Welfare Pension: ക്ഷേമ പെന്‍ഷന്‍; ഒരു ഗഡുകൂടി അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍
Welfare Pension Distribution: ജനുവരിയിലാണ് ക്ഷേമ പെന്‍ഷന്റെ രണ്ട് ഗഡു സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. ഇതിനായി 1,604 കോടി രൂപ അനുവദിച്ചിരുന്നു. 62 ലക്ഷത്തോളം പേര്‍ക്ക് 3,200 രൂപ വീതമാണ് അന്ന് വിതരണം ചെയ്തത്. ജനുവരിയിലെ പെന്‍ഷനും കൂടാതെ കുടിശിക ഗഡുക്കളില്‍ ഒന്ന് കൂടി ഉള്‍പ്പെടുത്തിയായിരുന്നു അന്നത്തെ പെന്‍ഷന്‍ വിതരണം.

തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്റെ ഒരു ഗഡുകൂടി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. സാമൂഹ്യ, സുരക്ഷ, ക്ഷേമനിധി ഗുണഭോക്താക്കള്‍ക്കുള്ള പെന്‍ഷന്‍ തുകയുടെ ഒരു ഗഡുകൂടിയാണ് അനുവദിച്ചത്. പെന്‍ഷന്‍ നല്‍കുന്നതിനായി 812 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.
അടുത്ത ആഴ്ച മുതല്‍ പെന്‍ഷന്‍ വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. സംസ്ഥാനത്തെ ആകെ 62 ലക്ഷം ആളുകള്‍ക്കാണ് പെന്‍ഷന്‍ ലഭിക്കുക. 1,600 രൂപയാണ് പെന്‍ഷന്‍ തുക.
സംസ്ഥാനത്തെ 26.62 ലക്ഷം പേരുടെ അക്കൗണ്ട് വഴിയാണ് പെന്‍ഷന്‍ വിതരണം. ബാക്കിയുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി പെന്‍ഷന്‍ വീട്ടിലേക്ക് എത്തിക്കും.




ജനുവരിയിലാണ് ക്ഷേമ പെന്‍ഷന്റെ രണ്ട് ഗഡു സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. ഇതിനായി 1,604 കോടി രൂപ അനുവദിച്ചിരുന്നു. 62 ലക്ഷത്തോളം പേര്‍ക്ക് 3,200 രൂപ വീതമാണ് അന്ന് വിതരണം ചെയ്തത്. ജനുവരിയിലെ പെന്‍ഷനും കൂടാതെ കുടിശിക ഗഡുക്കളില്‍ ഒന്ന് കൂടി ഉള്‍പ്പെടുത്തിയായിരുന്നു അന്നത്തെ പെന്‍ഷന്‍ വിതരണം.
സാമ്പത്തിക പ്രതിസന്ധി മൂലം കുടിശികയായ ക്ഷേമ പെന്‍ഷന്‍ ഈ സാമ്പത്തിക വര്‍ഷവും അടുത്ത സാമ്പത്തിക വര്‍ഷവുമായി കൊടുത്തുതീര്‍ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. ആദ്യ ഗഡു ഓണത്തിന് വിതരണം ചെയ്തിരുന്നു.
പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം 35,400 കോടി രൂപയോളമാണ് ക്ഷേമ പെന്‍ഷന്‍ വിതരണത്തിനായി വിനിയോഗിച്ചത്. മാത്രമല്ല, രാജ്യത്തെ ഏറ്റവും സമഗ്രമായ സാമൂഹ്യസുരക്ഷ പെന്‍ഷന്‍ പദ്ധതി നടപ്പാക്കിയതും കേരളത്തിലാണ്.
Also Read: Kerala Welfare Pension: ജനുവരിയിലെ കിട്ടിയാലും 4800 രൂപ ഇനിയും, ക്ഷേമ പെൻഷൻ കുടിശ്ശിക വേറെയും
പെന്‍ഷന്‍ വിതരണത്തിനായുള്ള പണത്തിന്റെ 98 ശതമാനവും സംസ്ഥാനം തന്നെയാണ് കണ്ടെത്തുന്നത്. രണ്ട് ശതമാനത്തില്‍ താഴെ മാത്രമാണ് കേന്ദ്ര വിഹിതം ലഭിക്കുന്നത്. ക്ഷേപെന്‍ഷന്‍ വാങ്ങിക്കുന്നവരില്‍ 6.8 ലക്ഷം പേര്‍ക്കാണ് ശരാശരി 300 രൂപ വരെ കേന്ദ്രസഹായം ലഭിക്കുന്നത്. കേരളത്തിലുള്ള പെന്‍ഷന്‍ക്കാര്‍ക്ക് നല്‍കുന്നത് 1,600 രൂപയാണ്. അതിനാല്‍ തന്നെ ബാക്കി തുക സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തുന്നു.