Kerala Lottery Result Today : വിന്നർക്ക് ലഭിക്കുക മുക്കാൽ കോടി രൂപ; വിൻ-വിൻ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്

Kerala Win-Win W-795 Lottery Result Today : 75 ലക്ഷം രൂപയാണ് വിൻ-വിൻ ഭാഗ്യക്കുറിയിലൂടെ ഭാഗ്യവാന് ഒന്നാം സമ്മാനമായി ലഭിക്കുക. ഒരു ലോട്ടറി ടിക്കറ്റിൻ്റെ വില 40 രൂപയാണ്

Kerala Lottery Result Today : വിന്നർക്ക് ലഭിക്കുക മുക്കാൽ കോടി രൂപ; വിൻ-വിൻ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്

വിൻ-വിൻ ലോട്ടറി ടിക്കറ്റ് (Image Courtesy : PTI)

Published: 

11 Nov 2024 12:21 PM

ഇന്ന് നവംബർ 11-ാം തീയതി തിങ്കളാഴ്ച ആരെ തേടി ഭാഗ്യം വരും. സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഇന്ന് സംഘടിപ്പിക്കുന്ന നറുക്കെടുപ്പിൽ വിൻ-വിൻ ഭാഗ്യക്കുറിയുടെ ഫലമാണ് പുറത്ത് വിടുക. വിൻ വിൻ W-795 ലോട്ടറിയുടെ ഫലമാണ് ഇന്ന് നറുക്കെടുപ്പ് നടത്തുക. 75 ലക്ഷം രൂപയാണ് വിൻ-വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം. ലോട്ടറി വകുപ്പിൻ്റെ തിരുവനന്തപുരത്തെ ഗോർഖി ഭവനിൽ വച്ചാണ് ഭാഗ്യക്കുറി നറുക്കെടുപ്പ് നടത്തുന്നത്. എല്ലാ തിങ്കളാഴ്ചകളിലുമായിട്ടാണ് ഭാഗ്യക്കുറി വകുപ്പ് വിൻ-വിൻ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് സംഘടിപ്പിക്കുക. നറുക്കെടുപ്പിൻ്റെ തത്സമയ വിവരങ്ങൾ കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalottery.infoയിലൂടെ അറിയാം.

75 ലക്ഷം മുതൽ 100 രൂപ വരെ എട്ട് സമ്മാനങ്ങളാണ് വിൻ-വിൻ ഭാഗ്യക്കുറിക്കുള്ളത്. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള മറ്റ് സീരീസിലെ ലോട്ടറി ടിക്കറ്റുകൾക്ക് സമാശ്വാസ സമ്മാനമായി 8000 രൂപ ലഭിക്കും.

ALSO READ : Kerala Gold Rate: ഇടിഞ്ഞിറങ്ങി സ്വര്‍ണം, ഈ ദിവസം പാഴാക്കേണ്ടാ; ഇന്നത്തെ വില ഇങ്ങനെ

വിൻ വിൻ ഭാഗ്യക്കുറി സമ്മാനഘടന

ഒന്നാം സമ്മാനം: 75 ലക്ഷം രൂപ
സമാശ്വാസ സമ്മാനം: 8,000 രൂപ
രണ്ടാം സമ്മാനം: 5 ലക്ഷം രൂപ
മൂന്നാം സമ്മാനം: 1 ലക്ഷം രൂപ
നാലാം സമ്മാനം: 5,000 രൂപ
അഞ്ചാം സമ്മാനം: 2,000 രൂപ
ആറാം സമ്മാനം: 1000 രൂപ
ഏഴാം സമ്മാനം: 500 രൂപ
എട്ടാം സമ്മാനം: 100 രൂപ

സമ്മാനത്തുക എങ്ങനെ കൈപ്പറ്റാം?

ലഭിക്കുന്ന സമ്മാനത്തുക 5000 രൂപയിൽ താഴെയാണെങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറിക്കടയിൽ ലോട്ടറി സമർപ്പിച്ചും തുക സ്വീകരിക്കാം. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുകയാണ് ലഭിച്ചതെങ്കിൽ സംസ്ഥാന ലോട്ടറി വകുപ്പിൻ്റെ ഓഫീസിലോ ബാങ്കിലോ നേരിട്ടെത്തി ടിക്കറ്റ് സമർപ്പിക്കണം. ടിക്കറ്റിനൊപ്പം ലോട്ടറി എടുത്തയാളുടെ തിരിച്ചറിൽ രേഖയും സമർപ്പിക്കണം. എങ്കിലേ പണം ലഭിക്കൂ.

ഒരു ലക്ഷം രൂപയിൽ കൂടുതലുള്ള സമ്മാനത്തുക ലഭിച്ചവർക്ക് കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്ന് മാത്രമേ ടിക്കറ്റുകൾ മാറ്റിയെടുക്കാൻ സാധിക്കൂ. സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തി 30 ദിവസത്തിനകം സമ്മാനാർഹമായ ടിക്കറ്റുകൾ ഹാജരാക്കണം. 30 ദിവസത്തിനകം ടിക്കറ്റ് ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന രേഖകൾ സമർപ്പിക്കണം.

വിൻ വിൻ ഭാഗ്യക്കുറി കൂടാതെ ഫിഫ്റ്റി-ഫിഫ്റ്റി, കാരുണ്യ, അക്ഷയ, സ്ത്രീശക്തി, കാരുണ്യ പ്ലസ്, നിർമൽ എന്നിങ്ങനെ ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും ലോട്ടറി നറുക്കെടുപ്പ് നടക്കാറുണ്ട്. ഇവയ്ക്കൊപ്പം ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നിങ്ങനെ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്നുണ്ട്.

ചായ ഒരുപാട് തിളപ്പിച്ച് ക്യാന്‍സറിനെ ക്ഷണിച്ച് വരുത്തണോ?
ചർമ്മത്തിലെ കറുത്ത പാടുകൾ അകറ്റാൻ ഇതാ പ്രതിവിധി
ഷിയാസ് കരീം വിവാഹിതനാകുന്നു; സേവ് ദ ഡേറ്റ് ചിത്രം വൈറൽ
ശ്വാസകോശം സംരക്ഷിക്കാൻ ഈ പാനീയങ്ങൾ കുടിക്കൂ