LPG Aadhaar Mustering: എൽപിജി മസ്റ്ററിങ്ങ് ചെയ്താൽ എന്താണ് ഗുണം? എന്നുവരെ സാധിക്കും? അറിയേണ്ടതെല്ലാം

LPG Aadhaar Linking Steps: പാചകവാതക കണക്ഷനുള്ളയാള്‍ അവരുടെ ആധാര്‍കാര്‍ഡ്, പാചകവാതക കണക്ഷന്‍ ബുക്ക് എന്നിവയുമായി ഏജന്‍സിയുടെ ഓഫീസിലെത്തിയാലും നിങ്ങൾക്ക് മസ്റ്ററിങ്ങ് പൂർത്തിയാക്കാനാകും

LPG Aadhaar Mustering: എൽപിജി മസ്റ്ററിങ്ങ് ചെയ്താൽ എന്താണ് ഗുണം? എന്നുവരെ സാധിക്കും? അറിയേണ്ടതെല്ലാം

LPG-AADHAR Mustering | PTI

Updated On: 

10 Jul 2024 12:37 PM

എൽപിജി കണക്ഷൻ ഉള്ളവർക്കെല്ലാം ഇപ്പോഴുള്ള സംശയം ഗ്യാസിൻ്റെ മസ്റ്ററിങ്ങുമായി ബന്ധപ്പെട്ടാണ്. ആധാർ വിവരങ്ങൾ എൽപി കണക്ഷനുമായി ബന്ധിപ്പിക്കണം എന്ന കേന്ദ്ര ഉത്തരവിൻ്റെ പശ്ചാത്തലത്തിൽ നിരവധി പേരാണ് തങ്ങളുടെ കണക്ഷൻ ആധാറുമായി ബന്ധിപ്പിക്കാൻ വിവിധ ഗ്യാസ് ഏജൻസികളിൽ എത്തിയത്.  ഇതോടെ വിഷയത്തിൽ രാഷ്ട്രീയ ഇടപെടലുകളും ഒരു ഭാഗത്ത് നിന്ന് എത്തി. വിഷയത്തിൽ പെട്രോളിയം മന്ത്രി ഹർദീപ് പുരിക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അയച്ച കത്തും ഇതിൻ്റെ ഭാഗമായി ചർച്ചയായിരുന്നു. ഇനി പരിശോധിക്കുന്നത് എൽപിജി മസ്റ്ററിങ്ങിൻ്റെ കാലാവധി സംബന്ധിച്ചാണ്.

മസ്റ്ററിങ്ങ് കാലാവധി

നിലവിൽ എൽപിജി മസ്റ്ററിങ്ങിന് പ്രത്യേകം കാലാവധി നിശ്ചയിച്ചിട്ടില്ല.  വിഡി സതീശൻ്റെ കത്തിനുള്ള മറുപടിയായാണ് ഹർദീപ് സിങ് പുരി വിഷയത്തിലെ സർക്കാർ നിലപാട് വ്യക്തമാക്കിയത്. മസ്റ്ററിങ്ങ് പൂർത്തിയാക്കാൻ എണ്ണ കമ്പനികൾ ഒന്നിലധികം ഓപ്ഷനുകൾ ഒരുക്കിയിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവിൻ്റെ കത്തിനുള്ള മറുപടിയിൽ മന്ത്രി വ്യക്തമാക്കി. “ഈ പ്രവർത്തനത്തിന് എണ്ണ മ്പനികൾക്കോ ​​കേന്ദ്ര സർക്കാരിനോ സമയപരിധിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ: ടെന്‍ഷന്‍ വേണ്ട; എല്‍പിജി കണക്ഷന്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോയെന്ന് ഇങ്ങനെ പരിശോധിക്കാം

എന്തിനാണ് മസ്റ്ററിങ്ങ്

വ്യാജ അക്കൗണ്ടുകൾ ഇല്ലാതാക്കുന്നതിനും വാണിജ്യ സിലിണ്ടറുകളുടെ പേരിലുള്ള അനധികൃത ബുക്കിംഗ് തടയുന്നതിനുമാണ് മസ്റ്ററിങ്ങ് നടത്തുന്നത്.  ഓയിൽ മാർക്കറ്റിംഗ് കമ്പനികളോ ഒഎംസികളോ എൽപിജി ഉപഭോക്താക്കൾക്കായി ഇകെവൈസി ആധാർ ലിങ്കിങ്ങ് നടപ്പാക്കുന്നുണ്ടെന്ന് ഹർദീപ് സിംഗ് പുരി ചൊവ്വാഴ്ച അറിയിച്ചിരുന്നു. ബുക്ക് ചെയ്യുന്ന സിലിണ്ടറുകൾ വിതരണത്തിന് എത്തുന്ന സമയം ജീവനക്കാർ ആധാർ വിവരങ്ങൾ കൂടി പരിശോധിച്ച ശേഷമായിരിക്കും സിലിണ്ടർ നൽകുക. ഉപഭോക്താവിന് ഇതിനായി പ്രത്യേകം ഒടിപി ലഭിക്കുകയും ചെയ്യും.

എങ്ങനെ ചെയ്യാം

  1. പാചകവാതക കണക്ഷൻ ഉടമ വരുടെ ആധാര്‍, ഏജൻസിയുടെ ബുക്ക് എന്നിവയുമായി ഏജന്‍സി ഓഫീസിലെത്തുക
  2. ബയോമെട്രിക്സ് വഴി വിരലടയാളം കണ്ണിൻ്റെ കൃഷ്ണമണി എന്നിവ പതിപ്പിക്കുക
  3.  നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിൽ ഈ കെവൈസി അപ്ഡേറ്റായെന്ന് സന്ദേശം ലഭിക്കും
  4.  ഫോണിലും നിങ്ങൾക്ക് മസ്റ്ററിങ്ങ് ചെയ്യാം ഇതിനായി അതാത് എൽപിജി കമ്പനികളുടെ മൊബൈല്‍ ആപ്ലിക്കേഷനും ആധാര്‍ ഫേസ് റെക്കഗ്‌നിഷന്‍ ആപ്പും ഡൗണ്‍ലോഡ് ചെയ്യാം.

ഗുണങ്ങൾ എന്തൊക്കെ

ഗ്യാസ് സബ്-സിഡിക്ക് ഇനി മുതൽ ഇ-കെവൈസി നിർബന്ധമാണ്. അതു കൊണ്ട് തന്നെ മസ്റ്ററിങ്ങ് പൂർത്തിയാക്കണം. കഴിഞ്ഞ എട്ട് മാസമായി ഇത് നടപ്പാക്കി വരുന്ന പ്രക്രിയയാണ്. നേരത്തെ പ്രധാനമന്ത്രി ഉജ്ജ്വൽ യോജനയിലുള്ളവർക്കായിരുന്നു മസ്റ്ററിങ്ങ് വേണ്ടിയിരുന്നത് ഇപ്പോഴത് എല്ലാവർക്കും നിർബന്ധമാക്കിയിരിക്കുകയാണ്.

മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