Vishu Bumper Lottery 2024 Prize Money : 12 കോടി മാത്രല്ല, മറ്റ് വമ്പൻ സമ്മാനങ്ങളുമുണ്ട്; വിഷു ബമ്പർ സമ്മാനഘടന ഇങ്ങനെ

Kerala Lottery Vishu Bumper 2024 Prize Money : ഒന്നാം സമ്മാനം 12 കോടി രൂപയ്ക്ക് പുറമെ ഒരു കോടി, പത്ത് ലക്ഷം എന്നിങ്ങിനെയാണ് വിഷു ബമ്പർ ബിആർ-97 ലോട്ടറിയിലൂടെ ലഭിക്കുന്ന സമ്മാനങ്ങൾ

Vishu Bumper Lottery 2024 Prize Money : 12 കോടി മാത്രല്ല, മറ്റ് വമ്പൻ സമ്മാനങ്ങളുമുണ്ട്; വിഷു ബമ്പർ സമ്മാനഘടന ഇങ്ങനെ

Vishu Bumper Lottery

jenish-thomas
Updated On: 

29 May 2024 13:14 PM

Vishu Bumper 2024 Prize Money List : 12 കോടി നേടുന്ന ഭാഗ്യാവനെ ഇന്നറിയാം. സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് സംഘടിപ്പിക്കുന്ന വിഷു ബമ്പർ ലോട്ടറിയുടെ ഫലമാണ് ഇന്ന് മെയ് 29-ാ ം തീയതി പ്രഖ്യാപിക്കുക. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് വിഷു ബമ്പറിൻ്റെ നറുക്കെടുപ്പ് ആരംഭിക്കും. തുടർന്ന് ഇന്നത്തെ ബമ്പർ ഭാഗ്യശാലികൾ ആരെല്ലാമാണെന്നറിയാൻ സാധിക്കും. ഒന്നാം സമ്മാനം നേടുന്ന 12 കോടിയുടെ ഒരു ഭാഗ്യവാനെ മാത്രമല്ല നിരവധി ഭാഗ്യവാന്മാരെ വിഷു ബമ്പറിലൂടെ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് സൃഷ്ടിക്കും.

വിഷു ബമ്പർ ബി ആർ-97 ലോട്ടറിയുടെ സമ്മാനഘടന

ആറ് സീരീസുകളിലായിട്ടാണ് BR-97 വിഷു ബമ്പർ ലോട്ടറി ടിക്കറ്റുകൾ വിൽപ്പനയ്ക്കെത്തിച്ചിരിക്കുന്നത്. VA, VB, VC, VD, VE, VG എന്നിങ്ങനെ ആറ് സീരീസുകളിലാണ് വിഷു ബമ്പർ ലോട്ടറി ടിക്കറ്റുകൾ അച്ചടിച്ചിരിക്കുന്നത്. ഒന്നാം സമ്മാനമായ 12 കോടിയിൽ ആരംഭിച്ച് ഏറ്റവും കുറഞ്ഞത് 300 രൂപ എന്നിങ്ങിനെയാണ് വിഷു ബമ്പർ ലോട്ടറിയുടെ സമ്മാനഘടന.

ALSO READ : Vishu Bumper Lottery Result 2024: ബമ്പറടിച്ചാൽ ഇനി കയ്യിൽ എത്ര കിട്ടും? ടാക്സ് എത്ര?

ഒന്നാം സമ്മാനം – 12 കോടി രൂപ (എല്ലാ സീരീസുകളിൽ നിന്നായി ഒരു വിജയി)

സമാശ്വാസ സമ്മാനം – ഒരു ലക്ഷം രൂപ (ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് നമ്പറിന് സമാനമായി മറ്റ് സീരീസിലെ ടിക്കറ്റുകൾ ലഭിക്കുക. അങ്ങനെ ആകെ അഞ്ച് പേർക്ക് ലഭിക്കും)

രണ്ടാം സമ്മാനം – ഒരു കോടി രൂപ (ഓരോ സീരീസിൽ നിന്നും ഒരു വിജയി കണ്ടെത്തും. അങ്ങനെ ആറ് പേർക്ക് ലഭിക്കും)

മൂന്നാം സമ്മാനം – പത്ത് ലക്ഷം രൂപ (ഓരോ സീരീസിൽ നിന്നും ഒരു വിജയിയെ കണ്ടെത്തും. അങ്ങനെ ആറ് പേർക്ക് ലഭിക്കും)

നാലാം സമ്മാനം– അഞ്ച് ലക്ഷം രൂപ (ഓരോ സീരീസിൽ നിന്നും ഒരു വിജയിയെ കണ്ടെത്തും. അങ്ങനെ ആറ് പേർക്ക് ലഭിക്കും)

അഞ്ചാം സമ്മാനം – 5,000 രൂപ

ആറാം സമ്മാനം – 2,000 രൂപ

ഏഴാം സമ്മാനം – 1,000 രൂപ

എട്ടാം സമ്മാനം – 500 രൂപ

ഒമ്പതാം സമ്മാനം – 300 രൂപ

5,000 രൂപയ്ക്ക് താഴെ സമ്മാനം അർഹമായ ടിക്കറ്റുകൾ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് പണം കൈപ്പറ്റാവുന്നതാണ്. 5,000 ത്തിന് മുകളിൽ സമ്മാനം ലഭിക്കുന്നവർ ലോട്ടറി ടിക്കറ്റുകൾ അടുത്തുള്ള ബാങ്കുകളിലോ സംസ്ഥാന ലോട്ടറി വകുപ്പിൻ്റെ ഓഫീസുകളിലോ സമർപ്പിക്കേണ്ടതാണ്. ഉയർന്ന തുക സമ്മാനമായി ലഭിക്കുന്നവർക്ക് ഏജൻ്റിന് നൽകാനുള്ള കമ്മീഷനും മറ്റ് നികുതിയും സെസും കിഴിച്ചതിന് ശേഷമുള്ള പണമെ കൈയ്യിൽ ലഭിക്കുക.

തിരുവന്തപുരം ബേക്കറി ജങ്ഷനിലുള്ള ലോട്ടറി വകുപ്പിൻ്റെ ഗോർക്കി ഭവനിഷ വെച്ചാണ് വിഷു ബമ്പർ നറുക്കെടുപ്പ് സംഘടിപ്പിക്കുക. രണ്ട് മണിക്ക് നറുക്കെടുപ്പ് ആരംഭിച്ച് 2.05നും 2.10നുമിടിയിൽ ഇന്നത്തെ ഭാഗ്യശാലി ആരാണെന്ന് അറിയാൻ സാധിക്കും. കൂടാതെ ഇന്ന് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് മൺസൂൺ ബമ്പർ ലോട്ടറിയുടെ പ്രകാശനവും നടത്തും.

ഡ്രാഗണ്‍ ഫ്രൂട്ട് പ്രമേഹരോഗികള്‍ കഴിക്കുന്നത് നല്ലതാണോ?
കൂൺ കഴിക്കുന്നവരാണോ നിങ്ങൾ?
അശ്വിന്‍ പറയുന്നു, 'ഈ ടീമാണ് നല്ലത്'
ഹോളി ആഘോഷിച്ചോളൂ! കണ്ണുകളുടെ ആരോ​ഗ്യം ശ്രദ്ധിക്കണേ