വീണ്ടും നിർബന്ധ പെൻഷൻ മസ്റ്ററിംഗ്, ആരൊക്കെ ചെയ്യണം? | Pension Mustering 2024 Updates These Social Security And Welfare Pensioners Should Provide KYC Data Know All Details In Malayalam Malayalam news - Malayalam Tv9

Kerala Pension Mustering: വീണ്ടും നിർബന്ധ പെൻഷൻ മസ്റ്ററിംഗ്, ആരൊക്കെ ചെയ്യണം?

Updated On: 

25 Jun 2024 14:20 PM

Kerala Pension Mustering Online: മുൻപ് മസ്റ്ററിങ്ങ് ചെയ്തവരാണെങ്കിലും ഇത്തവണ വീണ്ടും മസ്റ്ററിങ്ങ് പൂർത്തിയാക്കണമെന്നാണ് സർക്കാർ ഉത്തരവ്, അതു കൊണ്ട് തന്നെ ഇതിൽ സംശയത്തിൻ്റെ ആവശ്യമില്ല, എങ്കിലും ചില കാര്യങ്ങൾ ഇത്തവണയും പെൻഷൻ മസ്റ്ററിങ്ങിൽ ശ്രദ്ധിക്കണം

Kerala Pension Mustering: വീണ്ടും നിർബന്ധ പെൻഷൻ മസ്റ്ററിംഗ്, ആരൊക്കെ ചെയ്യണം?

Kerala-Pension-Mustering

Follow Us On

Kshema Pension Mustering: പെൻഷൻ മസ്റ്ററിങ്ങ് മറന്നു പോയവരുണ്ടോ? അല്ലെങ്കിൽ ചെയ്തവരുണ്ടോ? രണ്ടായാലും നിങ്ങൾ വീണ്ടും പെൻഷൻ മസ്റ്ററിങ്ങ് ചെയ്യേണ്ടി വരും. സാമൂഹിക സുരക്ഷാ പെൻഷൻ, ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾ വീണ്ടും പെൻഷൻ മസ്റ്ററിംഗ് ചെയ്യാൻ സർക്കാർ ഉത്തരവായിട്ടുണ്ട്. 2023 ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ച എല്ലാ ഗുണഭോക്താക്കളും 25.06.2024 മുതൽ 24.08.2024 വരെയുള്ള കാലയളവിൽ നിർബന്ധമായും പെൻഷൻ മസ്റ്ററിംഗ് ചെയ്യണം എന്നാണ് ഉത്തരവിൽ പറയുന്നത്.

ആരൊക്കെ പോകണം

നിലവിൽ പെൻഷൻ ലഭിച്ചു കൊണ്ടിരിക്കുന്ന മുൻപ് മസ്റ്ററിംഗ് ചെയ്ത എല്ലാ ഗുണഭോക്താക്കളും പെൻഷൻ തുടർന്ന് ലഭിക്കാൻ ഈ കാലയളവിൽ പെൻഷൻ മസ്റ്ററിംഗ് ചെയ്യണം. (കഴിഞ്ഞ മാസം വരെ സ്പെഷ്യൽ മസ്റ്ററിങ് ചെയ്തവർ കൂടി വാർഷിക മസ്റ്ററിംഗ് ചെയ്യണം.) ആഗസ്റ്റ് 24 വരെ സമയം ഉണ്ടെങ്കിലും എത്രയും വേഗം മസ്റ്ററിങ്ങ് പൂർത്തിയാക്കുന്നതാണ് നല്ലത്.

എന്തിനാണ് പെൻഷൻ മസ്റ്ററിങ്ങ്

ഏറ്റവും ലളിതമായി പറഞ്ഞാൽ പെൻഷൻ ഗുണഭോക്താവ് ജീവനോടെയുണ്ടെന്ന് ഉറപ്പാക്കുന്ന പ്രക്രിയയാണ് പെൻഷൻ മസ്റ്ററിങ്ങ്. കൃത്യമായ ഇടവേളകളിലെ സർക്കാർ നിർദ്ദേശം അനുസരിച്ച് വേണം പെൻഷൻ മസ്റ്ററിങ്ങിന് പോവാൻ. അറിയാത്തവർക്കായി അതാത് പഞ്ചായത്ത് അംഗം (വാർഡ്) മുഖേനയും അല്ലാതെയും മസ്റ്ററിങ്ങ് നടത്തുന്ന വിവരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അറിയിക്കാറുണ്ട്.

മസ്റ്ററിങ്ങ് എവിടെ? എത്ര രൂപ?

