Post Office Savings Schemes: ആഹാ 8.2 പലിശ കിട്ടിയാല്‍ പോരേ? പോസ്റ്റ് ഓഫീസിന്റെ മികച്ച നിക്ഷേപ പദ്ധതികള്‍ അറിഞ്ഞുവെച്ചോളൂ

Post Savings Schemes Interest Rates: 60 വയസിന് മുകളിലുള്ള വ്യക്തികള്‍ക്കായാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 8.2 ശതമാനം പലിശയാണ് ഈ പദ്ധതിയില്‍ പണം നിക്ഷേപിക്കുന്നത് വഴി നിങ്ങള്‍ക്ക് ലഭിക്കാന്‍ പോകുന്നത്. അഞ്ച് വര്‍ഷത്തെ കാലാവധിയിലാണ് നിക്ഷേപം നടത്തേണ്ടത്. അത് കഴിഞ്ഞ് മൂന്ന് വര്‍ഷത്തേക്ക് കൂടി കാലാവധി നീട്ടാന്‍ സാധിക്കും.

Post Office Savings Schemes: ആഹാ 8.2 പലിശ കിട്ടിയാല്‍ പോരേ? പോസ്റ്റ് ഓഫീസിന്റെ മികച്ച നിക്ഷേപ പദ്ധതികള്‍ അറിഞ്ഞുവെച്ചോളൂ

പ്രതീകാത്മക ചിത്രം

shiji-mk
Published: 

26 Mar 2025 17:05 PM

സുരക്ഷിതമായ നിക്ഷേപ പദ്ധതികള്‍ അന്വേഷിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ തീര്‍ച്ചയായിട്ടും പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളെ പരിഗണിക്കാവുന്നതാണ്. സുരക്ഷിതവും സുസ്ഥിരവുമായി വരുമാനം നല്‍കുന്ന നിക്ഷേപ പദ്ധതികളാണ് പോസ്റ്റ് ഓഫീസ് ഉപഭോക്താക്കള്‍ക്കായി വാഗ്ദാനം ചെയ്യുന്നത്.

ഉയര്‍ന്ന പലിശ നല്‍കുന്ന കാര്യത്തിലും പോസ്റ്റ് ഓഫീസ് ഒട്ടും പിന്നിലല്ല. 8.2 ശതമാനം വരെ പലിശ നല്‍കുന്ന വിവിധ പോസ്റ്റ് ഓഫീസ് പദ്ധതികളെ പരിചയപ്പെടാം.

സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീം

60 വയസിന് മുകളിലുള്ള വ്യക്തികള്‍ക്കായാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 8.2 ശതമാനം പലിശയാണ് ഈ പദ്ധതിയില്‍ പണം നിക്ഷേപിക്കുന്നത് വഴി നിങ്ങള്‍ക്ക് ലഭിക്കാന്‍ പോകുന്നത്. അഞ്ച് വര്‍ഷത്തെ കാലാവധിയിലാണ് നിക്ഷേപം നടത്തേണ്ടത്. അത് കഴിഞ്ഞ് മൂന്ന് വര്‍ഷത്തേക്ക് കൂടി കാലാവധി നീട്ടാന്‍ സാധിക്കും. പലിശ ത്രൈമാസമായി നിങ്ങള്‍ക്ക് കൈപ്പറ്റാന്‍ സാധിക്കുന്നതാണ്. നികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം നികുതി ആനുകൂല്യങ്ങള്‍ക്കും ഈ പദ്ധതി അര്‍ഹമാണ്.

നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ്

പ്രതിവര്‍ഷം 7.7 ശതമാനം പലിശയാണ് നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ് വാഗ്ദാനം ചെയ്യുന്നത്. അഞ്ച് വര്‍ഷത്തെ ലോക്ക് ഇന്‍ കാലയളവുള്ള ഈ നിക്ഷേപ പദ്ധതി സുരക്ഷിതവും ദീര്‍ഘകാലവുമായ സമ്പാദ്യം ഉണ്ടാക്കിയെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുതല്‍ക്കൂട്ടാകും. നിങ്ങള്‍ക്ക് ലഭിക്കുന്ന പലിശ വര്‍ഷം തോറും കോമ്പൗണ്ട് ചെയ്യുകയും കാലാവധി പൂര്‍ത്തിയാകുന്നത് വരെ വീണ്ടും നിക്ഷേപിക്കുകയും ചെയ്യുന്നു. സെക്ഷന്‍ 80 സി പ്രകാരം ഈ പദ്ധതിയും നികുതിയിളവുകള്‍ക്ക് അര്‍ഹമാണ്.

