Financial Changes In 2025: കടുത്ത സാമ്പത്തിക നഷ്ടം! ജനുവരി മുതല്‍ നിങ്ങളെ കാത്തിരിക്കുന്ന മാറ്റങ്ങള്‍ അറിഞ്ഞിരിക്കാം
Major Financial Changes From 2025 January 1st: പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ പിറവി അല്ലെങ്കില്‍ പോലും ഒട്ടേറെ മാറ്റങ്ങളാണ് 2025ല്‍ സംഭവിക്കാനിരിക്കുന്നത്. ചെറുത് മുതല്‍ വലുത് വരെ അതില്‍ ഉള്‍പ്പെടുന്നു എന്നതാണ് യാഥാര്‍ഥ്യം. സാധാരണക്കാരുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന പലതരത്തിലുള്ള മാറ്റങ്ങളാണ് ജനുവരി ഒന്ന് മുതല്‍ ഉണ്ടാകാന്‍ പോകുന്നത്. അവ എന്തെല്ലാമാണെന്ന് പരിശോധിക്കാം.
പുതുവര്‍ഷം പിറക്കാന്‍ ഇനി അധിക ദിവസമില്ല. 2025നെ വരവേല്‍ക്കാന്‍ രാജ്യം ഒന്നാകെ ഒരുങ്ങി കഴിഞ്ഞു. പലയിടങ്ങളിലും പുതുവത്സരാഘോഷങ്ങളും ആരംഭിച്ചു. പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ പിറവി അല്ലെങ്കില്‍ പോലും ഒട്ടേറെ മാറ്റങ്ങളാണ് 2025ല്‍ സംഭവിക്കാനിരിക്കുന്നത്. ചെറുത് മുതല്‍ വലുത് വരെ അതില്‍ ഉള്‍പ്പെടുന്നു എന്നതാണ് യാഥാര്‍ഥ്യം. സാധാരണക്കാരുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന പലതരത്തിലുള്ള മാറ്റങ്ങളാണ് ജനുവരി ഒന്ന് മുതല്‍ ഉണ്ടാകാന്‍ പോകുന്നത്.
പുതിയ ജിഎസ്ടി നിരക്ക് മുതല്‍ വിസ നിയമങ്ങള്‍ വരെ നിരവധി മാറ്റങ്ങളാണ് 2025ല്‍ സംഭവിക്കാനിരിക്കുന്നത്. 2025 ജനുവരി ഒന്നിന് വരാനിരിക്കുന്ന പല കാര്യങ്ങളും കുടുംബ ബജറ്റിനെ താളം തെറ്റിക്കുന്നതാണ്. അവ എന്തെല്ലാമാണെന്ന് പരിശോധിക്കാം.
ജിഎസ്ടി
അതില്‍ ഏറ്റവും പ്രധാനം ജിഎസ്ടി നിയന്ത്രണങ്ങളാണ്. എല്ലാ നികുതിദായകര്‍ക്കും എംഎഫ്എ നിര്‍ബന്ധമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ജിഎസ്ടി പോര്‍ട്ടലുകളിലെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
പാചക വാതകം
എല്ലാ എണ്ണ കമ്പനികളും സാധാരണയായി എല്ലാ മാസവും ഒന്നാം തീയതിയാണ് പാചക വാതകത്തിന്റെ വിലയില്‍ മാറ്റങ്ങള്‍ വരുത്താറുള്ളത്. ഗാര്‍ഹിക പാചക വാതക സിലിണ്ടറുകളുടെ വില ഏറെ നാളായി മാറ്റമില്ലാതെ തുടരുകയാണ്. എന്നാല്‍ 2025 പിറക്കുന്നതോടെ ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയും വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഡല്‍ഹിയില്‍ 803 രൂപയാണ് ഇപ്പോള്‍ ഗാര്‍ഹിക സിലിണ്ടറിന് ഉള്ളത്. അതേസമയം, വാണിജ്യ സിലിണ്ടറുകളുടെ വില ഇടയ്ക്കിടെ വര്‍ധിക്കുന്നുണ്ടായിരുന്നു.
കാര്‍ വിലയില്‍ വര്‍ധനവ്
ഇന്നത്തെ കാലത്ത് എല്ലാവരുടെയും പക്കല്‍ ഒരു കാര്‍ ഉണ്ടായിരിക്കും. കേരളത്തില്‍ കാറുകള്‍ ഇല്ലാത്ത വീടുകളും വിരളമായി. എന്നാല്‍ കാര്‍ വാങ്ങിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിരാശ നല്‍കാന്‍ പോകുന്ന വര്‍ഷമാണ് കടന്നുവരുന്നത്. 2025 ജനുവരി ഒന്ന് മുതല്‍ മാരുതി സുസുക്കി, ടാറ്റ് മോട്ടോഴ്‌സ്, ഹ്യുണ്ടായി, മഹീന്ദ്ര, ഹോണ്ട, കിയ, മെഴ്‌സിഡിയസ് ബെന്‍സ്, ഔഡി, ബിഎംഡബ്ല്യു തുടങ്ങിയ പ്രമുഖ കാര്‍ നിര്‍മാതാക്കള്‍ നാല് ശതമാനം വിലയാണ് വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഉയര്‍ന്ന ഉത്പാദന ചെലവ്, വര്‍ധിച്ച കൂലി ഉള്‍പ്പെടെയുള്ള ഘടകങ്ങളാണ് കാര്‍ വില വര്‍ധിപ്പിക്കുന്നതിന് കാരണമാകുന്നത്.
