5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Pension Mustering: മസ്റ്ററിങ് ഇല്ലാതെ 1600 രൂപ പെൻഷൻ കിട്ടില്ലേ? വാർഷിക മസ്റ്ററിങ്ങിൽ അറിഞ്ഞിരിക്കാൻ ചിലത്

Kshema Pension Mustering: ഇത് വാർഷിക മസ്റ്ററിങ്ങാണെന്നത് ഓർമയിലുണ്ടാവണം. നിങ്ങളുടെ തൊട്ടടുത്തുള്ള അക്ഷയ കേന്ദ്രത്തിൽ നിന്നും നിങ്ങൾക്ക് പെൻഷൻ മസ്റ്ററിങ്ങ് പൂർത്തിയാക്കാം. മസ്റ്ററിങ്ങ് പൂർത്തിയാക്കാത്തവർക്ക് പെൻഷൻ ലഭിച്ചേക്കില്ല

Pension Mustering: മസ്റ്ററിങ് ഇല്ലാതെ 1600 രൂപ പെൻഷൻ കിട്ടില്ലേ? വാർഷിക മസ്റ്ററിങ്ങിൽ അറിഞ്ഞിരിക്കാൻ ചിലത്
Pension Mustering | Getty Images
Follow Us
arun-nair
Arun Nair | Updated On: 25 Jun 2024 14:37 PM

പെൻഷനായി കാത്തിരിക്കുന്നവരാണോ എങ്കിൽ ഇത്തവണ നിർബന്ധമായും ശ്രദ്ധിക്കേണ്ട ചില സുപ്രധാന കാര്യങ്ങളുണ്ട്. അവയെ പറ്റിയാണ് ഇനി പരിശോധിക്കുന്നത്.നേരത്തെ പെൻഷനായി മസ്റ്ററിങ്ങ് നടത്തിയവരാണെങ്കിലും ഇത്തവണ നിർബന്ധമായി തന്നെ മസ്റ്ററിങ്ങ് നടത്തണം. പുതിയതായി പുറത്തിറക്കിയ സർക്കാർ ഉത്തരവിൽ ഇത് സംബന്ധിച്ച് വളരെ വിശദമായി പറയുന്നുണ്ട്. അതായത് 2023 ഡിസംബർ 31 വരെ പെൻഷൻ ലഭിച്ച എല്ലാ ഗുണഭോക്താക്കളും 25.06.2024 മതൽ ആഗസ്റ്റ് 24 വരെയുള്ള കാലയളവുകളിൽ നിർബന്ധമായും പെൻഷൻ മസ്റ്ററിംഗ് നടത്തണം എന്നാണ് സർക്കാർ പുറത്തിറക്കിയ ഏറ്റവും പുതിയ ഉത്തരവിൽ പറയുന്നത്

മാസങ്ങൾ ഇനിയും ഉണ്ടെങ്കിലും അവസാന തീയ്യതിക്ക് മുൻപ് തന്നെ മസ്റ്ററിങ്ങ് പൂർത്തിയാക്കുന്നതാണ് എപ്പോഴും നല്ലത്. ഇത് വാർഷിക മസ്റ്ററിങ്ങാണെന്നത് ഓർമയിലുണ്ടാവണം. നിങ്ങളുടെ തൊട്ടടുത്തുള്ള അക്ഷയ കേന്ദ്രത്തിൽ നിന്നും നിങ്ങൾക്ക് പെൻഷൻ മസ്റ്ററിങ്ങ് പൂർത്തിയാക്കാം. മസ്റ്ററിങ്ങ് പൂർത്തിയാക്കാത്തവർക്ക് പെൻഷൻ ലഭിച്ചേക്കില്ല. അക്ഷയ കേന്ദ്രത്തിൽ നിന്നും സേവനങ്ങൾക്ക് അനുബന്ധമായ ഫീസും ഇതിനുണ്ട്.

ALSO READ: വീണ്ടും നിർബന്ധ പെൻഷൻ മസ്റ്ററിംഗ്, ആരൊക്കെ ചെയ്യണം?

അതേസമയം മസ്റ്ററിങ്ങ് പൂർത്തിയാക്കാൻ അതാത് തദ്ദേശ സ്വയം ഭരണ സ്ഥാപന പരിധികളിലെ കിടപ്പ് രോഗികളായ പെന്‍ഷന്‍ ഗുണഭോക്താക്കൾ വിവരം തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാർ, വാർഡു മെമ്പർ എന്നിവർ വഴി കുടുംബാംഗങ്ങളെ അറിയിക്കണമെന്ന് കേരള സ്റ്റേറ്റ് ഐ ടി മിഷൻ ജില്ലാ പ്രോജക്ട് മാനേജർ അറിയിച്ചിട്ടുണ്ട്.

കുടിശ്ശിക

കൃത്യമായ ഇടവേളകളിൽ മസ്റ്ററിങ്ങ് നടത്താത്തവരുടെ കുടിശ്ശിക അടുത്ത പെൻഷനിൽ ലഭിച്ചു കൊള്ളണമെന്നില്ല. ഇതിനായി പ്രത്യേകം കുടിശ്ശിക അനുവദിക്കുമ്പോൾ മാത്രമായിരിക്കും നിങ്ങൾക്ക് പെൻഷൻ ലഭിക്കുക.

എത്ര രൂപ പെൻഷൻ

ക്ഷേമ പെൻഷൻ നിലവിൽ 1600 രൂപയാണ് പെൻഷനായി ലഭിക്കുന്നത്. ഇത് ജൂൺ-26 മുതൽ കൊടുത്ത് തുടങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്.  ഇതിനായി നേരത്തെ കടമെടുത്ത 1500 കോടി രൂപയായിരിക്കും വിനിയോഗിക്കുക.  മസ്റ്ററിങ്ങുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങൾക്കും സംശയങ്ങൾക്കും നിങ്ങളുടെ തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി ബന്ധപ്പെടുക. അല്ലെങ്കിൽ നിങ്ങളുടെ വാർഡ് അംഗത്തിനോട് സംസാരിക്കുക.

ഗുണഭോക്താവ് ജീവനോടെയുണ്ടോ..?

കണ്ണൂരിൽ മരിച്ച നിരവധി പേരുടെ പേരിൽ ഇപ്പോഴും ക്ഷേമ പെൻഷൻ കൊടുത്തിരുന്നുവെന്ന വാർത്ത എല്ലാവരും അറിഞ്ഞിരിക്കുമല്ലോ, ഇത്തരത്തിലുള്ള തട്ടിപ്പുകൾ പരമാവധി ഒഴിവാക്കാൻ കൂടിയാണ് മസ്റ്ററിങ്ങ് നടത്തുന്നത്. പെൻഷൻ വാങ്ങുന്ന ഗുണഭോക്താവ് ജീവനോടെയുണ്ടോ എന്ന് മനസ്സിലാക്കുകയാണ് മസ്റ്ററിങ്ങിൻ്റെ ഏറ്റവും പ്രധാന ലക്ഷ്യം.

 

Stories