കിസാന്‍ വികാസ് പത്ര

പ്രതിവര്‍ഷം 7.5 ശതമാനം പലിശയാണ് ഈ പദ്ധതി വഴി ലഭിക്കുന്നത്. 115 മാസത്തിനുള്ളിലാണ് നിങ്ങളുടെ നിക്ഷേപം ഇരട്ടിയാകുന്നത്. എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും ഈ പദ്ധതിയുടെ ഭാഗമാകാന്‍ സാധിക്കുന്നതാണ്.

Also Read: National Pension System: ഒരു ലക്ഷം രൂപ പെന്‍ഷന്‍ വേണോ? കൂടെ 1.5 കോടി സമ്പാദ്യമുണ്ടാകുമെന്ന് എന്‍പിഎസ് പറയാന്‍ പറഞ്ഞു

പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി

സ്ഥിര വരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ഈ പദ്ധതി തിരഞ്ഞെടുക്കാവുന്നതാണ്. 7.4 ശതമാനം പലിശയാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി വാഗ്ദാനം ചെയ്യുന്നത്. അഞ്ച് വര്‍ഷ കാലാവധിയാണ് സ്‌കീമിനുള്ളത്. എന്നാല്‍ ഈ പദ്ധതിയില്‍ നികുതി ആനുകൂല്യം വാഗ്ദാനം ചെയ്യപ്പെടുന്നില്ല.

സുകന്യ സമൃദ്ധി യോജന

പെണ്‍കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനായാണ് ഈ പദ്ധതി സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്നത്. പത്ത് വയസിന് താഴെയുള്ള പെണ്‍കുട്ടികളെയാണ് ഈ പദ്ധതിയില്‍ ചേര്‍ക്കാന്‍ സാധിക്കുന്നത്. 8.2 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. 21 വര്‍ഷത്തേക്ക് അല്ലെങ്കില്‍ പെണ്‍കുട്ടി വിവാഹിതയാകുന്നത് വരെയോ നിക്ഷേപം നടത്താന്‍ സാധിക്കുന്നതാണ്.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.

 

Related Stories
SBI Mobile Banking Outage : എസ്ബിഐ ഉപയോക്താക്കൾക്ക് യോനോ, യുപിഐ സേവനം ലഭിക്കുന്നില്ല? കാരണമിതാണ്
Savings Tips: ജോലി കിട്ടിയില്ലേ? എന്നാലിനി സമ്പാദിക്കാന്‍ പഠിക്കാം; ഈ അറിവും ഗുണം ചെയ്യും
PPF: ദാസാ എന്തുകൊണ്ട് ഈ ബുദ്ധി നേരത്തെ തോന്നിയില്ല; 137 രൂപയ്ക്ക് 34 ലക്ഷം ഉണ്ടാക്കാമെന്ന് ഇപ്പോഴല്ലേ അറിഞ്ഞേ!
Kerala Gold Rate Today: ‘ഇതെന്തൊരു പോക്കാ സ്വർണമേ’;പുതുമാസത്തിലും രക്ഷയില്ല, ഏറ്റവും ഉയർന്ന നിരക്കിലെത്തി സ്വർണവില
Financial Changes From April 1: വിലയല്‍പം കൂടും, എങ്കിലും ആശ്വാസത്തിനും വകയുണ്ട്; ഏപ്രില്‍ 1 മുതല്‍ കാര്യങ്ങള്‍ അല്‍പം കടുക്കും
Donald Trump’s reciprocal tariffs: ട്രംപിന്റെ ‘പരസ്പര താരിഫുകൾ’ നാളെ മുതൽ; ഇന്ത്യയെ കാത്തിരിക്കുന്നത് എന്ത്?
തൈരിനൊപ്പം ഇവ കഴിക്കല്ലേ പണികിട്ടും
ഈ ഭക്ഷണങ്ങൾ പാവയ്ക്കയുടെ കൂടെ കഴിക്കരുത്..!
കിവിയുടെ തൊലിയിൽ ഇത്രയും കാര്യങ്ങളുണ്ടോ ?
വീണ്ടും മണവാട്ടിയായി അഹാന കൃഷ്ണ