ഇനി മസ്റ്ററിങ്ങ് നടത്താൻ എവിടെയാണ് പോവേണ്ടത് എന്ന് സംശയമുണ്ടോ? അതിൽ ഒന്നും  പേടിക്കാനില്ല നിങ്ങളുടെ തൊട്ടടുത്തുള്ള അക്ഷയ കേന്ദ്രത്തിലെത്തി ആധാറില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിരലടയാളം വഴിയോ, ഐറിസ് (കണ്ണ്) വഴിയോ നിങ്ങൾക്ക് മസ്റ്ററിംഗ് നടത്താൻ കഴിയും.

ഇത് തികച്ചും സൗജന്യമായൊരു സേവനമായിരുന്നെങ്കിലും ഇപ്പോൾ അങ്ങനെ അല്ല അതു കൊണ്ട് തന്നെ അക്ഷയ കേന്ദ്രത്തിൽ നിന്നും നിശ്ചിത സേവനത്തിനുള്ള തുക നല്‍കണം. പരമാവധി 30 രൂപയും കിടപ്പു രോഗികൾ,ഭിന്നശേഷിക്കാർ എന്നിവർക്കായി വീട്ടിലെത്തി ചെയ്യുന്ന മസ്റ്ററിങ്ങിന് പരമാവധി 50 രൂപയുമാണ് നിരക്ക്.

ആര് പോവണം

ഒരിക്കലും ഇക്കാര്യത്തിൽ സംശയം വേണ്ട പെന്‍ഷന്‍ വാങ്ങുന്ന വ്യക്തി നേരിട്ട് തന്നെ നിര്‍ബന്ധമായും അക്ഷയയില്‍ പോയാണ് പെൻഷൻ മസ്റ്ററിങ്ങ് പൂർത്തിയാക്കേണ്ടത്. ഇതിൽ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം പെന്‍ഷന്‍ വാങ്ങുന്നതിനായി തദ്ദേശസ്ഥാപനത്തില്‍ നിങ്ങൾ സമർപ്പിച്ച ആധാറിലെ വിരലടയാളവും  മസ്റ്ററിംഗ് നടത്തുമ്പോഴുള്ള വിരലടയാളവും ഒന്നായാല്‍ മാത്രമേ നിങ്ങൾക്ക് മസ്റ്ററിംഗ് പൂര്‍ത്തിയാക്കാന്‍ കഴിയൂ.

നിർബന്ധമായും നിങ്ങളുടെ പക്കൽ ആധാർ കാർഡ് ഉണ്ടായിരിക്കണം. പെന്‍ഷന്‍ ഐഡി കൈവശമുണ്ടെങ്കിൽ അതും വളരെ അധികം ഉപകാരപ്രദമായിരിക്കും.  പെൻഷൻ ഐഡി അറിയാത്തവരാണെങ്കിൽ നിങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്ത് അനുബന്ധ വിവരങ്ങൾ നൽകിയാൽ പെഷൻ ഐഡി അറിയാം.

–  https://welfarepension.lsgkerala.gov.in/DBTPensionersSearch.aspx 

കേരളത്തിലെ ഏത് അക്ഷയ കേന്ദ്രം വഴിയും മസ്റ്ററിങ്ങ് നിങ്ങൾക്ക് നടത്താം എന്ന് അറിഞ്ഞിരിക്കണം. ഒരു പക്ഷെ പെൻഷൻ അപേക്ഷ നൽകി പാസ്സായിട്ടുണ്ട് എന്ന് മാത്രമാണ് നിങ്ങളുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം അറിയിച്ചതെങ്കിൽ അതിൽ സംശയം വേണ്ട തദ്ദേശ ഭരണ സ്ഥാപനത്തിൻ്റെ സെക്രട്ടറി ഡിജിറ്റല്‍ സൈന്‍ ചെയ്താൽ നിങ്ങളുടെ പെൻഷൻ അപേക്ഷ ആക്റ്റീവ് ആയി എന്നാണ് അർഥം ഇതു കൊണ്ട് തന്നെ നിങ്ങൾക്ക് പെൻഷൻ ലഭിക്കാൻ നിർബന്ധമായും മസ്റ്ററിംഗ് നടത്തണം. പെഷൻ മസ്റ്ററിങ്ങുമായി ബന്ധപ്പെട്ടുള്ള ഏത് തരത്തിലുള്ള സംശയങ്ങൾക്കും നിങ്ങളുടെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനെ ബന്ധപ്പെടുക.

 

Exit mobile version