Kerala Lottery Result : സ്ത്രീശക്തി ലോട്ടറി നറുക്കെടുപ്പ് ഇന്ന്; ഒന്നാം സമ്മാനമടിച്ചാൽ 75 ലക്ഷം രൂപ സ്വന്തം
Kerala Lottery Sthree Sakthi SS 432 Result Today : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന സ്ത്രീശക്തി ലോട്ടറി നറുക്കെടുപ്പ് ഇന്ന്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. 40 രൂപയാണ് ടിക്കറ്റിൻ്റെ വില.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന് കീഴിലുള്ള സ്ത്രീശക്തി SS-432 ലോട്ടറി ഫലം ഇന്ന് പ്രഖ്യാപിക്കും. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ്. സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനം 75 ലക്ഷം രൂപയും രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയുമാണ്. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നാലുമണിയോടെ ഫലത്തിന്റെ പൂർണരൂപം ലഭ്യമാകും. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalottery.info വഴിയും https://www.keralalotteries.net/ വഴിയും ഫലമറിയാം.
75 ലക്ഷം മുതൽ 100 രൂപ വരെയാണ് സമ്മാനങ്ങൾ. മൂന്നും നാലും അഞ്ചും ആറും ഏഴും എട്ടും സമ്മാനം നേടുന്നവർക്ക്യഥാക്രമം 5000, 2000, 1000, 500, 200, 100 രൂപയാണ് ലഭിക്കുക. 5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ഏതെങ്കിലും ലോട്ടറിക്കടയുമായി ബന്ധപ്പെടാം. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കണമെങ്കിൽ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തി 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കണം.
Also Read : Onam Bumper: അമ്പമ്പോ! ഓണം ബംപർ വിൽപന പൊടിപൂരം; 25 കോടി നേടാൻ എത്ര 500 വേണമെങ്കിലും ചെലവാക്കാം
ഒരു ലക്ഷത്തിൽ കൂടുതൽ സമ്മാനത്തുകയുള്ള ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്നേ മാറ്റിയെടുക്കാൻ കഴിയൂ. നറുക്കെടുപ്പ് നടന്ന് 30 ദിവസത്തിനകം ബന്ധപ്പെട്ട രേഖകൾ സഹിതം ഒറിജിനൽ ടിക്കറ്റ് മേൽപറഞ്ഞ ഓഫീസുകളിൽ ഹാജരാക്കേണ്ടതുണ്ട്. 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണം സമർപ്പിക്കണം.
സ്ത്രീശക്തി ലോട്ടറിക്ക് പുറമെ ഫിഫ്റ്റി-ഫിഫ്റ്റി, അക്ഷയ, വിൻ വിൻ, കാരുണ്യ പ്ലസ്, കാരുണ്യ, നിർമൽ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി ഭാഗ്യക്കുറി നറുക്കെടുപ്പ് നടക്കാറുണ്ട്. ഇവയ്ക്കൊപ്പം ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നിങ്ങനെ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറിക്കുന്നുണ്ട്.
അതേസമയം, സംസ്ഥാനത്ത് തിരുവോണം ബംപര്‍ വില്‍പന പൊടിപൊടിക്കുകയാണ്. 25 കോടി രൂപയാണ് ഓണം ബമ്പറിൻ്റെ ഒന്നാം സമ്മാനം. ഒരു കോടി രൂപ വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനം ലഭിക്കും. മൂന്നാം സമ്മാനം 50 ലക്ഷം രൂപയും നാലും അഞ്ചും സമ്മാനങ്ങളായി 5 ലക്ഷവും 2 ലക്ഷവും രൂപയുമാണ് ലഭിക്കുക.
25,93,358 ലക്ഷത്തിന് മേല്‍ ടിക്കറ്റുകളാണ് ഇതുവരെ വിറ്റു തീര്‍ന്നത്. തിങ്കളാഴ്ച മാത്രം 1,03,430 ടിക്കറ്റുകള്‍ വിറ്റുകഴിഞ്ഞു. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റഴിഞ്ഞത്. അഞ്ച് ലക്ഷം ടിക്കറ്റാണ് ജില്ലയില്‍ വിറ്റത്. മൂന്നര ലക്ഷം ടിക്കറ്റ് വില്‍പന നടന്ന തിരുവനന്തപുരം രണ്ടാം സ്ഥാനത്തും മൂന്നു ലക്ഷത്തോളം വില്‍പന നടന്ന തൃശൂര്‍ മൂന്നാം സ്ഥാനത്തുമുണ്ട്.