരെ നിരാശ മാത്രം.

ആനന്ദ് മഹീന്ദ്രയുടെ മറുപടി

സുശാന്ത് നിങ്ങൾ പറഞ്ഞത് ശരിയാണ്. നമുക്ക് ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. എന്നാൽ ഞങ്ങൾ എങ്ങനെയാണ് ഇവിടം വരെയെത്തിയതെന്നും പരിഗണിക്കുക. 1991-ൽ ഞാൻ കമ്പനിയിൽ ചേരുമ്പോൾ ഇക്കോണമി ആരംഭിച്ചതേ ഉണ്ടായിരുന്നുള്ളൂ. ഒരു ആഗോള കൺസൾട്ടിംഗ് സ്ഥാപനം കാർ ബിസിനസ്സിൽ നിന്ന് പുറത്തുകടക്കാൻ ഞങ്ങളെ ശക്തമായി ഉപദേശിച്ചു. അവരുടെ കാഴ്ചപ്പാടില്‍ വിദേശ ബ്രാന്‍ഡുകളുമായി മത്സരിക്കാന്‍ ഞങ്ങള്‍ക്ക് അവസരമുണ്ടായിരുന്നില്ല.

മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷവും, ഞങ്ങള്‍ ഇപ്പോഴും കടുത്ത മത്സരത്തിലാണ്. വിമര്‍ശനങ്ങളും, നിങ്ങളുടെ പോസ്റ്റിലെ പോലെയുള്ള പരുഷതയും പോലും മുന്നേറാനുള്ള ഞങ്ങളുടെ വിശപ്പിനെ ജ്വലിപ്പിച്ചു. അതെ ഞങ്ങള്‍ക്ക് ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. അലംഭാവത്തിന് ഇടമില്ല. തുടര്‍ച്ചയായ പുരോഗതിയാണ് ഞങ്ങളുടെ മന്ത്രവും. ഞങ്ങള്‍ക്കുള്ളില്‍ അഗ്നി ജ്വലിപ്പിച്ചതിന് നന്ദി.

വിമര്‍ശനം ക്രിയാത്മകമായി എടുത്തതില്‍ സന്തോഷം

ആനന്ദ് മഹീന്ദ്രയുടെ മറുപടിയില്‍ സന്തോഷം പ്രകടിപ്പിച്ച് സുശാന്ത് രംഗത്തെത്തി. ഇത് വളരെ നല്ല കാര്യമാണെന്നും വിമര്‍ശനം ക്രിയാത്മകമായി എടുത്തതില്‍ സന്തോഷമെന്നും സുശാന്ത് പ്രതികരിച്ചു.

”നിങ്ങളുടെ ടീമില്‍ നിന്നുള്ള കോളിന് ശേഷം എനിക്ക് ആ ട്വീറ്റ് ഡിലീറ്റ് ചെയ്യേണ്ടി വന്നു. പരുഷമായ വാക്കുകളില്‍ അവര്‍ അതൃപ്തരായിരിക്കുമെന്നാണ് ഞാന്‍ വിചാരിച്ചത്”-സുശാന്തിന്റെ വാക്കുകള്‍.

Latest News