5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Kerala Lottery Result: 80 ലക്ഷം ആർക്ക് സ്വന്തം? കാരുണ്യ KR- 670 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

Kerala Lottery Result Karunya Lottery : കാരുണ്യ ലോട്ടറി നറുക്കെടുപ്പ് ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് നടക്കും. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

Kerala Lottery Result: 80 ലക്ഷം ആർക്ക് സ്വന്തം? കാരുണ്യ KR- 670 ലോട്ടറി നറുക്കെടുപ്പ് ഇന്ന്
കാരുണ്യ ലോട്ടറി (Image Courtesy: Creative Touch Imaging Ltd./NurPhoto via Getty Images)
Follow Us
nandha-das
Nandha Das | Updated On: 07 Sep 2024 12:05 PM

കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെആർ- 670 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. ശനിയാഴ്ചയാണ് കാരുണ്യ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടത്താറുള്ളത്. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ ഗോർക്കി ഭവനിൽ വെച്ച് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്. 40 രൂപ വിലയുള്ള കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ്.

എല്ലാ ശനിയാഴ്ചകളിലുമാണ് കാരുണ്യ ലോട്ടറി നറുക്കെടുപ്പ് നടക്കുക. രണ്ടാം സമ്മാനം 5 ലക്ഷം രൂപയും മൂന്നാം സമ്മാനം ‌1 ലക്ഷം രൂപയുമാണ്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും. വൈകുന്നേരം 3 മണി മുതൽ നറുക്കെടുപ്പിന്റെ തത്സമയ അപ്ഡേറ്റുകൾ വെബ്സൈറ്റിൽ ലഭ്യമാകും. ഫലമറിയാൻ കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalottery.info സന്ദർശിക്കാം.

80 ലക്ഷത്തിൽ തുടങ്ങി 100 രൂപ വരെയാണ് കാരുണ്യ ലോട്ടറിയുടെ സമ്മാനം. ലഭിക്കുന്ന സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും പണം കരസ്ഥമാക്കാം. 5000 രൂപയിൽ കൂടുതലാണെങ്കിൽ ടിക്കറ്റും മറ്റ് തിരിച്ചറിയൽ രേഖകളും ഭാഗ്യക്കുറി വകുപ്പിൻ്റെ ഓഫീസിലോ ബാങ്കിലോ സമർപ്പിച്ച് വേണം സമ്മാനത്തുക കൈപ്പറ്റാൻ. സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തി 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കണം.

ഒരു ലക്ഷത്തിൽ കൂടുതൽ സമ്മാനത്തുകയുള്ള ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്ന് മാത്രമേ മാറ്റിയെടുക്കാൻ സാധിക്കുകയുള്ളൂ. നറുക്കെടുപ്പ് നടന്ന് 30 ദിവസത്തിനകം ബന്ധപ്പെട്ട രേഖകൾ സഹിതം ഒറിജിനൽ ടിക്കറ്റ് മേൽപറഞ്ഞ ഓഫീസുകളിൽ ഹാജരാക്കണം. 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണം സമർപ്പിക്കേണ്ടി വരും.

കാരുണ്യ ലോട്ടറിക്ക് പുറമെ ഫിഫ്റ്റി-ഫിഫ്റ്റി, അക്ഷയ, വിൻ വിൻ, സ്ത്രീശക്തി, നിർമൽ, കാരുണ്യ പ്ലസ്, എന്നിങ്ങിനെ ഒരു ആഴ്ചയിലെ ഓരോ ദിവസങ്ങളിലായി നറുക്കെടുപ്പ് നടക്കാറുണ്ട്. ഇവയ്ക്കൊപ്പം ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നിങ്ങനെ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറിക്കുന്നുണ്ട്.

കാരുണ്യ കെആർ-670 ഭാഗ്യക്കുറി സമ്മാന ഘടന

  1. ഒന്നാം സമ്മാനം: 80 ലക്ഷം രൂപ
  2. രണ്ടാം സമ്മാനം: 5 ലക്ഷം രൂപ.
  3. മൂന്നാം സമ്മാനം: 1 ലക്ഷം രൂപ.
  4. നാലാം സമ്മാനം: 5,000 രൂപ.
  5. അഞ്ചാം സമ്മാനം: 2,000 രൂപ.
  6. ആറാം സമ്മാനം: 1,000 രൂപ.
  7. ഏഴാം സമ്മാനം: 500 രൂപ.
  8. എട്ടാം സമ്മാനം: 100 രൂപ.
  9. സമാശ്വാസ സമ്മാനം: 8,000 രൂപ.

Latest News