Kerala Ration Kerosene: നിങ്ങളുടെ റേഷൻ കടയിൽ ഇനി മണ്ണെണ്ണ കിട്ടിയേക്കില്ല, പുതിയ നിയമം ഇങ്ങനെ

Kerala Kerosene Sale: റേഷൻ മുൻഗണനാ വിഭാഗത്തിൽ മഞ്ഞ കാർഡ് ഉടമകൾക്ക് ഒരു ലിറ്ററും പിങ്ക് കാർഡ് ഉടമകൾക്ക് അര ലിറ്ററുമാണ് മണ്ണെണ്ണ ലഭിക്കുന്നത്.  മൂന്ന് മാസത്തിലൊരിക്കലാണ് നിലവിൽ മണ്ണെണ്ണ വിതരണം

Kerala Ration Kerosene: നിങ്ങളുടെ റേഷൻ കടയിൽ ഇനി മണ്ണെണ്ണ കിട്ടിയേക്കില്ല, പുതിയ നിയമം ഇങ്ങനെ

Kerosene | Credits: Tv9 Networks

Published: 

12 Jul 2024 12:02 PM

ഇനി ചിലപ്പോൾ റേഷൻ വാങ്ങാൻ ചെല്ലുമ്പോൾ മണ്ണെണ്ണ കിട്ടണമെന്നില്ല. റേഷൻ വിതരണത്തിൽ പുതിയ മാറ്റം നടപ്പാക്കാനൊരുങ്ങുകയാണ് സംസ്ഥാന സർക്കാർ. പഞ്ചായത്തിലെ എല്ലാ റേഷൻ കടകളിലും എല്ലാ റേഷൻ ഉത്പന്നങ്ങളും കിട്ടിയിരുന്ന സ്ഥാനത്ത് ഇനി മുതൽ ഒരു പഞ്ചായത്തിലെ രണ്ട് റേഷൻ കടകളിൽ മാത്രമെ മണ്ണെണ്ണ ലഭിക്കുകയുള്ളു. നാളുകളായി മണ്ണെണ്ണ വിതരണത്തിൽ പ്രതിസന്ധി നിലനിൽക്കുന്നുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പുതിയ മാറ്റം. പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണറിൻ്റെയാണ് ഉത്തരവ്.

റേഷൻ മുൻഗണനാ വിഭാഗത്തിൽ മഞ്ഞ കാർഡ് ഉടമകൾക്ക് ഒരു ലിറ്ററും പിങ്ക് കാർഡ് ഉടമകൾക്ക് അര ലിറ്ററുമാണ് മണ്ണെണ്ണ ലഭിക്കുന്നത്.  മൂന്ന് മാസത്തിലൊരിക്കലാണ് നിലവിൽ മണ്ണെണ്ണ വിതരണം. എന്നിട്ടും മണ്ണെണ്ണയ്ക്ക് പ്രതിസന്ധിയാണ്. സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിതരണം കേന്ദ്ര സർക്കാർ വെട്ടി കുറച്ചതും പ്രതിസന്ധിക്ക് ആക്കം കൂട്ടി.

നിലവിൽ ഒരു ലിറ്റർ മണ്ണെണ്ണയ്ക്ക് 71 രൂപയാണ് നിരക്ക്. നേരത്തെ ഇത് 73 രൂപയായിരുന്നു. 2023 ഒക്ടോബറിൽ 83 രൂപയായിരുന്ന മണ്ണെണ്ണയാണ് വില കുറഞ്ഞ് 73-ലേക്ക് എത്തിയത്.

അതേസമയം മണ്ണെണ്ണ വിതരണം പരിമിതപ്പെടുത്തുന്നുവെന്ന് ആരോപിച്ച് മണ്ണെണ്ണ വിതരണം ഏറ്റെടുക്കില്ലെന്ന് റേഷൻ ഡീലേഴ്സ് കോ-ഓർഡിനേഷൻ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ മണ്ണെണ്ണ വിതരണം ചെയ്യുന്ന റേഷൻ കടകളിൽ നിന്ന് മാത്രം ആളുകൾ സാധനം വാങ്ങുകയും മറ്റ് കടകളിലെ വരുമാനം കുറയുകയും ചെയ്യുമെന്നാണ് ഒരു വിഭാഗം പറയുന്നത്. ഇതിന് ബദൽ മാർഗങ്ങൾ പരിശോധിക്കുകയാണ് വ്യാപാരികൾ.

മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