റീചാര്‍ജ്
ടെലികോം സേവനദാതാക്കളായ ജിയോ, എയര്‍ടെല്‍, വോഡഫോണ്‍, ബിഎസ്എന്‍എല്‍ തുടങ്ങിവ തങ്ങളുടെ റീചാര്‍ഡ് പ്ലാനുകള്‍ വര്‍ധിപ്പിക്കാനും സാധ്യതയുണ്ട്. പുതുക്കിയ നിരക്കുകള്‍ ജനുവരി ഒന്നിനാണ് പ്രാബല്യത്തില്‍ വരിക. ഈ വര്‍ഷം സെപ്റ്റംബറിലാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ടെലികോം മന്ത്രാലയം പുറത്തുവിട്ടത്.
Also Read: Small Savings Schemes: 8 ശതമാനത്തിലധികം പലിശ ലഭിക്കുന്ന ചെറുകിട സമ്പാദ്യ പദ്ധതികൾ
ഫിക്‌സഡ് ഡെപ്പോസിറ്റ്
സ്ഥിര നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങളും ജനുവരി ഒന്നിനാണ് പ്രാബല്യത്തില്‍ വരുന്നത്. നോണ്‍ ബാങ്കിങ് ഫിനാന്‍ഷ്യല്‍ കമ്പനികളിലെയും ഹൗസിങ് ഫിനാന്‍സ് കമ്പനികളിലെയും സ്ഥിര നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളാണ് മാറുന്നത്. 2024 ന്റെ തുടക്കത്തിലാണ് പൊതു നിക്ഷേപങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ നിര്‍ദേശം അവതരിപ്പിച്ചത്. പൊതുജനങ്ങളില്‍ നിന്നും നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനും നിയന്ത്രണങ്ങളുണ്ട്.
പെന്‍ഷന്‍
പൊതുജനങ്ങള്‍ക്ക് ഏറെ ആശ്വാസകരമായ പെന്‍ഷനിലും മാറ്റങ്ങള്‍ വരുന്നുണ്ട്. 2025 ജനുവരി ഒന്ന് മുതല്‍ ലളിതമായ രീതിയില്‍ പെന്‍ഷന്‍ പിന്‍വലിക്കാവുന്നതാണ്. വെരിഫിക്കേഷന്‍ നടപടികളുടെ പേരില്‍ ബുദ്ധിമുട്ടുകള്‍ നേരിടാതെ തന്നെ പെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് ബാങ്കുകളില്‍ നിന്നും പണം പിന്‍വലിക്കാന്‍ സാധിക്കും. ഈ സംവിധാനം രാജ്യത്തെ ഇപിഎഫ്ഒയുടെ 78 ലക്ഷത്തിലധികം ഇപിഎസ് പെന്‍ഷന്‍കാര്‍ക്ക് പ്രയോജനമാകും.
യുപിഐ 123
യുപിഐ പണമിടപാടിന്റെ പരിധി വര്‍ധിപ്പിച്ചിരിക്കുകയാണ്. നേരത്തെ പരമാവധി ഇടപാട് നടത്താന്‍ സാധിക്കുന്ന തുക 5,000 ആയിരുന്നെങ്കില്‍ 2025 ജനുവരി ഒന്ന് മുതല്‍ 10,000 രൂപ വരെ ഇടപാട് നടത്താവുന്നതാണ്.
വാട്‌സ്ആപ്പ്
കിറ്റ്കാറ്റ് ഒഎസിലോ പഴയ പതിപ്പുകളിലോ പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ നിന്നും വാട്‌സ്ആപ്പ് ഉടന്‍ അപ്രത്യക്ഷമാകും. സാംസങ്, എല്‍ജി, സോണി, എച്ച്ടിസി, മോട്ടോറോള തുടങ്ങിയ ജനപ്രിയ ബ്രാന്‍ഡുകളെയും ഇത് ബാധിക്കും.
വിസ
ലോകമെമ്പാടുമുള്ള സന്ദര്‍ശകര്‍ക്ക് 2025 ജനുവരി ഒന്ന് മുതല്‍ ഔദ്യോഗിക വെബ്‌സൈറ്റ് വഴി തായ്‌ലന്‍ഡ് ഇ വിസയ്ക്ക് അപേക്ഷിക്കാവുന്നതാണ്. നേരത്തെ ഇ വിസ ചിലയിടങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് മാത്രമാണ് ഈ സൗകര്യം ഉണ്ടായിരുന്നത്.