Mahila Samman Savings: രണ്ട് വർഷം കൊണ്ട് 30000-ന് മുകളിൽ പലിശ, പോസ്റ്റോഫീസിൽ ഇങ്ങനെയൊരു പദ്ധതിയുണ്ട്
Mahila Samman Savings Scheme: ചുരുങ്ങിയ സമയത്തിനുള്ളിൽ നിക്ഷേപത്തിന് വലിയ പലിശ ലഭിക്കുന്ന സ്കീമുകളിൽ ഒന്നാണിത്. ഇതിൽ നിക്ഷേപത്തിൻ്റെ പരമാവധി പരിധി 2 ലക്ഷം രൂപയാണ്
എല്ലാ പ്രായത്തിലുള്ളവർക്കും പോസ്റ്റ് ഓഫീസിൽ നിരവധി സമ്പാദ്യ പദ്ധതികളുണ്ട്, ഇതുവഴി ചെറിയ തുകകൾ ലാഭിക്കാനും വലിയ സമ്പാദ്യം സ്വരൂപിക്കാനും കഴിയും. സ്ത്രീകൾക്കായി നിരവധി മികച്ച പോസ്റ്റ് ഓഫീസ് സ്കീമുകൾ ഉണ്ട്, അതിലൊന്നാണ് മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ്, ചുരുങ്ങിയ സമയത്തിനുള്ളിൽ നിക്ഷേപത്തിന് വലിയ പലിശ ലഭിക്കുന്ന സ്കീമുകളിൽ ഒന്നാണിത്.
7.5 ശതമാനം പലിശ
സ്ത്രീകൾക്കായുള്ള പ്രത്യേക പദ്ധതിയാണ് മഹിളാ സമ്മാന് സേവിംഗ് സർട്ടിഫിക്കറ്റ് എന്ന് പറഞ്ഞല്ലോ. കുറഞ്ഞ സമയത്തേക്ക് ഇതിൽ നിക്ഷേപിച്ചാലും സ്ത്രീകൾക്ക് നല്ല വരുമാനം ലഭിക്കും. നിക്ഷേപത്തിന് 7.5 ശതമാനം വരെ പലിശയാണ് സ്കീമിൽ സർക്കാർ വാഗ്ദാനം ചെയ്യുന്നത്.
ALSO READ : Systematic Investment Plan: എസ്‌ഐപി ആരംഭിച്ചില്ലെ ഇതുവരെ? 5,000 രൂപ മതി ഒരു കോടി സമ്പാദിക്കാം
രണ്ട് വർഷത്തേക്ക് നിക്ഷേപം
ഇത് ഒരു ചെറുകിട സമ്പാദ്യ പദ്ധതിയാണ്, വെറും രണ്ട് വർഷത്തേക്കാണ് ഇവിടെ നിക്ഷേപിക്കണ്ടത്, ഇതിൽ നിക്ഷേപത്തിൻ്റെ പരമാവധി പരിധി 2 ലക്ഷം രൂപയാണ്. 2023-ലാണ് സ്കീം ആരംഭിച്ചത്.ചുരുങ്ങിയ സമയത്തിനുള്ളിൽ പോസ്റ്റ് ഓഫീസിൻ്റെ ഏറ്റവും ജനപ്രിയമായ പദ്ധതികളിലൊന്നായി മാറിയ സ്കീമാണ് മഹിളാ സമ്മാൻ സേവിംഗ്സ് സ്കീം.
10 വയസ്സിൽ താഴെയുള്ള പെൺകുട്ടിക്ക്
ഇത്തരം പോസ്റ്റ് ഓഫീസ് പദ്ധതികൾ സ്ത്രീകളെ സ്വയം പര്യാപ്തരാക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. സ്കീമിലെ നിക്ഷേപത്തിന് 7.5 ശതമാനം ശക്തമായ പലിശ നൽകുമെന്ന് മാത്രമല്ല, ഇതിൽ നിക്ഷേപിക്കുന്നത് വഴി ആദായനികുതി സെക്ഷൻ 80 സി പ്രകാരം നികുതി ഇളവിൻ്റെ ആനുകൂല്യവും ലഭിക്കും. 10 വയസോ അതിൽ താഴെയോ പ്രായമുള്ള പെൺകുട്ടികളുടെ അക്കൗണ്ടുകളും ഇതിൽ തുറക്കാം എന്നതാണ് പദ്ധതിയുടെ മറ്റൊരു പ്രത്യേകത.
പലിശയായി 30000
മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ് സ്കീം പ്രകാരം രണ്ട് വർഷത്തെ നിക്ഷേപത്തിന് 7.5 ശതമാനം പലിശ നിരക്കിൽ 2 ലക്ഷം രൂപ നിക്ഷേപിച്ചാൽ 15,000 രൂപ പലിശ ലഭിക്കും. അടുത്ത വർഷം നിശ്ചിത പലിശ നിരക്കിൽ 16,125 രൂപയും പലിശ ലഭിക്കും. അതായത്, രണ്ട് വർഷം കൊണ്ട് 2 ലക്ഷം രൂപയുടെ നിക്ഷേപത്തിന്, ആകെ വരുമാനം 31,125 രൂപ ലഭിക്കും.