KSFE Chitty: കെഎസ്എഫ്ഇ മുത്തല്ലേ, ഈ സ്‌കീം ബെസ്റ്റ് കണ്ണാ ബെസ്റ്റ്; ചേര്‍ന്ന് മൂന്നാം നാള്‍ ചിട്ടിത്തുക കയ്യില്‍

KSFE Mudakka Chitty: ലേലം വിളിച്ചെടുക്കുന്ന രീതിയായതിനാല്‍ തന്നെ പെട്ടെന്നുള്ള ആവശ്യങ്ങള്‍ക്ക് ഈ പണം ഉപകരിക്കില്ല. എന്നാല്‍ മൂന്ന് നാല് മാസം കഴിഞ്ഞ് മതി പണം എന്നുള്ളവര്‍ക്ക് കെഎസ്എഫ്ഇ നല്ലൊരു നിക്ഷേപ മാര്‍ഗം തന്നെയാണ്. ഓരോ മാസമാണ് ലേലം വിളി നടക്കുന്നത്. അതിനാല്‍ തന്നെ ആ മാസത്തില്‍ ഒരാള്‍ക്ക് മാത്രമാണ് ചിട്ടിത്തുക ലഭിക്കുകയുള്ളൂ.

KSFE Chitty: കെഎസ്എഫ്ഇ മുത്തല്ലേ, ഈ സ്‌കീം ബെസ്റ്റ് കണ്ണാ ബെസ്റ്റ്; ചേര്‍ന്ന് മൂന്നാം നാള്‍ ചിട്ടിത്തുക കയ്യില്‍

കെഎസ്എഫ്ഇ (Image Credits: Social Media)

Updated On: 

19 Nov 2024 22:41 PM

നിക്ഷേപങ്ങള്‍ അത് വലിയൊരു മുതല്‍ക്കൂട്ട് തന്നെയാണ്. ചെറുതായെങ്കിലും പണം സ്വരൂപിച്ച് വെക്കുന്നത് നമ്മളെ സാമ്പത്തിക ബുദ്ധിമുട്ടില്‍ നിന്ന് രക്ഷപ്പെടുത്തും. പലരും ബാങ്കുകളെയാണ് നിക്ഷേപം നടതുന്നതിനായി ആശ്രയിക്കുന്നത്. എന്നാല്‍ അതില്‍ നിന്ന് മാറി ചിന്തിക്കുന്നവരും നമുക്കിടയിലുണ്ട്. നല്ലൊരു നിക്ഷേപ മാര്‍ഗം തിരയുന്നവര്‍ക്ക് മുതല്‍ക്കൂട്ടാണ്‌ കെഎസ്എഫ്ഇ. എന്നാല്‍ ഇതിനെ പലരും ആശ്രയിക്കുന്നത് അപ്പോഴത്തെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള മാര്‍ഗമായാണ്.

സാധാരണക്കാര്‍ക്ക് അനുയോജ്യമായ നിക്ഷേപ രീതിയാണ് കെഎസ്എഫ്ഇ വാഗ്ദാനം ചെയ്യുന്നത്. മാത്രമല്ല ബാങ്ക് ഇതര സ്ഥാപനമാണെങ്കിലും സര്‍ക്കാര്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്നു എന്നത് കെഎസ്എഫ്ഇയുടെ വിശ്വാസ്യത വര്‍ധിപ്പിക്കുന്നു. പലതരത്തിലുള്ള ചിട്ടികള്‍ കെഎസ്എഫ്ഇ മുന്നോട്ട് വെക്കുന്നുണ്ട്.

