5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

PSC Chairman Salary: പിഎസ്സി ചെയർമാൻ്റെ ശമ്പളം പ്രധാനമന്ത്രിയേക്കാൾ, ചീഫ് ജസ്റ്റിസിനും മേലെ; ഞെട്ടിക്കുന്ന കണക്ക്

Kerala PSC Chairman Members Salary: പി‌എസ്‌സി ചെയർമാന്റെ പുതുക്കിയ ശമ്പളം ജില്ലാ ജഡ്ജിമാരുടെ സൂപ്പർ ടൈം സ്കെയിൽ തുകക്ക് തുല്യമായിരിക്കും, അതേസമയം അംഗങ്ങൾക്ക് ഇത് ജില്ലാ ജഡ്ജിമാരുടെ സെലക്ഷൻ ഗ്രേഡ് സ്കെയിലിൽ

PSC Chairman Salary: പിഎസ്സി ചെയർമാൻ്റെ ശമ്പളം പ്രധാനമന്ത്രിയേക്കാൾ, ചീഫ് ജസ്റ്റിസിനും മേലെ; ഞെട്ടിക്കുന്ന കണക്ക്
Kerala Psc SalaryImage Credit source: Social Media
arun-nair
Arun Nair | Updated On: 24 Feb 2025 12:45 PM

കേരളത്തിൻ്റെ പിഎസ്സി ചെയർമാൻ്റെ ശമ്പളമാണ് ഇപ്പോഴത്തെ ചർച്ച.കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഏർപ്പെടുന്ന സർക്കാർ ഒറ്റയടിക്ക് പിഎസ്സി ചെയർമാൻ്റെയും അംഗങ്ങളെയും ശമ്പളം വർധിപ്പിച്ചത് എന്തിനാണെന്നതാണ് ഇപ്പോഴും ഉയരുന്ന ചോദ്യം. നിലവിൽ രാജ്യത്തിൻ്റെ പ്രധാനമന്ത്രിയേക്കൾ ശമ്പളമുണ്ട് കേരളത്തിലെ പിഎസ്സി ചെയർമാനെന്നത് വളരെ അധികം ശ്രദ്ധേയമായ കാര്യമാണ്. പി‌എസ്‌സി ചെയർമാന്റെ പുതുക്കിയ ശമ്പളം ജില്ലാ ജഡ്ജിമാരുടെ സൂപ്പർ ടൈം സ്കെയിൽ തുകക്ക് തുല്യമായിരിക്കും, അതേസമയം അംഗങ്ങൾക്ക് ഇത് ജില്ലാ ജഡ്ജിമാരുടെ സെലക്ഷൻ ഗ്രേഡ് സ്കെയിലിൽ ലഭിക്കുന്ന പരമാവധി തുകയ്ക്ക് തുല്യമായിരിക്കും ശമ്പളം.

പ്രധാനമന്ത്രിയുടെയും സുപ്രീം കോടതി ചീഫ് ജസ്റ്റിസിൻ്റെയും ശമ്പളത്തേക്കാൾ

നിലവിൽ 2.24 ലക്ഷം രൂപയുള്ള ചെയർമാന്റെ ശമ്പളം 3.81 ലക്ഷം രൂപയും. അംഗങ്ങളുടെ ശമ്പളം 2.19 ലക്ഷം രൂപയിൽ നിന്ന് 3.73 ലക്ഷം രൂപയുമാക്കിയാണ് മാറ്റിയിരിക്കുന്നത്. ചെയർമാൻ്റെയും അംഗങ്ങളുടെയും മറ്റ് ആനുകൂല്യങ്ങളിലും പെൻഷനുകളിലും ഇതിന് ആനുപാതികമായ വർദ്ധനവുണ്ടാകും. മാത്രമല്ല മുൻ ചെയർമാൻമാരുടെ പെൻഷൻ 1.25 ലക്ഷത്തിൽ നിന്ന് 2.5 ലക്ഷമായി ഇരട്ടിയാക്കും. അംഗങ്ങളുടെ പെൻഷൻ 1.20 ലക്ഷത്തിൽ നിന്ന് 2.25 ലക്ഷമായി ഉയരും.പുതിയ ശമ്പള വർധനയോടെ കേരള പിഎസ്‌സി ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളം ഇന്ത്യൻ പ്രധാനമന്ത്രിയുടെയും സുപ്രീം കോടതി ചീഫ് ജസ്റ്റിസിൻ്റെയും ജഡ്ജിമാരുടെയും ശമ്പളത്തേക്കാൾ കൂടുതലായിരിക്കും.

ഏറ്റവും കൂടുതൽ പി‌എസ്‌സി അംഗങ്ങൾ

സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ പി‌എസ്‌സി അംഗങ്ങളുള്ളത് കേരളത്തിലാണ്. യഥാർത്ഥത്തിൽ ഓരോ സംസ്ഥാനത്തും പി‌എസ്‌സിക്ക് മൂന്ന് അംഗങ്ങൾ വീതം മതി. എന്നാൽ കേരളത്തിൽ നിലവിൽ 20 അംഗങ്ങളുണ്ട്. സമീപ സംസ്ഥാനമായ തമിഴ്‌നാട്ടിൽ 14 ഉം കർണാടകയിൽ 13 ഉം ഉണ്ട്. ഏറ്റവും ശ്രദ്ധേയമായി കാര്യം രാജ്യത്തെ തന്നെ വലിയ സംസ്ഥാനമായ ഉത്തർപ്രദേശിന് പോലും പി‌എസ്‌സിയിൽ ആറ് അംഗങ്ങൾ മാത്രമേയുള്ളൂ. തമിഴ്നാട്ടിലെ പിഎസ്സി ചെയർമാൻ്റെ ശമ്പളം 2,25,000 രൂപയാണ്. മറ്റ അംഗങ്ങൾക്കാകട്ടെ പ്രതിമാസം മറ്റ് ചിലവുകൾ കൂടാതെ 2,18,200 രൂപയും ലഭിക്കും.

ശക്തമായ പ്രതിഷേധം

കേരള പബ്ലിക് സർവീസ് കമ്മീഷൻ (കെപിഎസ്‌സി) ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വർദ്ധിപ്പിക്കാനുള്ള എൽഡിഎഫ് സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിപക്ഷം ശക്തമായ വിമർശനമാണ് ഉന്നയിക്കുന്നത്. ജനങ്ങളോടുള്ള തുറന്ന വെല്ലുവിളിയാണിതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നിൽ ആശ വർക്കർമാർ നടത്തുന്ന പ്രതിഷേധം സർക്കാർ അവഗണിച്ചാണ് ഇത്തരമൊരു മാറ്റമെന്നും. മൂന്ന് മാസമായി ആശാ വർക്കർമാരുടെ ഓണറേറിയം മുടങ്ങിക്കിടക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചു.