5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Ration Shop Timings : ഈ സമയത്ത് റേഷൻ കടയിൽ പോകുരത്; വെറും കൈയ്യോടെ വരേണ്ടി വരും

Ration Shop Timings In Kerala : സംസ്ഥാനത്ത് ഉഷ്ണതരംഗം നിൽക്കുന്ന സാഹചര്യത്തിലാണ് സിവിൽ സപ്ലൈസ് വകുപ്പ് റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തിയിരിക്കുന്നത്

Ration Shop Timings : ഈ സമയത്ത് റേഷൻ കടയിൽ പോകുരത്; വെറും കൈയ്യോടെ വരേണ്ടി വരും
jenish-thomas
Jenish Thomas | Updated On: 06 May 2024 16:55 PM

Kerala Ration Shop New Timings : സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി സിവിൽ സപ്ലൈസ് വകുപ്പ്. ഇന്ന് മെയ് ആറാം തീയതി മുതലാണ് പുതിയ സമയക്രമീകരണങ്ങൾ നിലവിൽ വന്നത്. സംസ്ഥാനത്ത് വേനൽ ചൂടിൻ്റെ കാഠിന്യമേറിയതും ഉഷ്ണതരംഗ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ സമയക്രമീകരണം സിവിൽ സപ്ലൈസ് ഏർപ്പെടുത്തിയത്.

റേഷൻ കടകളുടെ സമയക്രമീകരണങ്ങൾ ഇങ്ങനെ

രണ്ട് സമയങ്ങളിലായിട്ടാണ് റേഷൻ കടകൾ പ്രവർത്തിക്കുക. രാവിലെ എട്ട് മണിക്ക് തുറക്കുന്ന റേഷൻ കട രാവിലെ 11 മണിക്ക് അടയ്ക്കും. തുടർന്നുള്ള ഇടവേളയ്ക്ക് ശേഷം വൈകിട്ട് നാല് മണിക്കാകും റേഷൻ വിതരണം വീണ്ടും ആരംഭിക്കുക. രാത്രി എട്ട് വരെയാകും റേഷൻ വിതരണമുണ്ടാകുക. മറ്റൊരു അറിയിപ്പുണ്ടാകും വരെ ഈ സമയക്രമത്തിലാകും റേഷൻ കടകൾ പ്രവർത്തിക്കുക.

മെയ് മാസത്തെ റേഷൻ വിതരണം

അതേസമയം മെയ് മാസത്തെ റേഷൻ വിതരണം ഇന്ന് മെയ് ആറാം തീയതി മുതൽ ആരംഭിച്ചു. ഓരോ കാർഡുകൾക്ക് ലഭിക്കുന്ന റേഷൻ വിഹിതം എങ്ങനെയെന്ന് പരിശോധിക്കാം:

അന്ത്യോദയ അന്ന യോജന (മഞ്ഞ് കാർഡ്) – 30 കിലോ ആരിയും മൂന്ന് കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. രണ്ട് പായ്ക്കറ്റ് ആട്ട ഏഴ് രൂപ നിരക്കിൽ ലഭിക്കും

മുൻഗണന വിഭാഗം (പിങ്ക് കാർഡ്) – കാർഡിലെ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. മൂന്ന് പായ്ക്കറ്റ് ആട്ട ഒമ്പത് രൂപ നിരക്കിൽ ലഭിക്കും (ഗോതമ്പിൽ നിന്നും കുറച്ചിട്ടായിരിക്കും ആട്ട നൽകുക)

പൊതുവിഭാഗം-സബ്സിഡി (നീല കാർഡ്)– ഓരോ അംഗത്തിന് രണ്ട് കിലോ അരി വീതം കിലോയ്ക്ക് നാല് രൂപ നിരക്കിൽ ലഭിക്കും. അധിക വിഹിതമായി നാല് കിലോ അരി കിലോയ്ക്ക് 10.90 രൂപയ്ക്ക് ലഭിക്കും

പൊതുവിഭാഗം (വെള്ള കാർഡ്)– അഞ്ച് കിലോ അരി കിലോയ്ക്ക് 10.90 രൂപാ നിരക്കിൽ ലഭിക്കും

പൊതുവിഭാഗം-സ്ഥാപനം (ബ്രൗൺ കാർഡ്) – രണ്ട് കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും