Kerala Onam Bumper Lottery: ജ്യോത്സ്യന്‍ പ്രവചിക്കുന്ന ദിവസങ്ങളിൽ ലോട്ടറി എടുക്കൽ; ഇത്തവണത്തെ ഓണം ബംബര്‍ ജേതാവ് തമിഴ്നാട്ടിൽ നിന്നോ?
Kerala Onam Bumper Lottery: ലക്ഷക്കണക്കിന് ടിക്കറ്റുകള്‍ തമിഴ്നാട്ടില്‍ വിറ്റഴിക്കുന്നതായാണ് അതിര്‍ത്തിയിലെ ലോട്ടറി വില്പനക്കാര്‍ പറയുന്നത്. ഇതിനു മുൻപുള്ള വർഷങ്ങളിൽ കാണാത്ത തിക്കും തിരക്കുമാണ് ഇത്തവണ അതിര്‍ത്തിയിലെ ലോട്ടറി വില്പനശാലകളില്‍ കാണുന്നത്.
പാലക്കാട്: സംസ്ഥാനത്ത് ഓണം ബംബര്‍ വിൽപ്പന തകൃതിയിൽ മുന്നേറുമ്പോൾ ഏത് രീതിയിൽ ലോട്ടറി എടുത്താലാണ് സമ്മാനം നേടുന്നത് എന്ന ചിന്തയിലാണ് മിക്കവരും. ഇതിൽ ഭൂരിഭാഗവും തമിഴ്നാട്ടിൽ നിന്നുള്ളവരാണ്. ലക്ഷക്കണക്കിനു തമിഴ്നാട്ടിൽ നിന്നവുള്ളരാണ് ടിക്കറ്റുകൾ വാങ്ങുന്നത്. പാലക്കാട് ജില്ലയിലെ അതിര്‍ത്തിയിലെ ലോട്ടറി വില്പനശാലകളില്‍ നിന്നാണ് ഇവർ അധികം ലോട്ടറി എടുക്കുന്നത് എന്നാണ് കേരള കൗമുതി റിപ്പോർട്ട് ചെയ്യുന്നത്.
ലക്ഷക്കണക്കിന് ടിക്കറ്റുകള്‍ തമിഴ്നാട്ടില്‍ വിറ്റഴിക്കുന്നതായാണ് അതിര്‍ത്തിയിലെ ലോട്ടറി വില്പനക്കാര്‍ പറയുന്നത്. ഇതിനു മുൻപുള്ള വർഷങ്ങളിൽ കാണാത്ത തിക്കും തിരക്കുമാണ് ഇത്തവണ അതിര്‍ത്തിയിലെ ലോട്ടറി വില്പനശാലകളില്‍ കാണുന്നത്. ബംബര്‍ ടിക്കറ്റുവാങ്ങാന്‍ തമിഴ്‌നാട്ടില്‍ നിന്നെത്തുന്നവര്‍ ക്യൂ നില്‍ക്കുകയാണ്. ഇതോടെ ഓണം ബംബര്‍ ജേതാവ് തമിഴ്നാട്ടിൽ നിന്നാണോ എന്നാണ് മലയാളികളുടെ ചോദ്യം.
ടിക്കറ്റ് വില 500 രൂപയാണ്. എന്നാൽ ഇതൊന്നും പ്രശ്നമല്ല ഇവർക്ക്. ലോട്ടറിക്കായി ആയിരങ്ങളാണ് തമിഴ്നാട്ടിൽ നിന്നെത്തുന്നവർ ചിലവഴിക്കുന്നത്. ഒറ്റയ്ക്കും കൂട്ടമായും ഇവര്‍ ഓണം ബംബര്‍ വാങ്ങി കൂട്ടുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി ടിക്കറ്റ് വില്പന വന്‍ തോതില്‍ വര്‍ദ്ധിച്ചതായി അതിര്‍ത്തിയിലെ കച്ചവടക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു.
ഒക്ടോബര്‍ ഒമ്പതിനു നറുക്കെടുക്കുന്ന ഓണം ബംബര്‍ ലോട്ടറി നിലവില്‍ അച്ചടിച്ചത് 40 ലക്ഷം ടിക്കറ്റുകളാണ്. ഇതിൽ 36,41,328 ടിക്കറ്റുകള്‍ വിറ്റുപോയി. ടിക്കറ്റ് വിൽപ്പനയിൽ പാലക്കാട് ജില്ലയാണ് മുന്നിൽ. സബ് ഓഫീസുകളിലേതുള്‍പ്പെടെ 6,59,240 ടിക്കറ്റുകളാണ് ഇവിടെ ഇതിനോടകം വിറ്റത്. തിരുവനന്തപുരവും തൃശൂരുമാണ് തൊട്ടുപിന്നിലുള്ളത്.
ലോട്ടറി വാങ്ങുന്നത് ജ്യോത്സ്യന്‍ പ്രവചിക്കുന്നതനുസരിച്ച്
എന്നാൽ വെറുതെ വന്ന് ലോട്ടറി തിരഞ്ഞെടുക്കുകയല്ല ഇവർ ചെയ്യുന്നത്. തമിഴ്നാട്ടുകാര്‍ ജ്യോത്സ്യന്‍ പ്രവചിക്കുന്നതനുസരിച്ചുള്ള ദിവസങ്ങളിലാണ് ലോട്ടറി വാങ്ങുന്നത്. നേരിൽ വന്ന് വാങ്ങുന്നവർക്കു പുറമെ പറഞ്ഞ് കടകളിൽ സൂക്ഷിക്കുന്നവരും ഉണ്ട്. ഇത്തരത്തിൽ വാങ്ങുന്നവർ ഓൺലൈൻ വഴിയാണ് പണം അടയ്ക്കുന്നത്. കോയമ്പത്തൂര്‍, പൊളളാച്ചി, മധുര, ദിണ്ടി ക്കല്‍, പഴണി, സേലം ജില്ലകളില്‍ നിന്നുള്ളവരാണ് ലോട്ടറി ടിക്കറ്റിനായി കേരളത്തില്‍ കൂടുതലായും എത്തുന്നത്. പാലക്കാടിന്റെ അതിര്‍ത്തി പ്രദേങ്ങളായ വേലന്താവളം, കുപ്പാണ്ട കൗണ്ടനൂര്‍, നടുപ്പുണി, ഗോപാലപുരം, മീനാക്ഷിപുരം, ഗോവിന്ദാപുരം, വാളയാര്‍ എന്നിവിടങ്ങളെല്ലാം ലോട്ടറി വില്പന മാര്‍ക്കറ്റായി മാറിക്കഴിഞ്ഞു.
സമ്മാന തുക
രണ്ടാം സമ്മാനം 20 പേർക്ക് ഒരു കോടി രൂപ വീതം. മൂന്നാം സമ്മാനമായി 20 പേര്‍ക്ക് 50 ലക്ഷം രൂപ വീതം. 10 പേര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നല്‍കുന്ന നാലാം സമ്മാനവും 2 ലക്ഷം രൂപ വീതം നല്‍കുന്ന അഞ്ചാം സമ്മാനവുമാണ് പിന്നീടുള്ള വലിയ സമ്മാന തുകകള്‍. 5000 രൂപയാണ് ആറാം സമ്മാനം. 200 രൂപയാണ് ഏഴാം സമ്മാനം. 1000 രൂപയായിരിക്കും എട്ടാം സമ്മാനം. ഒന്‍പതാം സമ്മാനമായി അവസാന നാലക്കത്തിന് 500 രൂപയും സമ്മാനം ലഭിക്കും.