5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Lottery : ലോട്ടറി ഫാൻസിന്റെ പ്രാർത്ഥന കേട്ട് സർക്കാർ; ഭാഗ്യക്കുറിവില തത്കാലം കൂടില്ല

Lottery rate hike kerala latest update: ടിക്കറ്റുവില 50 രൂപയാക്കിയാൽ വിൽപ്പനയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഏജന്റുമാർ രം​ഗത്ത് വന്നത്. നേരത്തേ, 30 രൂപയിൽ നിന്ന് 40 ആക്കിയപ്പോൾ വിൽപ്പന കുറഞ്ഞിരുന്നു.

Kerala Lottery : ലോട്ടറി ഫാൻസിന്റെ പ്രാർത്ഥന കേട്ട് സർക്കാർ; ഭാഗ്യക്കുറിവില തത്കാലം കൂടില്ല
kerala lottery
aswathy-balachandran
Aswathy Balachandran | Published: 28 Jul 2024 10:36 AM

ആലപ്പുഴ: കേരളത്തിലെ ലോട്ടറി ഫാൻസിന് സന്തോഷവാർത്ത. തൽക്കാലം ലോട്ടറി ടിക്കറ്റുകൾക്ക് വില കൂടില്ല. സംസ്ഥാനത്ത് ലോട്ടറി ടിക്കറ്റുകളുടെ വില ഏകീകരണം തത്കാലമില്ല. ആഴ്ചയിൽ നറുക്കെടുക്കുന്ന ആറു ടിക്കറ്റുകൾക്ക് 40 രൂപയും ഫിഫ്റ്റി ഫിഫ്റ്റിക്ക് 50 രൂപയും തുടരും എന്നാണ് വിവരം. വില ഏകീകരിച്ച് എല്ലാ ടിക്കറ്റുകൾക്കും 50 രൂപയാക്കാനായിരുന്നു സർക്കാർ നീക്കം.

എന്നാൽ ലോട്ടറി ഏജന്റുമാരുടെ എതിർപ്പ് ഉയരുക. ടിക്കറ്റുവില 50 രൂപയാക്കിയാൽ വിൽപ്പനയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഏജന്റുമാർ രം​ഗത്ത് വന്നത്. നേരത്തേ, 30 രൂപയിൽ നിന്ന് 40 ആക്കിയപ്പോൾ വിൽപ്പന കുറഞ്ഞിരുന്നു. അന്ന് ഉണ്ടായ നഷ്ടം നികത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനിടെ വീണ്ടും വി കൂട്ടിയാൽ ഏജന്റുമാർ പറയുന്നു.

ഈ വിവരങ്ങൾ ധനമന്ത്രിയെ അടക്കം ഇവർ ബോധ്യപ്പെടുത്തിയതിനേ തുടർന്നായിരുന്നു നടപടി. ഇവരുടെ തന്നെ ആവശ്യം പരി​ഗണിച്ച് ഫിഫ്റ്റി ഫിഫ്റ്റി ടിക്കറ്റുവില 40 രൂപയായി കുറയ്ക്കണമെന്ന ആവശ്യം സർക്കാർ ഇതിവരെ പരി​ഗണിച്ചിട്ടില്ല എന്നതും ശ്രദ്ധിക്കേണ്ട വസ്തുതയാണ്. സമ്മാനഘടന പരിഷ്കരിക്കാനുള്ള നടപടിയുണ്ടാകും എന്നുമാണ് പ്രതീക്ഷ.

ALSO READ – കൃത്യസമയത്ത് ഐടിആര്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ എന്ത് സംഭവിക്കും?

ഏതുരീതിയിൽ വേണമെന്നത് പഠനത്തിനുശേഷമേ തീരുമാനിക്കൂ എന്നാണ് വിവരം. വിവിധ സീരീസിലെ ഒരേ നമ്പർ ടിക്കറ്റുകൾ വെച്ചുള്ള സെറ്റ് കച്ചവടം വിൽപ്പനയ്ക്കു ദോഷം ചെയ്യുന്നുണ്ടെന്ന് ഏജന്റുമാരിൽനിന്നുതന്നെ ആരോപണം ഉയർന്നിരുന്നു. ഓണം ബമ്പറിന്റെ ഒന്നാം സമ്മാനത്തുക ഇത്തവണയും മാറില്ല എന്ന വിവരം ഉണ്ട്. ഇക്കുറിയും 25 കോടി രൂപയായി ഈ തുക തുടർന്നേക്കും. 500 രൂപയാകും വില.

മുൻവർഷം റെക്കോഡ് വിൽപ്പനയാണ് നടന്നിട്ടുള്ളത് എന്നാണ് കണക്കുകൾ. അതിനാൽ ഇത്തവണ കൂടുതൽ ടിക്കറ്റുകൾ അച്ചടിച്ചേക്കും എന്നും വിവരമുണ്ട്. കഴിഞ്ഞ തവണ അച്ചടിച്ച 85 ലക്ഷം ടിക്കറ്റുകളിൽ 75.76 ലക്ഷം ടിക്കറ്റുകൾ വിറ്റു പോയിരുന്നു.