L&T Chairman SN Subrahmanyan : ‘എത്ര നേരം ഭാര്യയുടെ മുഖം നോക്കി ഇരിക്കും? ഞായറാഴ്ചയും ഓഫീസിൽ വരൂ; ജീവനക്കാരോട് ആവശ്യപ്പെട്ട് എൽ ആൻഡ് ടി ചെയർമാൻ
L&T Chairman SN Subrahmanyan Work Hours Demand : നേരത്തെ ഇൻഫോസിസിൻ്റെ സഹസ്ഥാപകനായ നാരായണ മൂർത്തി ആഴ്ചയിൽ 70 മണിക്കൂറെങ്കിലും ജോലി ചെയ്യണമെന്നാണ് ആവശ്യപ്പെട്ടത്. അതെ തുടർന്നുള്ള ജോലിയും ജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥയെ കുറിച്ചുള്ള ചർച്ച പുരോഗമിക്കവെയാണ് ആഴ്ചയിൽ 90 മണിക്കൂർ ജോലി ചെയ്യണമെന്നാവശ്യപ്പെട്ട് എൽ ആൻഡ് ടി ചെയർമാൻ രംഗത്തെത്തുന്നത്.
ജോലിയും ജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ (Work-Life Balance) എങ്ങനെ കൈകാര്യം ചെയ്യാമെന്ന് ആലോചിക്കുമ്പോഴാണ് നിലവിലുള്ള ജോലി സമയം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് വിവിധ കമ്പനികളുടെ തലവന്മാർ രംഗത്തെത്തുന്നത്. ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യണമെന്ന് ഐടി സ്ഥാപനമായ ഇൻഫോസിസിൻ്റെ സഹസ്ഥാപകൻ നാരയണ മൂർത്തി ആവശ്യപ്പെട്ടപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ് ഉടലെടുത്തിരുന്നത്. നാരായണ മൂർത്തി 70 മണിക്കൂറാണ് ആവശ്യപ്പെട്ടെങ്കിൽ ആഴ്ചയിൽ 90 മണിക്കൂർ ജീവനക്കാർ ജോലി ചെയ്യണമെന്നാവശ്യപ്പെടുകയാണ് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മൾട്ടിനാഷ്ണൽ കമ്പനിയായ ലാർസൺ ആൻഡ് ടർബോയുടെ ചെയർമാൻ എസ് എൻ സുബ്രഹ്മണ്യൻ. അവധി ദിവസമായ ഞായറാഴ്ചയും ജീവനക്കാർ ജോലി ചെയ്യാൻ ശ്രമിക്കണമെന്നാണ് L&T ചെയർമാൻ ആവശ്യപ്പെടുന്നത്.
കമ്പനിയിലെ ജീവനക്കാരുമായി നടത്തിയ ആശയവിനിമയത്തിനിടെയാണ് എസ് എൻ സുബ്രഹ്മണ്യൻ പ്രവർത്തനസമയം വർധിപ്പിക്കണമെന്ന് അറിയിക്കുന്നത്. ‘നിങ്ങൾക്ക് എത്ര നേരം ഭാര്യയുടെ മുഖം നോക്കി ഇരിക്കാൻ സാധിക്കും?’ എന്ന ചോദിച്ചുകൊണ്ട് ഞായറാഴ്ചയും ഓഫീസിൽ വന്ന് ജോലി ചെയ്യണമെന്നാവശ്യപ്പെടുകയായിരുന്നു L&T ചെയർമാൻ. ആറ് ദിവസം പ്രവർത്തനമാക്കുന്ന കമ്പനിയുടെ പുതിയ പോളിസിയെ കുറിച്ച് ജീവനക്കാരുടെ സംവാദം ചെയ്യുന്നതിനിടെയാണ് സുബ്രഹ്മണ്യൻ ഇക്കാര്യം ചോദിക്കുന്നത്.
ആഴ്ചയിൽ 90 മണിക്കൂർ ജോലി ചെയ്യണമെന്ന് L&T ചെയർമാൻ ആവശ്യപ്പെടുന്ന വീഡിയോ
ALSO READ : Personal Loan: ജോലിയില്ലെങ്കിലെന്താ പേഴ്‌സണല്‍ ലോണ്‍ എളുപ്പം നേടാം; അറിയേണ്ടതെല്ലാം
L&T Chairman says “ he regrets he’s not able to make us work on Sunday and Sunday’s, 90hrs a week” in a response to his employee remarks
byu/5seb4C inIndiaCareers
“ഞായറാഴ്ച പ്രവർത്തി ദിവസമാക്കാൻ സാധിക്കാത്തതിൽ എനിക്ക് ഖേദമുണ്ട്. ഞായറാഴ്ച പ്രവർത്തി ദിവസമാക്കാൻ സാധിക്കുമെങ്കിൽ ഞാൻ കൂടുതൽ സന്തോഷവാനാകും. കാരണം ഞായറാഴ്ചകളിൽ ഞാൻ ജോലി ചെയ്യാറുണ്ട്. വീട്ടിൽ ഇരുന്നിട്ട് നിങ്ങൾ എന്താണ് ചെയ്യുക? എത്രനേരം നിങ്ങൾ ഭാര്യയെ നോക്കി ഇരിക്കും? അപ്പോൾ ഓഫീസിൽ വരിക ജോലി ചെയ്യുക” സുബ്രഹ്മണ്യൻ പറഞ്ഞു.
ചൈന അമേരിക്ക മറികടക്കാൻ പോകുന്നതിൻ്റെ പ്രധാന കാരണം അവിടെ ജോലി സമയം ആഴ്ചയിൽ 90 മണിക്കൂർ വരെയാണ്. അമേരിക്കാർ ആഴ്ചയിൽ 50 മണിക്കൂറെ ജോലി ചെയ്യൂ. ലോകത്തിൻ്റെ ഉന്നതിയിൽ എത്താൻ ആഴ്ചയിൽ 90 മണിക്കൂർ ജോലി ചെയ്യേണ്ടി വരും. അതേസമയം ഈ വിഡിയോ പറയുന്ന കാര്യങ്ങൾ എന്ന് എവിടെ വെച്ചാണെന്ന് വ്യക്തതയില്ല. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഈ വീഡിയോ എത്തുകയും വലിയ ചർച്ചയ്ക്ക് വഴി ഒരുക്കിയിരിക്കുകയാണ്.