5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Welfare Pension: ജൂലൈ 24-ന് എത്തുമെന്ന് പറഞ്ഞു, പെൻഷൻ കിട്ടിയില്ലേ?

Kerala Welfare Pension Distribution: 60 ലക്ഷത്തിലധികം പേരാണ് ക്ഷേമ പെൻഷൻ്റെ ഗുണഭോക്താക്കൾ. ഒരാൾക്ക് 1600 രൂപ എന്ന കണക്കിൽ 900 കോടി രൂപയാണ് വിതരണം ചെയ്യാൻ വേണ്ടത്. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വഴിയും അല്ലാത്തവർക്ക് സഹകരണ സംഘങ്ങൾ വഴിയും പെൻഷൻ എത്തും

Kerala Welfare Pension: ജൂലൈ 24-ന് എത്തുമെന്ന് പറഞ്ഞു, പെൻഷൻ കിട്ടിയില്ലേ?
kerala welfare pension | Credits
arun-nair
Arun Nair | Published: 24 Jul 2024 12:56 PM

അങ്ങനെ ആശ്വാസമായി പെൻഷൻ ഇന്ന് മുതൽ നിങ്ങളുടെ ബാങ്ക്‌ അക്കൗണ്ടുകളിലേക്ക് എത്തി തുടങ്ങും. 60 ലക്ഷത്തിലധികം പേരാണ് ക്ഷേമ പെൻഷൻ്റെ ഗുണഭോക്താക്കൾ. ഒരാൾക്ക് 1600 രൂപ എന്ന കണക്കിൽ 900 കോടി രൂപയാണ് വിതരണം ചെയ്യാൻ വേണ്ടത്. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വഴിയാണ് പെൻഷൻ എത്തുക. അല്ലാത്തവർക്ക് സഹകരണ സംഘങ്ങൾ വഴി നേരിട്ട് വീടുകളിലും എത്തിക്കും. എന്നാൽ ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം പല ബാങ്കുകളിലും പെൻഷൻ തുക എത്തിയിട്ടില്ലെന്നാണ്. ജൂണിലാണ് ക്ഷേമപെൻഷൻ അവസാനമായി നൽകിയത് ഇതിന് പിന്നാലെ അടുത്ത സാമ്പത്തിക വർഷത്തോടെ പെൻഷൻ കുടിശ്ശിക പൂർണമായി തീർക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.

2023 മെയ് മുതലാണ് സംസ്ഥാന സർക്കാരിൻ്റെ പെൻഷൻ വിതരണം മന്ദഗതിയിലായത്. 2023 ഓഗസ്റ്റിൽ ഓണത്തിന് മുൻപ് മെയ്, ജൂൺ മാസങ്ങളിലെ പെൻഷൻ സർക്കാർ നൽകിയിരുന്നു. പിന്നീട് ജൂലായ് മാസത്തെ പെൻഷൻ കുടിശ്ശികയും സർക്കാർ വിതരണം ചെയ്തിരുന്നു. വിഷുവിനും റംസാനും മുന്നോടിയായി ഏപ്രിലിൽ 3,200 രൂപ വീതം സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ കുടിശ്ശികയും നൽകിയിരുന്നു. പലതവണയായുള്ള ഇത്തരം കുടിശ്ശിക വരുത്തൽ മൂലം ഗുണഭോക്താക്കളും നട്ടം തിരിയുന്ന അവസ്ഥയിലാണ്.

ALSO READ: Welfare Pension: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ജൂലൈ 24 മുതൽ; 900 കോടി രൂപ അനുവദിച്ച് ധനവകുപ്പ്

നിലവിൽ സംസ്ഥാനത്തെ പെൻഷൻ കുടിശിക അഞ്ച് മാസമാണ്. ഇതിലെ രണ്ട് ഗഡു ഈ വർഷവും മൂന്ന് ഗഡു അടുത്ത വർഷവും നൽകുമെന്നാണ് ധനവകുപ്പ് അറിയിച്ചിരിക്കുന്നത്. സാമ്പത്തിക ഞെരുക്കങ്ങൾക്കിടയിലും 40,000 കോടി രൂപ ചിലവഴിച്ച് കോവിഡ് കാലത്ത് പോലും ജീവനക്കാരുടെ ശമ്പള – പെൻഷൻ പരിഷ്കരണങ്ങൾ നടപ്പിലാക്കിയ അപൂർവ്വം സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞിരുന്നു.

പെൻഷൻ മുടങ്ങാൻ കാരണം

സർക്കാർ ഫണ്ട് അനുവദിക്കാത്തതാണ് പെൻഷൻ വിതരണം ആരംഭിക്കാൻ തടസ്സം എന്നാണ് സൂചനയെന്ന് വിവിധ സോഴ്സുകളെ ഉദ്ധരിച്ച് മനോരമ റിപ്പോർട്ട് ചെയ്യുന്നു. ഇത് സംബന്ധിച്ച് ഉത്തരവ് സർക്കാർ ഇറക്കിയിട്ടില്ലെന്ന് മനോരമയുടെ വാർത്തയിൽ പറയുന്നു.

എന്ന് ലഭിക്കും

കണക്കെടുപ്പ് പൂർത്തിയാക്കി ധനവകുപ്പിന് നൽകിയെന്നാണ് ബന്ധപ്പെട്ട വകുപ്പ് പറയുന്നത്. ഇനി തുക റിലീസ് ചെയ്യാൻ മാത്രമാണ് താമസം എന്നും അധികൃതർ പറയുന്നു.

Latest News