KSFE Chitty: പലിശ ഇല്ലാതെ ലോൺ അടക്കാൻ ചിട്ടി ചേരാം; ഒരു ചില്ലി പലിശ കൊടുക്കേണ്ട
KSFE Chitty: ഇത്തരം ചിട്ടികളുടെ ഗുണം എന്താണെന്ന് വെച്ചാൽ തിരിച്ചടവ് കുറവായിരിക്കും. ചിട്ടി ലേലം വിളിക്കുമ്പോൾ 30 ശതമാനം താഴ്ത്തി വിളിക്കും ഇതിൽ ചിട്ടിയിൽ 5 ശതമാനം കെഎസ്എഫ്ഇ കമ്മീഷനും കഴിഞ്ഞ് 25 ശതമാനം മറ്റുള്ള ചിറ്റാളൻമാർക്ക് ഡിവിഡൻ്റ്
ഏതെങ്കിലും ലോണൊക്കെ എടുത്ത് കഷ്ടിച്ച് കൃത്യമായി അടച്ച് ഞാണിൻമേൽ കളി തുടരുന്നവരാണോ? ഇതിനൊരു ശാശ്വത പരിഹാരം ഉണ്ട്. എപ്പോഴും ഇത്തരത്തിലുള്ള ലോൺ വീട്ടാൻ ചിട്ടികൾ ആണ് ഏറ്റവും ബെസ്റ്റ് വെറുതെ പലിശ കൊടുത്തു വിഷമിക്കുന്നതും നല്ലതാണ് നല്ല ചിട്ടികൾ ചേർന്ന് ലോൺ വീട്ടുന്നത്. അതുപോലെ വെറുതെ ചിട്ടികൾ കൂടുക ഏന്നതിനേക്കാൾ ഉപരി അതൊരു സമ്പാദ്യം ആക്കുകയെന്നതും ചിന്തിക്കേണ്ട കാര്യമാണ്.
ഉദാഹരണമായി അഞ്ച് ലക്ഷം രൂപ നിങ്ങൾക്ക് പേഴ്സണൽ ലോൺ ഉണ്ടെന്ന് കരുതുക, ഇതിന് ഏറ്റവും ബെസ്റ്റ് കെഎസ്എഫ്ഇയുടെ എട്ട് ലക്ഷത്തിൻ്റെ ചിട്ടിയാണ്.16000 വീതം 50 മാസമാണ് കാലാവധി. തുടക്കത്തിൽ 30 ശതാമാനം താഴ്ത്തി വിളിച്ചാലും കുറഞ്ഞത് 5,60,000 നമ്മുടെ കൈവശം ലഭിക്കും. അഞ്ച് ലക്ഷത്തിൻ്റെ ലോൺ നിങ്ങൾക്ക് തീർക്കുകയും ചെയ്യാം. അൽപ്പം തുക കൈവശം മിച്ചം വരികയും ചെയ്യും. അതുമല്ലെങ്കിൽ 10000 രൂപ വീതം 60 മാസത്തെ ചിട്ടിയിൽ ചേരാം. ഇതിന് തുടക്കത്തിൽ ലഭിക്കുന്നത് 4,20000 ആയിരിക്കും. ബാക്കി തുക മറ്റിടത്ത് അറേഞ്ച് ചെയ്യാം.
Also Read : Savings Schemes: മാസം വെറും 5,000 മതി, തിരികെ കിട്ടുന്നത് ലക്ഷങ്ങൾ; കിടുവല്ലേ പോസ്റ്റ് ഓഫീസ് പ്ലാൻ
25 ശതമാനം ഡിവിഡൻ്റ്
ഒരു രൂപ പോലും പലിശ കൊടുക്കാതെയാണ് ഇത് തിരിച്ചടക്കാൻ സാധിക്കുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇത്തരം ചിട്ടികളുടെ ഗുണം എന്താണെന്ന് വെച്ചാൽ തിരിച്ചടവ് കുറവായിരിക്കും. ചിട്ടി ലേലം വിളിക്കുമ്പോൾ 30 ശതമാനം താഴ്ത്തി വിളിക്കും ഇതിൽ ചിട്ടിയിൽ 5 ശതമാനം കെഎസ്എഫ്ഇയുടെ കമ്മീഷനും കഴിഞ്ഞ ബാക്കി 25 ശതമാനം മറ്റുള്ള ചിറ്റാളൻമാർക്ക് ഡിവിഡൻ്റായി വീതം വെച്ച് നൽകും. ഇത് സമാന്യം നല്ല തുകയായിരിക്കും. ചിട്ടി വിളിച്ച് ഇനി സെക്യൂരിറ്റി ഇല്ലെങ്കിൽ അത് അവിടെ തന്നെ എഫ്ഡിയായി നിക്ഷേപിക്കാം. 8 ശതമാനം വരെ പലിശയും ലഭിക്കും.
ഏറ്റവും സുരക്ഷിതം
സംസ്ഥാന സർക്കാരിന് കീഴിലുള്ള ബാങ്കിങ്ങ് ഇതര ധനകാര്യ സ്ഥാപനമാണ് കെഎസ്എഫ്ഇ അഥവാ കേരളാ സ്റ്റേറ്റ് ഫിനാൻഷ്യൽ കോർപ്പറേഷൻ. കെഎസ്എഫ്ഇയുടെ ചിട്ടികളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് അവരുടെ മൾട്ടി ഡിവിഷൻ ചിട്ടികൾ. സാധാരണയായുള്ള കെഎസ്എഫ്ഇ ചിട്ടികളിൽ ലേലം ചെയ്താണ് ചിട്ടി പണം ലഭിക്കുന്നത്. ഇതിൽ കമ്മീഷനും വിളിക്കുന്ന കുറഞ്ഞ തുകയും എല്ലാം ബാധിക്കാം. ഇത്തരത്തിൽ നറുക്കിട്ടെടുക്കുന്നയാൾക്ക് ചിട്ടി തുകയുടെ 95 ശതമാനം നൽകുന്ന തുകയാണ് മൾട്ടി ഡിവിഷൻ ചിട്ടികൾ. ഒരു ദീർഘകാല ചിട്ടിയെന്ന നിലയിൽ കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, മറ്റ് ചിലവുകൾ എന്നിങ്ങനെയുള്ള ഭാവി ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള സാമ്പത്തിക ഉപാധി എന്ന നിലയിലും ഇത് ഉപയോഗിക്കാവുന്നതാണ്.