ലേലം വിളിച്ചെടുക്കുന്ന രീതിയായതിനാല്‍ തന്നെ പെട്ടെന്നുള്ള ആവശ്യങ്ങള്‍ക്ക് ഈ പണം ഉപകരിക്കില്ല. എന്നാല്‍ മൂന്ന് നാല് മാസം കഴിഞ്ഞ് മതി പണം എന്നുള്ളവര്‍ക്ക് കെഎസ്എഫ്ഇ നല്ലൊരു നിക്ഷേപ മാര്‍ഗം തന്നെയാണ്. ഓരോ മാസമാണ് ലേലം വിളി നടക്കുന്നത്. അതിനാല്‍ തന്നെ ആ മാസത്തില്‍ ഒരാള്‍ക്ക് മാത്രമാണ് ചിട്ടിത്തുക ലഭിക്കുകയുള്ളൂ.

എന്നാല്‍ ഇങ്ങനെ കാലതാമസം നേരിടുന്ന സ്‌കീമുകള്‍ മാത്രമല്ല കെഎസ്എഫ്ഇക്കുള്ളത്. മൂന്ന് ദിവസം കൊണ്ട് ലേലത്തുക നല്‍കുന്ന കെഎസ്എഫ്ഇ സ്‌കീമിനെ കുറിച്ച് കേട്ടിട്ടുണ്ടോ? മുടക്ക ചിട്ടിയുടെ ഭാഗമാകുന്നവര്‍ക്കാണ് ഇത്തരത്തില്‍ മൂന്ന് ദിവസം കൊണ്ട് പണം ലഭിക്കുന്നത്.

മുടക്ക ചിട്ടി ഇപ്രകാരം

ചിട്ടി മുന്നോട്ട് കൊണ്ടുപോവുക എന്നത് നിസാരകാര്യമല്ല. അടിക്കിടെ ഉണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ചിട്ടി അടച്ച് തീര്‍ക്കുന്നതില്‍ വെല്ലുവിളി സൃഷ്ടിക്കാറുണ്ട്. സ്വാഭാവികമായും ചിട്ടി അടയ്ക്കാന്‍ സാധിക്കാത്തവര്‍ക്ക് അതില്‍ നിന്നും ഒഴിവാകാം. ചിട്ടിയില്‍ നിന്നും പുറത്തുകടക്കുന്നതിനായി കെഎസ്എഫ്ഇ ബ്രാഞ്ചില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്.

Also Read: KSFE Chitty: പലിശ ഇല്ലാതെ ലോൺ അടക്കാൻ ചിട്ടി ചേരാം; ഒരു ചില്ലി പലിശ കൊടുക്കേണ്ട

ചിട്ടി അടയ്ക്കുന്നതിന് തുടര്‍ച്ചയായി കുടിശിക വരുത്തിയാല്‍ കെഎസ്എഫ്ഇ സ്വമേധയ നിങ്ങളെ പുറത്താക്കും. ഇങ്ങനെ വരുന്ന രണ്ട് സാഹചര്യങ്ങളെയാണ് മുടക്ക ചിട്ടി എന്ന് പറയുന്നത്. ഈ ചിട്ടിയുടെ പ്രധാന നേട്ടം എന്താണെന്ന് വെച്ചാല്‍ ആവശ്യക്കാരെല്ലാം നേരത്തെ തന്നെ ചിട്ടി വിളിച്ചിട്ടുള്ളതിനാല്‍ നിങ്ങള്‍ 30 ശതമാനം കിഴിവോടെ പണം നേടേണ്ടതില്ല എന്നതാണ്.

എന്തെല്ലാം ശ്രദ്ധിക്കാം

  • മുടക്ക ചിട്ടി ലേലം വിളിക്കുന്നതിന് മുമ്പ് ഈ ചിട്ടി എത്ര രൂപ കിഴിവിലാണ് മുമ്പത്തെ മാസം ലേലം വിളിച്ചതെന്ന് പരിശോധിക്കേണ്ടത് അനിവാര്യമാണ്.
  • കൂടാതെ നിങ്ങള്‍ തിരഞ്ഞെടുത്ത ചിട്ടിയില്‍ നിന്നും എത്ര രൂപ ഡിവിഡന്റ് ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് പരിശോധിച്ചുറപ്പിക്കുക.

മുടക്ക ചിട്ടിയില്‍ ചേരുന്നതെങ്ങനെ?

