സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ജൂലൈ 24 മുതൽ; 900 കോടി രൂപ അനുവദിച്ച് ധനവകുപ്പ് | Kerala Welfare Pension Distribution starts july 24 says Finance Minister KN Balagopal Malayalam news - Malayalam Tv9

Welfare Pension: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ജൂലൈ 24 മുതൽ; 900 കോടി രൂപ അനുവദിച്ച് ധനവകുപ്പ്

Welfare Pension Distribution: പതിവുപോലെ ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ട്‌ വഴിയും, മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ടും വീട്ടിലും പെൻഷൻ ലഭിക്കുന്നതാണ്. അഞ്ച് മാസത്തെ പെൻഷൻ കുടിശികയാണ് നിലവിൽ നൽകാനുള്ളത്.

Welfare Pension: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ജൂലൈ 24 മുതൽ; 900 കോടി രൂപ അനുവദിച്ച് ധനവകുപ്പ്

Welfare Pension Distribution. (Image Courtesy: X)

Updated On: 

22 Jul 2024 14:08 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം (Welfare Pension Distribution) ബുധനാഴ്ച മുതൽ ആരംഭിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ (K N Balagopal). ഇതിനായി 900 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. അഞ്ച് മാസത്തെ പെൻഷൻ കുടിശികയാണ് നിലവിൽ നൽകാനുള്ളത്. ഇതിൽ രണ്ട് ഗഡു ഈ വർഷവും മൂന്ന് ഗഡു അടുത്ത വർഷവും നൽകുമെന്നും ധനവകുപ്പ് അറിയിച്ചിട്ടുണ്ട്.

ഗുണഭോക്താക്കൾക്ക്‌ 1600 രൂപ വീതമാണ്‌ ലഭിക്കുക. സംസ്ഥാനത്ത് 60 ലക്ഷം പേർക്കാണ് പെൻഷൻ ലഭിക്കുക. പതിവുപോലെ ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ട്‌ വഴിയും, മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ടും വീട്ടിലും പെൻഷൻ ലഭിക്കുന്നതാണ്. അതാത്‌ മാസം പെൻഷൻ വിതരണത്തിന്‌ നടപടി സ്വീകരിക്കുമെന്ന്‌ ഈ വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച്‌ കഴിഞ്ഞ മാർച്ച് മുതൽ അതാത് മാസം പെൻഷൻ നൽകി വരികയാണെന്നും ധനവകുപ്പ് കൂട്ടിച്ചേർത്തു.

ALSO READ: കേന്ദ്ര ബജറ്റിൽ പ്രതീക്ഷയോടെ കേരളം; വിഴിഞ്ഞം തുറമുഖം ഉൾപ്പെടെ വൻകിട പദ്ധതികൾ പരി​ഗണനയിൽ

അതേസമയം കേന്ദ്രം സാമ്പത്തികമായി ശ്വാസം മുട്ടിക്കാൻ ശ്രമിച്ചിട്ടും 40,000 കോടി രൂപ അധികമായി ചിലവഴിച്ച്‌ കോവിഡ് കാലത്തും ശമ്പള – പെൻഷൻ പരിഷ്കരണം നടപ്പിലാക്കിയ അപൂർവ്വം സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രി പറഞ്ഞിരുന്നു. 30 ലക്ഷം പേർക്ക് മാസം 600 രൂപ വീതം നൽകിയിരുന്ന ക്ഷേമപെൻഷൻ‌ ഇപ്പോൾ 62 ലക്ഷം പേർക്ക് 1600 രൂപ വീതമാണ് നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പീനട്ട് ബട്ടർ കഴിക്കുന്നത് നല്ലതോ? ഗുണങ്ങൾ അറിഞ്ഞിരിക്കണം
സ്കിൻ വെട്ടിത്തിളങ്ങാൻ ഈ ജ്യൂസുകൾ ശീലമാക്കൂ
ഇനി ചർമം കണ്ടാൽ പ്രായം തോന്നില്ല; ഈ രീതികൾ പിന്തുടരാം
14 വർഷത്തെ ഓസീസ് കുതിപ്പ് അവസാനിപ്പിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