WITT Summit 2025 : ടിവി9 വാട്ട് ഇന്ത്യ തിങ്ക്സ് ടുഡേയിലെ പ്രധാനമന്ത്രിയുടെ പ്രസംഗം ലൈവായ് കേട്ട് യൂസഫലി

മാർച്ച് 28ന് ന്യൂ ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ വെച്ചാണ് ടിവി9ൻ്റെ വാട്ട് ഇന്ത്യ തിങ്ക്സ് ടുഡേ സമ്മിറ്റ് സംഘടിപ്പിച്ചത്. അബുദാബിയിൽ നിന്നാണ് ലുലു ഗ്രൂപ്പ് ഉടമ എം എ യൂസഫലി സമ്മിറ്റിൻ്റെ ഭാഗമായത്

WITT Summit 2025 : ടിവി9 വാട്ട് ഇന്ത്യ തിങ്ക്സ് ടുഡേയിലെ പ്രധാനമന്ത്രിയുടെ പ്രസംഗം ലൈവായ് കേട്ട് യൂസഫലി

Ma Yusuf Ali Witt 2025

Published: 

31 Mar 2025 15:13 PM

ടിവി9 നെറ്റ്വർക്കിൻ്റെ വാട്ട് ഇന്ത്യ തിങ്ക്സ ടുഡേ (WITT 2025) സമ്മറ്റിൽ പങ്കെടുത്ത് പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായി ലുലു ഗ്രൂപ്പ് ഉടമ എം എ യൂസഫലി. WITT-യുടെ അബുദാബിയിൽ ഒരുക്കിയ പ്രത്യേക വേദിയിലാണ് യുസഫലി സമ്മിറ്റിന് പങ്കെടുത്തത്. ഡൽഹിയിൽ ഭാരത് മണ്ഡപത്തിൽ വെച്ച് നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം കേൾക്കുകയും ചെയ്തു.

അടിച്ചിട്ട മുറിയിൽ മാത്രമായിട്ട് പരിപാടി സംഘടിപ്പിക്കാതെ ലോകത്ത് നാനാഭാഗത്തുള്ളവരെയും കൂടി പങ്കെടുപ്പിക്കാനായി ടിവി9ൻ്റെ സജ്ജമാക്കിയ സംവിധാനങ്ങളെ പ്രധാനമന്ത്രി പ്രശംസിക്കുകയും ചെയ്തു. മറ്റ് മാധ്യമങ്ങളും ഈ സംസ്കാരം തുടരണമെന്നും പ്രധാനമന്ത്രി തൻ്റെ പ്രസംഗത്തിൽ കൂട്ടിച്ചേർത്തിരുന്നു. യൂസഫലിക്ക് പുറമെ ലുലു ഗ്രൂപ്പിൻ്റെ ഭാഗമായിട്ടുള്ള മറ്റ് പ്രമുഖരും സമ്മിറ്റിൽ പങ്കെടുത്തിരുന്നു.

യൂസഫലിയുടെ ഇന്ത്യയിലെ നിക്ഷേപം

ഇന്ത്യയിലെ ഭക്ഷ്യസംസ്കരണ, ചില്ലറ വിൽപ്പന മേഖലയിൽ വൻ നിക്ഷേപമാണ് ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ നടത്തിയിരിക്കുന്നത്. അബുദാബി ആസ്ഥാനമായുള്ള മൾട്ടിനാഷണൽ ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസഫലി 2019 ൽ 5,000 കോടി രൂപ നിക്ഷേപിക്കാൻ തീരുമാനിച്ചിരുന്നു.

കൊച്ചിയിൽ ആദ്യമായി ലുലു മാൾ സ്ഥാപിച്ചതിന് ശേഷം രാജ്യത്തെ വിവിധ ഇടങ്ങളിൽ ലുലു ഗ്രൂപ്പ് തങ്ങളുടെ മാളുകൾ സ്ഥാപിക്കുകയും ചെയ്തു. കേരളത്തിലെ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവടങ്ങൾക്ക് പുറമെ ഹൈദരാബാദും ലഖ്നൗവിലും ലുലു ഗ്രൂപ്പ് തങ്ങളുടെ മാളുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇനി രാജ്യത്തെ മറ്റ് ഇടങ്ങളിലേക്കും ലുലു മാൾ ശൃംഘല വ്യാപിക്കാൻ ഒരുങ്ങുകയാണ് എം എ യൂസഫലി

ഹൈദരാബാദ് യാത്രയിലാണോ? എങ്കിൽ ഈ സ്ഥലങ്ങൾ മിസ് ചെയ്യരുത്
40 മിനിറ്റ് കുറച്ച് ഇരിക്കൂ, പലതാണ് ഗുണങ്ങള്‍
ചൂട് കാലത്ത് ഇതൊന്നും കഴിച്ച് പോകരുത്, പകരം
ബദാം കഴിച്ചാല്‍ പലതാണ് ഗുണങ്ങള്‍