5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Kerala Lottery Result Today : ഇന്ന് ആർക്ക് അടിക്കും സ്ത്രീശക്തി? ഒന്നാം സമ്മാനം 75 ലക്ഷം രൂപ

Kerala Lottery Result Today Sthree Sakthi SS 434 : ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് സ്ത്രീശക്തി ലോട്ടറിയുടെ നറുക്കെടുപ്പ്. സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനം 75 ലക്ഷം രൂപയാണ്.

Kerala Lottery Result Today : ഇന്ന് ആർക്ക് അടിക്കും സ്ത്രീശക്തി? ഒന്നാം സമ്മാനം 75 ലക്ഷം രൂപ
സ്ത്രീശക്തി, വിൻ-വിൻ ലോട്ടറി ടിക്കറ്റുകൾ (Image Courtesy : Creative Touch Imaging Ltd./NurPhoto via Getty Images)
Follow Us
jenish-thomas
Jenish Thomas | Published: 24 Sep 2024 14:10 PM

സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ചൊവ്വാഴ്ചകളിൽ നറുക്കെടുപ്പ് സംഘടിപ്പിക്കുന്ന സ്ത്രീശക്തി ലോട്ടറിയുടെ ഫലം ഇന്ന് പുറത്ത് വിടും. ഇന്ന് സെപ്റ്റംബർ 24-ാം തീയതി ഉച്ചയ്ക്ക് ശേഷം ഇന്ത്യൻ സമയം മൂന്ന് മണിക്കാണ് സ്ത്രീശക്തി ലോട്ടറിയുടെ നറുക്കെടുപ്പ്. 3.30 ഓടെ ലോട്ടറി ഫലങ്ങൾ പൂർമായും പുറത്ത് വരും. തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ ഭാഗ്യക്കുറി വകുപ്പിൻ്റെ ഗോർക്കി ഭവനിൽ വെച്ചാണ് സ്ത്രീശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് സംഘടിപ്പിക്കുക. 75 ലക്ഷം രൂപയാണ് സ്ത്രീശക്തി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം.

ഒന്നാം സമ്മാനമായ 75 ലക്ഷം രൂപയ്ക്ക് പുറമെ പത്ത് ലക്ഷം രൂപ രണ്ടാം സമ്മാനമായി ലഭിക്കും. 100 രൂപയാണ് സ്ത്രീശക്തി ലോട്ടറിയുടെ ഏറ്റവും കുറഞ്ഞ സമ്മാനത്തുക. 75 ലക്ഷം രൂപ ഒന്നാം സമ്മാനമായി ലഭിക്കുന്ന സ്ത്രീശക്തി ലോട്ടറി ടിക്കറ്റിൻ്റെ വില 40 രൂപയാണ്. സ്ത്രീശക്തി ഭാഗ്യക്കുറിയുടെ സമ്മാനഘടന പരിശോധിക്കാം:

  1. ഒന്നാം സമ്മാനം – 75 ലക്ഷം രൂപ
  2. സമാശ്വാസ സമ്മാനം – 8,000 രൂപ
  3. രണ്ടാം സമ്മാനം – പത്ത് ലക്ഷം രൂപ
  4. മൂന്നാം സമ്മാനം – 5,000 രൂപ
  5. നാലാം സമ്മാനം – 2,000 രൂപ
  6. അഞ്ചാം സമ്മാനം – 1,000 രൂപ
  7. ആറാം സമ്മാനം- 500 രൂപ
  8. ഏഴാം സമ്മാനം – 200 രൂപ
  9. എട്ടാം സമ്മാനം- 100 രൂപ

ALSO READ : Kerala Lottery Result Today: ഭാഗ്യം നിങ്ങളോടൊപ്പമോ? വിന്‍ വിന്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

സമ്മാനർഹമായ ടിക്കറ്റുകൾ 30 ദിവസത്തിനകം ഹാജരാക്കണം സമ്മാനത്തുക കൈപ്പറ്റണം. 5,000 രൂപയിൽ താഴെ സമ്മാനം ലഭിച്ച ടിക്കറ്റുകൾ ലോട്ടറി ഏജൻ്റിനെ സമീപിച്ച് സമ്മാനത്തുക കൈപ്പറ്റാവുന്നതാണ്. 5,000 രൂപയ്ക്ക് മുകളിൽ സമ്മാനം ലഭിച്ച ടിക്കറ്റുകൾ സംസ്ഥാന ലോട്ടറി വകുപ്പിൻ്റെ ഓഫീസുകളിലോ ബാങ്കിലോ ടിക്കറ്റ് നേരിട്ടെത്തി സമർപ്പിക്കേണ്ടതാണ്. സമ്മാനം അടിച്ച ലോട്ടറി ടിക്കറ്റിനൊപ്പം ഉടമയുടെ തിരച്ചറിയിൽ രേഖയും സമർപ്പിക്കേണ്ടതാണ്.

സ്ത്രീശക്തി ലോട്ടറിക്ക് പുറമെ ഫിഫ്റ്റി-ഫിഫ്റ്റി, കാരുണ്യ, അക്ഷയ, വിൻ-വിൻ, നിർമൽ, കാരുണ്യ പ്ലസ്, എന്നിങ്ങിനെ ഒരു ആഴ്ചയിലെ ഓരോ ദിവസങ്ങളിലായി നറുക്കെടുപ്പ് നടക്കാറുണ്ട്. ഇവയ്ക്കൊപ്പം ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നിങ്ങനെ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറിക്കുന്നുണ്ട്. അടുത്തതായി എല്ലാവരും കാത്തിരിക്കുന്നത്

തിരുവോണം ബമ്പർ ലോട്ടറി നറുക്കെടുപ്പിനായിട്ടാണ്. ഒക്ടോബർ ഒമ്പതാം തീയതിയാണ് ഓണം ബമ്പർ നറുക്കെടുപ്പ് സംഘടിപ്പിക്കുക. 25 കോടി രൂപയാണ് ഓണം ബമ്പറിൻ്റെ ഒന്നാം സമ്മാനം. ഇതുവരെ 37 ലക്ഷം ടിക്കറ്റുകളാണ് ഓണം ബമ്പറിൻ്റേതായി വിറ്റു പോയിട്ടുള്ളത്. ആകെ അച്ചടിച്ചത് 40 ലക്ഷം ടിക്കറ്റുകളാണ്. 500 രൂപയാണ് ഒരു തിരുവോണം ബമ്പർ ലോട്ടറി ടിക്കറ്റിൻ്റെ വില

Latest News