BSNL SIM: അടിപൊളി ഓഫർ വന്നതോടെ BSNL ഓഫീസ് തേടി നടക്കുകയാണോ? എന്നാൽ ഒറ്റ ക്ലിക്കിൽ 4G സിം വീട്ടുമുറ്റത്തെത്തും
വാട്സാപ്പ് വഴിയും സിം ഓർഡർ ചെയ്യാനുള്ള സൗകര്യവുമുണ്ട്. കേരളത്തിലെ വരിക്കാർ ഇതിനായി+91 8891767525 എന്ന നമ്പറുമായി ബന്ധപ്പെടണം. ഈ വാട്സ്ആപ്പ് നമ്പറിൽ “Hi” എന്ന് മെസേജ് അയച്ചാൽ മതി, സിം വീട്ടിലെത്തും.
ഒരുക്കാലത്ത് ആർക്കും വേണ്ടാതിരുന്ന ബിഎസ്എന്‍എല്‍ ഇന്ന് എല്ലാവർക്കും പ്രീയങ്കരമാണ്. മറ്റ് സ്വകാര്യ ടെലികോം കമ്പിനികളോട് ഏറ്റുമുട്ടാതെ ഒരു മൂലയ്ക്ക് നിൽക്കേണ്ടി വന്ന ഒരു അവസ്ഥ ഉണ്ടായിരുന്നെങ്കിൽ പോലും ഇരട്ടി ശക്തിയോടെ വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ് .നെറ്റ് കിട്ടുന്നില്ല സ്പീഡ് കുറവ് എന്നൊക്കെ പറഞ്ഞു ഉപേക്ഷിച്ചവർ തന്നെയാണ് വീണ്ടും ബിഎസ്എന്‍എലിനെ തേടിയെത്തുന്നത്. മറ്റ് ടെലിക്കോം കമ്പിനികൾ കോൾ നിരക്കുകളുടെ വില കൂട്ടി തിരിച്ചടിയായപ്പോഴും ബിഎസ്എന്‍എല്‍ ഓഫറുകള്‍ കൊണ്ട് മൂടുകയായിരുന്നു. ഇതോടെ ആർക്കും വേണ്ടാതിരുന്ന ബിഎസ്എന്‍എലിലേക്ക് സിം പോർട്ട് ചെയ്യാൻ നിരവധി പേരാണ് ഓടിയെത്തുന്നത്.
ഇതോടെ അടുത്തുള്ള ബിഎസ്എന്‍എല്‍ ഓഫീസ് തേടി എത്തുന്നവരുടെ എണ്ണം കൂടിവരുകയാണ്. എന്നാൽ ബിഎസ്എന്‍എലിനു അങ്ങനെ ബുദ്ധിമുട്ടിക്കാൻ ഇഷ്ടമല്ല. തിക്കി തിരക്കി ക്യൂ നിന്ന് ബുദ്ധിമുട്ടുന്നതിനു പരിഹാരമായാണ് ഇത്തവണ ബിഎസ്എന്‍എല്‍ എത്തിയിരിക്കുന്നത്. ബിഎസ്എന്‍എലിന്റെ 4ജി കണക്ടിവിറ്റിയുള്ള സിം വീട്ടുമുറ്റത്തെത്തും. കേരളത്തിൽ ലിലോ ആപ്പുകൾ വഴിയാണ് സിം ഹോം ഡെലിവറി ഒരുക്കുന്നത്. പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലും ലിലോ ആപ്പ് ലഭ്യമാണ്. ഇതുവരെ ഗുരുഗ്രാമിൽ മാത്രം ലഭിച്ചിരുന്ന സേവനമാണ് ബിഎസ്എന്‍എല്‍ മലയാളികൾക്കും വാഗ്ദാനം ചെയ്യുന്നത്. തിരുവനന്തപുരത്ത് സിം കാർഡുകളുടെ ഹോം ഡെലിവറി ആരംഭിച്ചതായി കമ്പനി അറിയിച്ചു.
ഇന്ത്യയുടെ പല ഭാഗത്തും ഇത്തരത്തിൽ സിം വിതരണം നടത്തിയിരുന്നു. ഈ വർഷം ആദ്യം പ്രൂണുമായി സഹകരിച്ച് ഗുരുഗ്രാമിലെയും ഗാസിയാബാദിലെയും തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ ഡെലിവറികൾ ആരംഭിച്ചു. ഇതിലൂടെ നമ്മുക്ക് പുതിയ സിം ബുക്ക് ചെയ്യാൻ മാത്രമല്ല പഴയ നമ്പർ മാറാതെ ബിഎസ്എന്‍എലിലേക്ക് സിം പോർട്ട് ചെയ്യാനും സാധിക്കും. ഇത് കൂടാതെ നിങ്ങളുടെ കൈയ്യിൽ 3 ജി സിം ഉണ്ടെങ്കിൽ 4ജി സിമ്മിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനുമാകും. ഇങ്ങനെ ചെയ്യുമ്പോൾ കമ്പനി 4ജി ഡേറ്റ സൗജന്യമായി തരും.
ലിലോ അതിവേഗ ഡെലിവറിയാണ് വാഗ്ദാനം ചെയ്യുന്നത്. ബിഎസ്എന്‍എലിന്റെ ഭാഗം തന്നെയാണ് ലിലോ. അതുകൊണ്ട് തന്നെ ലിലോയുടെ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുന്നതിനോ ഉപയോഗിക്കുന്നതിനോ ആശങ്കയുടെ ആവശ്യമില്ല. ലിലോ ആപ്പ് ഇൻസ്റ്റാൾ ചെയ്ത ശേഷം അതിൽ ബിഎസ്എന്‍എല്‍ സർവ്വീസ് തെരഞ്ഞെടുക്കാം. ആപ്പ് വഴി സിം മാറ്റാൻ സാധിക്കും കൂടാതെ റീചാർജിങ്ങിനും ഇത് ഉപയോഗിക്കാവുന്നതാണ്. ഇതിനു പുറമെ ഉപഭോക്താക്കൾക്ക് വാട്സാപ്പ് വഴിയും സിം ഓർഡർ ചെയ്യാനുള്ള സൗകര്യവുമുണ്ട്. കേരളത്തിലെ വരിക്കാർ ഇതിനായി+91 8891767525 എന്ന നമ്പറുമായി ബന്ധപ്പെടണം. ഈ വാട്സ്ആപ്പ് നമ്പറിൽ “Hi” എന്ന് മെസേജ് അയച്ചാൽ മതി, സിം വീട്ടിലെത്തും.