Commercial LPG Prices: ബജറ്റിന് മണിക്കൂറുകൾ മാത്രം; പാചക വാതക വില കുറച്ചു
Commercial LPG Prices Reduced by Rs 7: വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറുകളുടെ വിലയാണ് എണ്ണ വിപണന കമ്പനികള്‍ കുറച്ചിരിക്കുന്നത്. 19 കിലോ ഗ്രാം സിലിണ്ടറിന്റെ വിലയില്‍ ഏഴ് രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റ് അവതരിപ്പിക്കാൻ ഇനി മണികൂറുകൾ മാത്രം ബാക്കിയിരിക്കെ ആശ്വാസമായി രാജ്യത്തെ പാചക വാതക വില. വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറുകളുടെ വിലയാണ് എണ്ണ വിപണന കമ്പനികള്‍ കുറച്ചിരിക്കുന്നത്. 19 കിലോ ഗ്രാം സിലിണ്ടറിന്റെ വിലയില്‍ ഏഴ് രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. പുതുക്കിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
വിലകുറച്ചതോടെ വിവിധ നഗരങ്ങളിൽ 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില കുറഞ്ഞു. ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില 1797 രൂപയായി. മുൻപ് 1804 രൂപയായിരുന്നു. ഇതിനു പുറമെ കൊച്ചിയില്‍ ആറ് രൂപയാണ് കുറഞ്ഞത്. ഇതോടെ 1806 രൂപയായി. കൊൽക്കത്തയിൽ 1904 ലേക്ക് സിലിണ്ടര്‍ വില താണു. മുംബൈയില്‍ 1749 രൂപയായി. മുൻപ് 1756 രൂപയായിരുന്നു സിലിണ്ടറിന്റെ വില. ചെന്നൈയില്‍ 1966 രൂപയുണ്ടായിരുന്നത് 1959 രൂപയായി. അതേസമയം ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.
ഇതോടെ തുടര്‍ച്ചയായി രണ്ടാം മാസമാണ് എണ്ണ വിതരണ കമ്പനികള്‍ പാചക വാതക വില കുറയ്ക്കുന്നത്. കഴിഞ്ഞ മാസമാണ് മുൻപ് വില കുറച്ചത്. ജനുവരിയില്‍ 14.5 രൂപയാണ് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകളുടെ വില കുറഞ്ഞത്. അഞ്ച് മാസത്തെ വിലകയറ്റത്തിന് ശേഷമായിരുന്നു ഈ കുറവ്.