Kerala Lottery Result: ഇന്നത്തെ ഭാഗ്യവാൻ നിങ്ങളോ? വിൻ വിൻ W-783 നറുക്കെടുപ്പ് ഇന്ന്; ഒന്നാം സമ്മാനം 75 ലക്ഷം രൂപ
Kerala Lottery Result Today: ഒന്നാം സമ്മാനം 75 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം അഞ്ച് ലക്ഷവുമാണ്. മൂന്നാം സമ്മാനം കരസ്ഥമാക്കുന്നവർക്ക് ഒരു ലക്ഷം രൂപയാണ് സമ്മാനത്തുക. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് സമാശ്വാസ സമ്മാനമായി 8000 രൂപ ലഭിക്കുന്നതാണ്.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കീഴിലുള്ള വിൻ വിൻ Win Win W-783 ലോട്ടറി ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചതിരിഞ്ഞ് 3 മണിക്ക് തിരുവനന്തപുരത്ത്, കിഴക്കേക്കോട്ട പഴവങ്ങാടി ശ്രീചിത്തിര ഹോം ഓഡിറ്റോറിയത്തിൽ വച്ചാണ് നറുക്കെടുപ്പ് നടക്കുന്നത്. സംസ്ഥാനത്ത് ഏഴ് ദിവസം ഏഴ് വ്യത്യസ്ഥ ലോട്ടറികളാണ് നറുക്കെടുക്കുക. അതിൽ എല്ലാ തിങ്കളാഴ്ച്ചയും നറുക്കെടുക്കുന്ന ലോട്ടറിയാണ് വിൻ വിൻ. ഒന്നാം സമ്മാനം 75 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം അഞ്ച് ലക്ഷവുമാമ്.
മൂന്നാം സമ്മാനം കരസ്ഥമാക്കുന്നവർക്ക് ഒരു ലക്ഷം രൂപയാണ് സമ്മാനത്തുക. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് സമാശ്വാസ സമ്മാനമായി 8000 രൂപ ലഭിക്കുന്നതാണ്. നിങ്ങളുടെ സമ്മാനത്തുക 5000 രൂപയിൽ താഴെയാണെങ്കിൽ തുക ലഭിക്കാൻ സമ്മാന ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി വിൽപനശാലയിൽ നിങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്. നിങ്ങളുടെ സമ്മാനത്തുക 5000 രൂപക്ക് മുകളിലാണെങ്കിൽ തുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി എത്തിചേരുക.
ഒരു ലക്ഷത്തിൽ കൂടുതൽ സമ്മാനത്തുകയുള്ള ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്നേ മാറ്റിയെടുക്കാൻ സാധിക്കൂ. നറുക്കെടുപ്പ് നടന്ന് 30 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട രേഖകൾ സഹിതം ഒറിജിനൽ ടിക്കറ്റ് മേൽപറഞ്ഞ ഓഫീസുകളിൽ ഹാജരാക്കേണ്ടതാണ്. 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണം സമർപ്പിക്കേണ്ടി വരും.
വിൻ വിൻ ലോട്ടറിയ്ക്ക് പുറമെ കാരുണ്യ പ്ലസ്, അക്ഷയ, സ്ത്രീശക്തി, ഫിഫ്റ്റി-ഫിഫ്റ്റി, കാരുണ്യ, കാരുണ്യ പ്ലസ്, നിർമൽ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി ഭാഗ്യക്കുറി നറുക്കെടുപ്പ് നടക്കാറുണ്ട്. ഇവയ്ക്കൊപ്പം ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നിങ്ങനെ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറിക്കുന്നുണ്ട്.