LPG Price Hike: വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും കൂട്ടി; നാലുമാസത്തിനിടെ കൂടിയത് 157.50 രൂപ
നാലുമാസത്തിനിടെ 157.50 രൂപയാണ് കൂടിയത്. അതേസമയം ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.
ന്യൂഡല്‍ഹി: വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി. 19 കിലോഗ്രാം സിലിണ്ടറിന് 61.50 രൂപയാണ് വര്‍ധിപ്പിച്ചത്. നാലുമാസത്തിനിടെ 157.50 രൂപയാണ് കൂടിയത്. അതേസമയം ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. നവംബർ ഒന്നുമുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. പ്രമുഖ ഒഎംസി തങ്ങളുടെ ജെറ്റ് ഇന്ധന വിലയും പരിഷ്കരിച്ചിട്ടുണ്ട്.
ഇതോടെ മുംബൈയിലും ഡൽഹിയിലുമാണ് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടർ വില ഏറ്റവും കൂടുതൽ ഉണ്ടായത്. തൊട്ടുപിന്നാലെ ചെന്നൈയിലും കൊൽക്കത്തയുമാണ്. ഡൽഹിയിൽ 1,740 രൂപയായിരുന്ന എൽപിജി സിലിണ്ടർ വില ഇന്നുമുതൽ 62 രൂപ വർധിപ്പിച്ച് 1,802 രൂപയിലെത്തി. കൊൽക്കത്തയിൽ 61 രൂപ വർധിച്ച് 1,850.5 രൂപയിൽ നിന്ന് 1,911.5 രൂപയിൽ എത്തി. മുംബൈയിൽ 19 കിലോഗ്രാം സിലിണ്ടർ വില 1,754.5 രൂപയാണ്. 62 രൂപയാണ് വർധനയുണ്ടായത്. കൊൽക്കത്തയിൽ 14.2 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറിന് 829 രൂപയാണ്. മുംബൈയിൽ 14.2 കിലോഗ്രാം എൽപിജി സിലിണ്ടറിന് 802.50 രൂപയാണ്. ചെന്നൈയിൽ 14.2 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറിന് 818.50 രൂപയാണ്. പുതുക്കിയ വില അനുസരിച്ച് കൊച്ചിയില്‍ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് 1810 രൂപ 50 പൈസ നല്‍കണം.
Also read-LPG Price Hike: നവംബര്‍ വിഷയമാണ്; പാചക വാതകം മുതല്‍ ഇവയ്‌ക്കെല്ലാം നിരക്കുയരാന്‍ സാധ്യത
കഴിഞ്ഞമാസം വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വിലയില്‍ 50 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. എല്ലാ മാസവും ഒന്നാം തീയതി പാചക വാതക സിലിണ്ടറുകളുടെ വില എണ്ണക്കമ്പനികൾ പുതുക്കാറുണ്ട്.