Kerala Welfare Pension: കോളടിച്ചു, ഇത്തവണ കിട്ടുന്നത് 3200 രൂപ പെൻഷൻ

കുടിശ്ശിക അടക്കമുള്ള തുകയാണ് എല്ലാവർക്കും ലഭിക്കുന്നത്, ബാക്കി കുടിശ്ശികയും താമസിക്കാതെ മറ്റ് മാസങ്ങളിൽ ലഭിക്കും

Kerala Welfare Pension: കോളടിച്ചു, ഇത്തവണ കിട്ടുന്നത് 3200 രൂപ പെൻഷൻ

Kerala Welfare Pension

Updated On: 

20 Jan 2025 22:13 PM

തിരുവനന്തപുരം: പെൻഷൻ ഗുണഭോക്താക്കൾക്ക് സന്തോഷ വാർത്ത. ക്ഷേമ പെൻ രണ്ടു ഗഡു ഉടൻ നിങ്ങളുടെ അക്കൗണ്ടുകളിലേക്ക് എത്തും. 3200 രൂപ വീതം 62 ലക്ഷത്തോളം പേർക്കാണ് പെൻഷൻ ലഭിക്കുന്നത്. 1604 കോടിയാണ് ഇതിനായി സർക്കാർ അനുവദിച്ചത്. പെൻഷൻ വെള്ളിയാഴ്ച മുതൽ അതാത് ഗുണഭോക്താക്കൾക്ക്‌ ബാങ്ക്‌ അക്കൗണ്ടുകളിലേക്ക് എത്തും. ബാങ്ക്‌ അക്കൗണ്ടിൽ വാങ്ങുന്ന 26.62 ലക്ഷം പേർക്കും, ബാക്കിയുള്ളത് വിവിധ ഗുണഭോക്താക്കളുടെ സഹകരണ ബാങ്കുകൾ വഴിയുമാണ് ലഭിക്കുന്നത്.

ഏതൊക്കെ മാസം

നിലവിലെ പെൻഷൻ ജനുവരിയിലേതാണ്. ഇത് കൂടാതെ നേരത്തെയുള്ള കുടിശ്ശിക മാസങ്ങളിൽ ഒന്നിൻ്റെ പെൻഷനും ചേർന്നാണ് 3200 രൂപ ലഭിക്കുന്നത്. അതായത് 1600 വീതം രണ്ട് മാസത്തെ പെൻഷനാണിത്.

കനത്ത സാമ്പത്തിക ഞെരുക്കമെന്ന്

സംസ്ഥാനത്ത് കനത്ത സാമ്പത്തിക ഞെരുക്കം ഇപ്പോഴും തുടരുകയാണെന്നും എന്നിട്ടും, കുടിശ്ശികയില്ലാതെ പെൻഷൻ കൊടുക്കുന്നുണ്ടെന്നും ധനമന്ത്രി കെഎൻ ബാലഗോപാലിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. 35,400 കോടിയോളം രൂപയാണ്‌ പിണറായി വിജയൻ സർക്കാർ ഇതുവരെ വിതരണം ചെയ്തത്. 62 ലക്ഷം പേരിൽ  6.8 ലക്ഷം ഗുണഭോക്താക്കൾക്കാണ് കേന്ദ്ര സർക്കാർ വിഹിതമായ ശരാശരി 300 രൂപ  സഹായം ലഭിക്കുന്നത്. ബാക്കി തുക സംസ്ഥാനമാണ് കണ്ടെത്തുന്നത്. നിലവിൽ നാമമാത്ര കേന്ദ്ര പെൻഷൻ വിഹിതമുള്ളത്‌ വാർദ്ധക്യ, വികലാംഗ, വിധവ പെൻഷൻ ഗുണഭോക്താക്കൾക്കാണ്. എന്നാൽ ഇതും നിലവിൽ കുടിശ്ശികയായിരിക്കുകയാണ്.  419 കോടി രൂപ കേന്ദ്ര വിഹിതമാണ് സംസ്ഥാനം മുൻകൂറായി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ നൽകിയത്- കെഎൻ ബാലഗോപാൽ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകളെടുത്തവര്‍
അമേരിക്കയിൽ ഉദ്ഘാടനത്തിൽ തിളങ്ങിയ ഈ താരത്തെ മനസ്സിലായോ?
ദിവസവും പെരുംജീരകം നന്നായി ചവച്ചരച്ച് കഴിച്ചോളൂ
വൈറ്റമിൻ സി കൂടുതൽ നെല്ലിക്കയിലോ പേരയ്ക്കയിലോ?