Vishu Bumper Lottery 2024 Winner : ഇതാ 12 കോടി നേടിയ ഭാഗ്യവാൻ; വിഷു ബമ്പർ അടിച്ചത് സെക്യൂരിറ്റി ജീവനക്കാരന്
Kerala Vishu Bumper Lottery 2024 Winner : സിആർപിഎഫ് വിമുക്തഭടനും ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനുമായ ആലപ്പുഴ പഴവീട് സ്വദേശി വിശ്വംഭരനാണ് വിഷു ബമ്പറിൻ്റെ ഒന്നാം സമ്മാനമായ 12 കോടി അടിച്ചത്.

Vishu Bumper Lottery Winner - Viswabharan
ആലപ്പുഴ : വിഷു ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി അടിച്ചത് ആലപ്പുഴ പഴവീട് സ്വദേശിക്ക്. വിമുക്ത സിആർപിഎഫ് ഭടനും ബാങ്ക് സെക്യുരിറ്റി ജീവനക്കാരനുമായി വിശ്വംബരനാണ് 12 കോടി ഭാഗ്യം ലഭിച്ചത്. സെക്യുരിറ്റി പണി അവസാനിപ്പിച്ച് വിശ്രമജീവിതം നയിക്കുന്നിതിനിടെയാണ് വിശ്വംഭരനെ തേടി മഹഭാഗ്യമെത്തിയത്.
വിശ്വംഭരനെടുത്ത രണ്ട് ടിക്കറ്റുകൾ ഒന്നിനാണ് ബമ്പറടിച്ചത്. VC 490987 എന്ന ടിക്കറ്റിനാണ് വിഷു ബമ്പറിൻ്റെ ഒന്നാം സമ്മാനമായ 12 കോടി അടിച്ചത്. ഇന്നലെ മെയ് 29-ാം തീയതിയാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് വിഷു ബമ്പർ ബിആർ-97 ലോട്ടറിയുടെ നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.
ALSO READ : Vishu Bumper Lottery Result 2024: ബമ്പറടിച്ചാൽ ഇനി കയ്യിൽ എത്ര കിട്ടും? ടാക്സ് എത്ര?
വിഷു ബമ്പറിൻ്റെ ബാക്കി ഫലങ്ങൾ
വിഷു ബമ്പറിൻ്റെ രണ്ടാം സമ്മാനം നേടി ടിക്കറ്റ് നമ്പറുകൾ ഇവയാണ്-
VA 205272
VB 429992
VC 523085
VD 154182
VE 565485
VG 654490
ഒരു കോടി രൂപയാണ് രണ്ടാം സമ്മാനം. ആറ് ടിക്കറ്റുകൾക്കാണ് ഒരു കോടി രൂപ വീതം ലഭിക്കുക.
മൂന്നാം സമ്മാനം
VA 160472
VB 125395
VC 736469
VD 367949
VE 171235
VG 553837
മൂന്നാം സമ്മാനവും ആറ് ടിക്കറ്റുകൾക്കാണ് ലഭിക്കുക. പത്ത് ലക്ഷം രൂപയാണ് ഓരോ ടിക്കറ്റുകൾക്കും ലഭിക്കുക.
നാലാം സമ്മാനം
VA 444237
VB 504534
VC 200791
VD 137919
VE 255939
VG 300513
അഞ്ച് ലക്ഷം രൂപയാണ് നാലാം സമ്മാനം. ആറ് ടിക്കറ്റുകൾക്കാണ് നാലാം സമ്മാനമായ അഞ്ച് ലക്ഷം രൂപ ലഭിക്കുക.
കൂടാതെ VA 490987, VB 490987, VD 490987, VE 490987, VG 490987 എന്നീ ടിക്കറ്റ് നമ്പറുകൾക്ക് സമാശ്വാസ സമ്മാനമായി ഒരു ലക്ഷം രൂപ ലഭിക്കും
ബമ്പറിടിച്ചാൽ എത്ര കോടി കൈയ്യിൽ ലഭിക്കും?
വിഷു ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം 12 കോടി രൂപയാണ്. ഇതിൽ 10 ശതമാനം ഏജൻസി കമ്മീഷനായും 30 ശതമാനം നികുതിയായും ആകെ തുകയിൽ നിന്നും കുറയ്ക്കും. ബാക്കി 7.58 കോടി രൂപയാണ് വിജയികൾക്ക് ലഭിക്കുന്നത്. ഇത് സ്ഥിര നിക്ഷേപമായി നിക്ഷേപിച്ചാലും ഇതിന് ലഭിക്കുന്ന പലിശയ്ക്ക് ആനുപാതികമായുള്ള നികുതി ഉപഭോക്താവ് നൽകേണ്ടതായുണ്ട്. ഇത് നിങ്ങളുടെ വാർഷിക വരുമാനത്തിൽ ഉൾപ്പെടുത്തുന്നതാണ്.
സമ്മാനമടിച്ചാൽ ഇവ കൂടി കരുതണം
1. ടിക്കറ്റിൻ്റെ ഇരുവശങ്ങളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോകോപ്പി.
2. ഒരു ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ
3. പാൻ കാർഡിൻ്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
4. റവന്യൂ സ്റ്റാമ്പ് സഹിതം വെബ്സൈറ്റിൽ ലഭ്യമായ ഫോമിൽ അവാർഡ് തുകയുടെ രസീത്.
5. തിരിച്ചറിയൽ രേഖ: ആധാർ കാർഡ്, പാൻ കാർഡ്, റേഷൻ കാർഡ്, വോട്ടേഴ്‌സ് ഐഡി
ഭാഗ്യക്കുറി വകുപ്പിന്റെ ചട്ടപ്രകാരം നറുക്കെടുപ്പ് കഴിഞ്ഞ് ഒരു മാസത്തിനകം വിജയി സമ്മാനത്തുക കൈപ്പറ്റണം എന്നതാണ്.