Kerala Lottery Result Today: ഈ ലോട്ടറി കയ്യിലുണ്ടെങ്കിൽ ഇന്ന് മുക്കാൽ കോടി കയ്യിലിരിക്കും; സ്ത്രീശക്തി ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്
Sthree Shakthi Lottery Result: സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനം 75 ലക്ഷം രൂപയും രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയുമാണ്. ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ t keralalottery.info സ്ത്രീ ശക്തി ലോട്ടറിയുടെ നറുക്കെടുപ്പിന്റെ ഫലം ലഭ്യമാകും.

Image Credits: Social Media
തിരുവനന്തപുരം: ചെവ്വാഴ്ചകളിൽ നറുക്കെടുക്കുന്ന കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി SS-436 ലോട്ടറി ഫലം ഇന്ന് പ്രഖ്യാപിക്കും. തിരുവനന്തപുരത്ത് റിസർവ്വ് ബാങ്ക് ആസ്ഥാനത്തിന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടക്കുക. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് ഫലം പ്രഖ്യാപിക്കുക. സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനം 75 ലക്ഷം രൂപയും രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയുമാണ്. ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ t keralalottery.info സ്ത്രീ ശക്തി ലോട്ടറിയുടെ നറുക്കെടുപ്പിന്റെ ഫലം ലഭ്യമാകും. 40 രൂപയാണ് ടിക്കറ്റ് നിരക്ക്.
മൂന്നും നാലും അഞ്ചും ആറും ഏഴും എട്ടും സമ്മാനം നേടുന്നവർക്ക് യഥാക്രമം 5000, 2000, 1000, 500, 200, 100 രൂപയാണ് സമ്മാനമായി ലഭിക്കുക. 5000 രൂപയിൽ താഴെയാണ് സമ്മാനമായി ലഭിക്കുന്നതെങ്കിൽ പണം ലഭിക്കാനായി സംസ്ഥാനത്തെ ഏത് ലോട്ടറി കടയിലും ടിക്കറ്റുമായി ചെന്നാൽ മതി. 5000 രൂപയിൽ കൂടുതലാണ് സമ്മാനമായി ലഭിക്കുന്നതെങ്കിൽ പണം കെെപ്പറ്റാൻ സമ്മാനാർഹമായ ടിക്കറ്റും തിരിച്ചറിയിൽ രേഖകളും ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ ഹാജരാകണം. ഒരു ലക്ഷത്തിൽ കൂടുതൽ സമ്മാനത്തുകയുള്ള ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്നേ മാറ്റിയെടുക്കാൻ സാധിക്കൂ.ഫലം പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ടിക്കറ്റ് ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ വിശദീകരണം നൽകണം.
സമ്മാനത്തുക ലഭിക്കാൻ ആവശ്യമായ രേഖകൾ?
സമ്മാനാർഹമായ ടിക്കറ്റിന്റെ കോപ്പിയിൽ സെൽഫ് അറ്റസ്റ്റ് ചെയ്യണം.
ഗസ്റ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ പാസ്പോർട്ട് സെെസ് ഫോട്ടോ
സമ്മാനത്തുക കെെപ്പറ്റാനുള്ള ഫോമും സ്റ്റാമ്പും.
ആളെ തിരിച്ചറിയാനായി പാൻ കാർഡ്, ആധാർ കാർഡ്, വോട്ടർ ഐഡി, റേഷൻ കാർഡ് എന്നിവയിൽ ഏതെങ്കിലും രേഖ കെെവശമുണ്ടായിരിക്കണം.
ഫിഫ്റ്റി-ഫിഫ്റ്റി, അക്ഷയ, വിൻ വിൻ, കാരുണ്യ പ്ലസ്, കാരുണ്യ, നിർമൽ ഭാഗ്യക്കുറിയും ലോട്ടറി വകുപ്പ് ആഴ്ചയിൽ പുറത്തിറക്കാറുണ്ട്.
ആഴ്ചതോറുമുള്ള നറുക്കെടുപ്പിന് പുറമെ 7 ബംബർ ലോട്ടറികളും ഭാഗ്യക്കുറി വകുപ്പ് ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. ഓണം (സെപ്റ്റംബർ), ക്രിസ്മസ്-ന്യൂ ഇയർ(ജനുവരി), വിഷു(മെയ്), സമ്മർ(മാർച്ച്), മൺസൂൺ(ജൂലൈ),പൂജ (നവംബർ) എന്നിങ്ങനെയുള്ള ബംബർ ലോട്ടറികളാണ് പുറത്തിറക്കുന്നത്.
അതേസമയം, സംസ്ഥാനത്ത് ഓണം ബംബറിന്റെ വിൽപ്പന പൊടിപൊടിക്കുകയാണ്. ഭാഗ്യക്കുറി വകുപ്പ് വിപണിയിലെത്തിച്ച 80 ലക്ഷം ടിക്കറ്റിൽ 70 ലക്ഷം ടിക്കറ്റ് വിറ്റഴിഞ്ഞു. ഇന്നലെ വൈകുന്നേരം നാലു മണി വരെയുള്ള കണക്കനുസരിച്ച് 69,70,438 ടിക്കറ്റുകള്‍ വിറ്റുപോയിട്ടുണ്ട്. നറുക്കെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ മുഴുവന്‍ ടിക്കറ്റുകളും വിറ്റുപോകുമെന്ന പ്രതീക്ഷയാണ് വകുപ്പിനുള്ളത്.
25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേര്‍ക്ക് നല്‍കുന്ന രണ്ടാം സമ്മാനവും 50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം 5 ലക്ഷവും 2 ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമായാണ് തിരുവോണം ബമ്പര്‍ ജനങ്ങള്‍ക്ക് മുമ്പിലുള്ളത്. ജില്ലാ അടിസ്ഥാനത്തില്‍ ടിക്കറ്റ് വിൽപ്പനയിൽ പാലക്കാട് ജില്ലയാണ് ഇത്തവണയും മുന്നില്‍ നില്‍ക്കുന്നത്.