നിങ്ങളുടെ ആവശ്യത്തിനും വരുമാനത്തിനും അനുസരിച്ചുള്ള ചിട്ടികള്‍ കെഎസ്എഫ്ഇയുടെ പക്കലുണ്ടോയെന്ന് ഉറപ്പുവരുത്തുകയാണ് ആദ്യ ഘട്ടം. കുടിശിക വന്ന ചിട്ടിയുടെ അതായത് ആ മുടക്ക ചിട്ടിയുടെ അതുവരെ മറ്റൊരാള്‍ അടച്ച മുഴുവന്‍ തുകയും നിങ്ങള്‍ ഒരുമിച്ച് അടച്ചെങ്കില്‍ മാത്രമേ ചിട്ടി നിങ്ങളുടെ പേരിലേക്ക് മാറുകയുള്ളൂ. ഇത്തരത്തില്‍ മാറ്റുന്നതോടെ ചിട്ടി ആരംഭിച്ച വ്യക്തിക്ക് പിന്നീട് യാതൊരു വിധത്തിലുള്ള അവകാശവും ഉണ്ടായിരിക്കില്ല. മൊത്തം ഡിവിഡന്റും നിങ്ങള്‍ക്ക് സ്വന്തമായിരിക്കും.

അതുകൊണ്ട് തന്നെ അതുവരെയുള്ള ഡിവിഡന്റ് കുറച്ചുള്ള സംഖ്യയാണ് നിങ്ങള്‍ അടയ്‌ക്കേണ്ടതായി വരുന്നത്. ഇതിനോടൊപ്പം സര്‍വീസ് ചാര്‍ജായി 100 രൂപയും നിങ്ങള്‍ നല്‍കേണ്ടി വരും. ലേലത്തിന്റെ തലേദിവസമാണ് നിങ്ങള്‍ മുടക്ക ചിട്ടിയില്‍ ചേരുന്നതെങ്കില്‍ ലേലത്തില്‍ നിങ്ങള്‍ക്കും പങ്കെടുക്കാവുന്നതാണ്.

പണം ലഭിക്കുന്നതെങ്ങനെ?

ലേലം നടക്കുന്നതിന് തലേദിവസം തന്നെ മുടക്ക ചിട്ടിയുടെ ഭാഗമാകുന്ന നിങ്ങള്‍ക്ക് ലേലത്തില്‍ പങ്കെടുക്കാന്‍ സാധിക്കുമെന്ന് പറഞ്ഞല്ലോ. ചിട്ടിയില്‍ ചേര്‍ന്ന മാസം തന്നെ ലേലം വിളിച്ചെടുക്കുന്നതാണ് നല്ലത്. നിങ്ങള്‍ ചിട്ടിയില്‍ ചേര്‍ന്ന രണ്ടാം ദിവസം തന്നെ ലേലം വിളിച്ചെടുത്താല്‍ മൂന്നാമത്തെ ദിവസം പണം സ്വന്തമാക്കാന്‍ സാധിക്കുന്ന പദ്ധതിയും കെഎസ്എഫ്ഇ മുന്നോട്ട് വെക്കുന്നുണ്ട്. അതാണ് ചിട്ടി പ്രൈസ് അഡ്വാന്‍സ് പേയ്‌മെന്റ്.

ഇങ്ങനെ നിങ്ങള്‍ ലേലം വിളിച്ച് ചിട്ടി സ്വന്തമാക്കിയാല്‍ നിങ്ങള്‍ക്ക് മൂന്നാം ദിനം തന്നെ പണം ലഭിക്കും. എന്നാല്‍ ഇങ്ങനെ പണം ലഭിക്കുന്നതിന് ജാമ്യം ആവശ്യമാണ്. ഇങ്ങനെ മുന്‍കൂര്‍ പണം നല്‍കുന്നതിന് 12.5 ശതമാനം പലിശയാണ് കെഎസ്എഫ്ഇ ഈടാക്കുന്നത്.

ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?